56–78
ആ സ്വര്‍ഗങ്ങളില്‍ ഇതുവരെയും ഒരു മനുഷ്യനും ജിന്നും സ്പര്‍ശിച്ചിട്ടില്ലാത്തവരും കണ്ണുകള്‍ നിയന്ത്രിക്കുന്നവരുമായ മഹിളകളുണ്ടായിരിക്കും. അപ്പോള്‍ നിങ്ങളിരുകക്ഷിയുടെയും രക്ഷിതാവിന്റെ ഔദാര്യങ്ങളില്‍ ഏതാണ് നിങ്ങള്‍ വ്യാജമാക്കുക? ആ ഹൂറികള്‍ മാണിക്യ-പവിഴ സദൃശരായിരിക്കും. അപ്പോള്‍ ഇരുവിഭാഗത്തിന്റെയും നാഥന്റെ ഏതനുഗ്രഹമാണ് നിങ്ങള്‍ തള്ളിപ്പറയുക? ഉദാത്ത കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം നല്ലതു ചെയ്തുകൊടുക്കല്‍ മാത്രമല്ലേ?11
അപ്പോള്‍ ഇരുകൂട്ടരുടെയും നാഥന്റെ ഔദാര്യങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ നിഷേധിക്കുക? മേല്‍പറഞ്ഞ രണ്ടുമല്ലാതെ വേറെയുമുണ്ട് ഉദ്യാനദ്വയങ്ങള്‍! അപ്പോള്‍, നിങ്ങള്‍ രണ്ടുവിഭാഗങ്ങളുടെയും രക്ഷിതാവിന്റെ ഔദാര്യങ്ങളില്‍ ഏതാണ് നിങ്ങള്‍ വ്യാജമാക്കുക? ആ ഇരട്ട ഉദ്യാനങ്ങള്‍ കടുംപച്ചയായിരിക്കും. അപ്പോള്‍, നിങ്ങളിരുവരുടെയും നാഥന്റെ ഔദാര്യങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ കള്ളമാക്കുക? അവയില്‍ ജലം ചീറ്റുന്ന രണ്ട് അരുവികളുണ്ട്. അപ്പോള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ ഏതനുഗ്രഹമാണ് നിങ്ങള്‍ തള്ളിപ്പറയുക? ആ ഉദ്യാനദ്വയങ്ങളില്‍ വിവിധതരം പഴങ്ങളും ഈന്തമരങ്ങളും ഉറുമാനുമുണ്ട്. അപ്പോള്‍ നിങ്ങള്‍ ഇരുകൂട്ടരുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ വ്യാജമാക്കുക? ഉദാത്തരും സുന്ദരികളുമായ തരുണികള്‍ അവയിലുണ്ട്.12
അപ്പോള്‍ ഇരുവിഭാഗത്തിന്റെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങള്‍ തള്ളിപ്പറയുക? തമ്പുകളില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന വെളുത്ത ഹൂറിസുന്ദരിമാര്‍! അപ്പോള്‍ നിങ്ങള്‍ ഇരുകക്ഷികളുടെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതാണ് നിങ്ങള്‍ വ്യാജമാക്കുക? മുമ്പ് ഒരു മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടേയില്ല. അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങള്‍ തള്ളിക്കളയുക? ഹരിതാഭമായ ഉറകളിട്ട തലയണകളിലും വശ്യമായ പരവതാനികളിലും ചാരിയിരിക്കുന്നവരാകും അവര്‍. അപ്പോള്‍, നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ തള്ളിപ്പറയുക? താങ്കളുടെ മഹോന്നതനും അത്യുദാരനുമായ നാഥന്റെ അഭിധാനം അനുഗ്രഹപൂര്‍ണമത്രേ.13
3 വിശദീകരണങ്ങൾ കാണുക
11. ഈ സ്വര്‍ഗീയാരാമങ്ങളെക്കുറിച്ച് ഹദീസുകളില്‍ ഒട്ടേറെ വിവരണങ്ങളുണ്ട്. സ്വര്‍ണവും വെള്ളിയും മാണിക്യ-മരതകങ്ങളുമൊക്കെയായിരിക്കും അവ. അതിലെ നിവാസികള്‍ക്കും അല്ലാഹുവിന്റെ തിരുദര്‍ശനത്തിനുമിടയ്ക്ക് ദൈവിക മഹത്ത്വത്തിന്റെ ഒരു വിരി (രിദാഉല്‍കിബ്‌രിയാഅ്) മാത്രമേ ഉണ്ടാകൂ എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).
