Sunday, 11 October 2026 Hijri: — 11:47:55 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

അസ്സഫ്ഫ് الصف As-Saff

Surah 61 മദനിയ്യ • مدنية • Madaniyah 14 ആയത്തുകൾ • 14 Ayahs

സൂറത്ത് അസ്സഫ്ഫ് (As-Saff), ഖുർആൻ അധ്യായം 61 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 14 ആയത്തുകൾ വായിക്കുക. Read Surah As-Saff with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–4

ഭുവന-വാനങ്ങളിലുള്ളവയത്രയും അല്ലാഹുവിന്റെ പരിശുദ്ധി പ്രകീര്‍ത്തിച്ചിരിക്കുന്നു. അജയ്യനും യുക്തിമാനുമാണ് അവന്‍. സത്യവിശ്വാസികളേ, നിങ്ങളെന്തിനാണ് പ്രവര്‍ത്തിക്കാത്തത് പറയുന്നത്? ചെയ്യാത്തത് പറയുക എന്നത് അല്ലാഹുവിങ്കല്‍ ഏറെ ക്രോധകരമത്രേ. ദൃഢീകൃതമായ കെട്ടിടമെന്നോണം അണി ചേര്‍ന്നു നിന്നുകൊണ്ട് തന്റെ വഴിയില്‍ അടരാടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യുന്നു.1

1 വിശദീകരണം കാണുക

1. വളരെ സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമയാണ്, ആകണം മുസ്‌ലിം. അവന്റെ വാക്കും പ്രവൃത്തിയും ഒന്നാകണം. ഇന്ന് മിക്ക മനുഷ്യരും മറിച്ചാണ്-വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. അധര്‍മത്തിനും അനീതിക്കും ചൂഷണത്തിനുമെതിരെ സംസാരിക്കുന്നവര്‍ അതിന്റെയൊക്കെ വാഹകനും പ്രണേതാവുമാവുകയാണ്. അല്ലാഹുവിന്ന് ഏറെ ക്രോധകരമാണിത്.
ഏറ്റം ശ്രേഷ്ഠമായ പുണ്യകര്‍മം ഏതാണെന്നറിഞ്ഞാല്‍ നമുക്കത് ചെയ്യാമായിരുന്നു എന്ന് മുസ്‌ലിംകളില്‍ പലരും പറയുകയും പുണ്യസമരം (ജിഹാദ്) അവ്വിധം പഠിപ്പിക്കപ്പെട്ടപ്പോള്‍ ചിലര്‍ തലയൂരുകയും ചെയ്തു-അപ്പോഴായിരുന്നു സൂക്തങ്ങളിറങ്ങിയത് (തുര്‍മുദി, അഹ്മദ്). തൊട്ടു പിന്നിലെ സൂക്തത്തിലെ, ഒറ്റക്കെട്ടായും ശക്തമായി ഉറച്ചുനിന്നും ധര്‍മസമരമനുഷ്ഠിക്കുന്നവര്‍ അല്ലാഹുവിന്റെ പ്രീതിക്ക് പാത്രീഭൂതരാകുമെന്ന പരാമര്‍ശവും ശ്രദ്ധേയമാണ്. ചാഞ്ചല്യമില്ലാതെ, മനോദാര്‍ഢ്യത്തോടെയാകണം എന്നതിനാണ് ഉറപ്പുള്ള കെട്ടിടം പോലെ എന്ന് ഉദാഹരിച്ചത്.

سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ ۝١
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِمَ تَقُولُونَ مَا لَا تَفۡعَلُونَ ۝٢
كَبُرَ مَقۡتًا عِندَ ٱللَّهِ أَن تَقُولُواْ مَا لَا تَفۡعَلُونَ ۝٣
إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَٰتِلُونَ فِي سَبِيلِهِۦ صَفّٗا كَأَنَّهُم بُنۡيَٰنٞ مَّرۡصُوصٞ ۝٤
5–6

മൂസാനബി തന്റെ ജനത്തോട് ചോദിച്ച സന്ദര്‍ഭം സ്മരണീയമത്രേ.എന്റെ ജനമേ, നിങ്ങളെന്തിനാണ് എന്നെ ദ്രോഹിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ, അവര്‍ വ്യതിചലിച്ചു പോയപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ അല്ലാഹു വഴിതെറ്റിച്ചു. അധര്‍മകാരികളെ അവന്‍ സന്മാര്‍ഗദര്‍ശനം ചെയ്യുന്നതല്ല.2
മര്‍യമിന്റെ മകന്‍ ഈസാനബി പറഞ്ഞ സന്ദര്‍ഭവും സ്മരണീയമാണ്.ഇസ്രയേല്യരേ, എനിക്കു മുമ്പുള്ള തൗറാത്തിനെ ശരിവെച്ചും എന്റെ വഴിയെവരുന്ന അഹ്മദ് എന്നു പേരുള്ള ദൂതനെക്കുറിച്ച് ശുഭവാര്‍ത്ത നല്‍കിയും കൊണ്ട് നിങ്ങളിലേക്ക് നിയുക്തനായ ദൂതനാണ് ഞാന്‍. അങ്ങനെ സ്പഷ്ട ദൃഷ്ടാന്തങ്ങളുമായി ആ ദൂതന്‍ തങ്ങളുടെ അടുത്ത് ചെന്നപ്പോള്‍ 'ഇത് വ്യക്തമായ മാരണവിദ്യയാണ്' എന്ന് അവര്‍ ജല്‍പിച്ചു.3

