163–166
നൂഹ് നബിക്കും തന്റെ ശേഷം വന്ന പ്രവാചകന്മാര്‍ക്കും നാം ദിവ്യബോധനം നല്‍കിയതുപോലെ താങ്കള്‍ക്കും നാം വഹ്‌യ് നല്‍കി. ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, തന്റെ സന്തതീ പരമ്പര, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നീനബിമാര്‍ക്കും നാം ദിവ്യ സന്ദേശമേകി; ദാവൂദ് നബിക്ക് സബൂര്‍ എന്ന ഗ്രന്ഥം അവതരിപ്പിച്ചു കൊടുത്തു. മുമ്പ് താങ്കള്‍ക്കു നാം വിവരിച്ചു തന്നവരും അല്ലാത്തവരുമായ ദൂതന്മാരെയും നാം നിയോഗിച്ചു. മൂസാ നബിയോട് അല്ലാഹു നേരിട്ടുതന്നെ സംസാരിക്കയുണ്ടായി. ശുഭവാര്‍ത്തയറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായാണവര്‍ നിയുക്തരായത്. വഴിയെ അല്ലാഹുവിനെതിരെ മനുഷ്യര്‍ക്ക് യാതൊരു തെളിവും ഉണ്ടാകാതിരിക്കാന്‍ വേണ്ടി82
അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. എന്നാല്‍ (അവര്‍ വിശ്വസിക്കുന്നില്ലെങ്കിലും) താങ്കള്‍ക്കല്ലാഹു അവതരിപ്പിച്ചു തന്നതു സംബന്ധിച്ച് അവര്‍ സാക്ഷിയാണ്. തന്റെ ജ്ഞാനപൂര്‍വം തന്നെയാണ് അവനത് അവതരിപ്പിച്ചിരിക്കുന്നത്. മലക്കുകളുമതിന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. അല്ലാഹു തന്നെ മതി സാക്ഷിയായി.
1 വിശദീകരണം കാണുക
82. ദുന്‍യാവില്‍ അശ്രദ്ധവും അന്ധവുമായ സുഖജീവിതം നയിച്ച് പരലോകത്തെത്തുന്ന മനുഷ്യന്‍ നരകം മുന്നില്‍ കാണും. ഇത്ര അപകടകരമാണിവിടത്തെ അവസ്ഥയെങ്കില്‍ ഒരു മുന്നറിയിപ്പുകാരനെ അയച്ച് ഇക്കാര്യം ഞങ്ങളെ അറിയിച്ചു കൂടായിരുന്നോ എന്നു മനുഷ്യര്‍ അല്ലാഹുവിനോടു ചോദിക്കും. അല്ലാഹുവിന്നെതിരെയുള്ള തെളിവ് എന്നു പറഞ്ഞത് അതാണ്. ഖുര്‍ആനില്‍ പലേടത്തും ഇതു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രവാചകന്മാരെ അയച്ചു; ഫലമെന്തുണ്ടായി? പരലോകത്തുനിന്ന് പരാജിതര്‍ പറയും: 'ഒന്നുകൂടി ദുന്‍യാവിലേക്ക് ഞങ്ങളെ തിരിച്ചയച്ചു തന്നാല്‍ സല്‍ക്കര്‍മങ്ങളനുഷ്ഠിച്ച് ഞങ്ങള്‍ ഉത്തമമനുഷ്യരായിക്കൊള്ളാം.' അതൊരധരവ്യായാമം മാത്രം! (ഫാഥിര്‍: 37, ശുഅറാഅ് :102).
۞ إِنَّآ أَوۡحَيۡنَآ إِلَيۡكَ كَمَآ أَوۡحَيۡنَآ إِلَىٰ نُوحٖ وَٱلنَّبِيِّـۧنَ مِنۢ بَعۡدِهِۦۚ وَأَوۡحَيۡنَآ إِلَىٰٓ إِبۡرَٰهِيمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَٰرُونَ وَسُلَيۡمَٰنَۚ وَءَاتَيۡنَا دَاوُۥدَ زَبُورٗا ١٦٣
وَرُسُلٗا قَدۡ قَصَصۡنَٰهُمۡ عَلَيۡكَ مِن قَبۡلُ وَرُسُلٗا لَّمۡ نَقۡصُصۡهُمۡ عَلَيۡكَۚ وَكَلَّمَ ٱللَّهُ مُوسَىٰ تَكۡلِيمٗا ١٦٤
رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا ١٦٥
لَّٰكِنِ ٱللَّهُ يَشۡهَدُ بِمَآ أَنزَلَ إِلَيۡكَۖ أَنزَلَهُۥ بِعِلۡمِهِۦۖ وَٱلۡمَلَٰٓئِكَةُ يَشۡهَدُونَۚ وَكَفَىٰ بِٱللَّهِ شَهِيدًا ١٦٦