12. സ്വര്‍ഗത്തിലെ ഒട്ടേറെ അനുഗ്രഹങ്ങളും അനുഭൂതികളും പഴവര്‍ഗങ്ങളും മറ്റും ഇവിടെ പരാമര്‍ശിക്കപ്പെട്ടുവല്ലോ. ഐഹിക ലോകത്തെ അനുഭവ പരിജ്ഞാനത്തിലൂടെ മനുഷ്യന്‍ ഗ്രഹിച്ചുവെച്ച ആ വസ്തുക്കളല്ല ഇവയൊന്നും; മനസ്സിലാക്കാന്‍ വേണ്ടി ആ പേരുകള്‍ പറയുന്നുവെന്നു മാത്രം. അവിടത്തെ കള്ള്, തേന്‍, പാല്, ഉറുമാമ്പഴം... എല്ലാം ഇങ്ങനെത്തന്നെ. ഇമാം ഇബ്‌നുഅബ്ബാസ്(റ) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
13. അല്ലാഹുവിന്റെ മഹത്ത്വം മനുഷ്യന്‍ പരമാവധി പഠിച്ചു മനസ്സിലാക്കണമെന്നാണിതിന്റെ വിവക്ഷ. അതിലുള്ള വീഴ്ചകളും ന്യൂനതകളും അബദ്ധങ്ങളുമാണ് അവനെ വഴിതെറ്റിക്കുന്നത്. അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്ന് നിങ്ങള്‍ യഥായോഗ്യം (കാര്യകാരണ സഹിതം) മനസ്സിലാക്കണം എന്ന് ഖുര്‍ആന്‍ (47:19) കല്‍പിക്കാന്‍ കാരണമതാണ്. 9:61, 22:74, 39:67 എന്നിവയും നോക്കുക.
فِيهِنَّ قَٰصِرَٰتُ ٱلطَّرۡفِ لَمۡ يَطۡمِثۡهُنَّ إِنسٞ قَبۡلَهُمۡ وَلَا جَآنّٞ ٥٦
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٥٧
كَأَنَّهُنَّ ٱلۡيَاقُوتُ وَٱلۡمَرۡجَانُ ٥٨
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٥٩
هَلۡ جَزَآءُ ٱلۡإِحۡسَٰنِ إِلَّا ٱلۡإِحۡسَٰنُ ٦٠
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٦١
وَمِن دُونِهِمَا جَنَّتَانِ ٦٢
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٦٣
مُدۡهَآمَّتَانِ ٦٤
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٦٥
فِيهِمَا عَيۡنَانِ نَضَّاخَتَانِ ٦٦
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٦٧
فِيهِمَا فَٰكِهَةٞ وَنَخۡلٞ وَرُمَّانٞ ٦٨
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٦٩
فِيهِنَّ خَيۡرَٰتٌ حِسَانٞ ٧٠
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٧١
حُورٞ مَّقۡصُورَٰتٞ فِي ٱلۡخِيَامِ ٧٢
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٧٣
لَمۡ يَطۡمِثۡهُنَّ إِنسٞ قَبۡلَهُمۡ وَلَا جَآنّٞ ٧٤
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٧٥
مُتَّكِـِٔينَ عَلَىٰ رَفۡرَفٍ خُضۡرٖ وَعَبۡقَرِيٍّ حِسَانٖ ٧٦
فَبِأَيِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ٧٧
تَبَٰرَكَ ٱسۡمُ رَبِّكَ ذِي ٱلۡجَلَٰلِ وَٱلۡإِكۡرَامِ ٧٨