2 വിശദീകരണങ്ങൾ കാണുക

2. ധര്‍മസമര ഘട്ടം വന്നപ്പോള്‍ മൂസാനബിയുടെ അനുയായികളും ഉള്‍വലിഞ്ഞിരുന്നു. 5:24 നോക്കുക. മറ്റു ഒട്ടേറെ പീഡനങ്ങളും അവഹേളനങ്ങളും അനുയായികളില്‍ നിന്ന് മൂസാനബിക്ക് ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. 33:69 കാണുക.

3. ഇസ്രയേല്യരുടെ ഒരു സുവര്‍ണാധ്യായമാണ് മൂസവീഘട്ടം. മറ്റൊരു സുപ്രധാന ഘട്ടമാണ് ഈസവീ. ഇതു രണ്ടിനും സാരഥ്യം വഹിച്ച പ്രവാചക ശ്രേഷ്ഠരെയും ആ ജനവിഭാഗത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പരാമര്‍ശമാണിവിടെ. മുഹമ്മദ്‌നബി(സ്വ)യെക്കുറിച്ച ശുഭസൂചന ഈസാനബി(അ) നല്‍കിയെങ്കിലും ക്രിസ്ത്യാനികളും ജൂതരും അതംഗീകരിച്ചില്ല.

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَٰقَوۡمِ لِمَ تُؤۡذُونَنِي وَقَد تَّعۡلَمُونَ أَنِّي رَسُولُ ٱللَّهِ إِلَيۡكُمۡۖ فَلَمَّا زَاغُوٓاْ أَزَاغَ ٱللَّهُ قُلُوبَهُمۡۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ ۝٥
وَإِذۡ قَالَ عِيسَى ٱبۡنُ مَرۡيَمَ يَٰبَنِيٓ إِسۡرَٰٓءِيلَ إِنِّي رَسُولُ ٱللَّهِ إِلَيۡكُم مُّصَدِّقٗا لِّمَا بَيۡنَ يَدَيَّ مِنَ ٱلتَّوۡرَىٰةِ وَمُبَشِّرَۢا بِرَسُولٖ يَأۡتِي مِنۢ بَعۡدِي ٱسۡمُهُۥٓ أَحۡمَدُۖ فَلَمَّا جَآءَهُم بِٱلۡبَيِّنَٰتِ قَالُواْ هَٰذَا سِحۡرٞ مُّبِينٞ ۝٦
7–9

ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അല്ലാഹുവിന്റെ പേരില്‍ വ്യാജം ചമച്ചുണ്ടാക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്?4
അതിക്രമകാരികളെ അവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നതല്ല. തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ തേജസ്സ് കെടുത്തിക്കളയാനാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍, സത്യനിഷേധികള്‍ അനിഷ്ടപ്പെട്ടാലും തന്റെ പ്രകാശം അല്ലാഹു സമ്പൂര്‍ണമാക്കുക തന്നെ ചെയ്യും.5
നേര്‍മാര്‍ഗവും ഋജുവായ മതവും കൊണ്ട് തന്റെ ദൂതനെ അയച്ചവനാണവന്‍- മുഴുവന്‍ മതങ്ങള്‍ക്കുമുപരിയായി അതിനെ പ്രകടമാക്കാന്‍; ബഹുദൈവ വിശ്വാസികള്‍ അനിഷ്ടപ്പെട്ടാലും.6

3 വിശദീകരണങ്ങൾ കാണുക

4. മക്കയിലെ മുശ്‌രിക്കുകള്‍, മേല്‍പറഞ്ഞ രണ്ടു ദൂതരുടെയും അനുയായികളായ ജൂത-ക്രിസ്ത്യാനികള്‍ എന്നിവരാണ് ഇസ്‌ലാമിലേക്ക് ക്ഷണിക്കപ്പെട്ടത്. എല്ലാം അറിഞ്ഞു കൊണ്ട് ഈ മൂന്ന് വിഭാഗവും അത് തിരസ്‌കരിച്ചു. ഏറ്റം വലിയ അക്രമമാണവര്‍ ചെയ്തത്. ഇസ്‌ലാമും ഖുര്‍ആനും നബിയും സത്യമാണെന്ന് അവര്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു.

5. തികച്ചും ബുദ്ധിശൂന്യമായ നിലപാടിലാണ് മേല്‍പറഞ്ഞ മൂന്ന് കക്ഷികള്‍- ഇസ്‌ലാമെന്ന വെട്ടിത്തിളങ്ങുന്ന സൂര്യനെ തങ്ങളുടെ വിരട്ടുവാദങ്ങളാകുന്ന മുറം കൊണ്ട് മൂടാന്‍ ശ്രമിക്കയാണവര്‍; അത് തങ്ങളുടെ നിസ്സാര വായ കൊണ്ട് ഊതിക്കെടുത്താന്‍ പണിപ്പെടുകയാണവര്‍. എന്നാല്‍, അവരെന്നല്ല, ആര് എത്രതന്നെ പണിപ്പെട്ടാലും ഇസ്‌ലാം ജേതാവാകും.

6. മറ്റു മതങ്ങളെ നശിപ്പിച്ച് ഇസ്‌ലാം മാത്രം നിലനിര്‍ത്തുക എന്നല്ല വിവക്ഷ; തെളിവുകളും പ്രാമാണികതയും സ്വീകാര്യതയും കൊണ്ട് അതു മികച്ചുനില്‍ക്കുക എന്നാണ്. മറ്റു മതങ്ങളിലെ ദൈവികസങ്കല്‍പം, പ്രായോഗിക ജീവിതം, പാരത്രിക ജീവിതം, സാമ്പത്തികദര്‍ശനം, ധാര്‍മിക ജീവിതം തുടങ്ങി സര്‍വവും അശാസ്ത്രീയമോ അയുക്തികമോ അസ്വീകാര്യങ്ങളോ ആണ്. ഇസ്‌ലാമിന്റേത് തീര്‍ത്തും ഭിന്നം തന്നെയാണ്.

وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ ٱلۡكَذِبَ وَهُوَ يُدۡعَىٰٓ إِلَى ٱلۡإِسۡلَٰمِۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ ۝٧
يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ كَرِهَ ٱلۡكَٰفِرُونَ ۝٨
هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ ۝٩
10–13

സത്യവിശ്വാസികളേ, വേദനയുറ്റ ശിക്ഷയില്‍ നിന്ന് നിങ്ങള്‍ക്ക് സംരക്ഷണമേകുന്ന ഒരു കച്ചവടം നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചു തരട്ടെയോ?7
അല്ലാഹുവിലും ദൂതനിലും വിശ്വസിക്കുകയും സമ്പത്തുകളും ശരീരങ്ങളും കൊണ്ട് അവന്റെ വഴിയില്‍ പുണ്യസമരമനുഷ്ഠിക്കുകയും ചെയ്യണം നിങ്ങള്‍. വിവരമുള്ളവരാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉദാത്തമായിട്ടുള്ളത്. എങ്കില്‍ നിങ്ങള്‍ക്കവന്‍ ദോഷങ്ങള്‍ പൊറുക്കുകയും അടിയിലൂടെ ആറുകളൊഴുകുന്ന ഉദ്യാനങ്ങളിലും സ്ഥിരതാമസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ ഉത്തമസദനങ്ങളിലും നിങ്ങളെയവന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. മഹാ സൗഭാഗ്യമാണത്. നിങ്ങള്‍ അഭിലഷിക്കുന്ന മറ്റൊന്നും തരും-അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും സമീപസ്ഥമായ ഒരു വിജയവും! സത്യവിശ്വാസികള്‍ക്ക് താങ്കള്‍ ശുഭവൃത്താന്തം നല്‍കുക.8

2 വിശദീകരണങ്ങൾ കാണുക

7. സത്യവിശ്വാസം മുറുകെ പിടിച്ച് വിശുദ്ധദീനിന്റെ സംരക്ഷണത്തിനായി ധര്‍മസമരമനുഷ്ഠിക്കുന്നതിനെയാണ് ഇവിടെ കച്ചവടമായി ചിത്രീകരിക്കുന്നത്. ഒരാള്‍ തന്റെ സമ്പത്ത്, സമയം, സാങ്കേതികപരിചയം, അധ്വാനം, നിതാന്തജാഗ്രത തുടങ്ങിയവ വ്യയം ചെയ്ത് ലാഭമെന്ന നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനാണല്ലോ കച്ചവടം ചെയ്യുന്നത്. മേല്‍പറഞ്ഞ പോലെ തന്നെ, പാരത്രിക നേട്ടം ലക്ഷ്യം വെച്ച് ചെയ്യുന്നതായതിനാലാണ് അതിനും കച്ചവടം എന്ന് ആലങ്കാരികമായി പ്രയോഗിച്ചത്.

8. 'അല്ലാഹുവിന്റെ സഹായം' ബദ്‌റിലും മറ്റുമായി ഉണ്ടായ പോരാട്ടവിജയമാണ്; തദ്വാരാ അറേബ്യന്‍ ഉപദ്വീപില്‍ മുസ്‌ലിംകള്‍ക്കായി മേല്‍ക്കൈ. 'സമീപസ്ഥമായ വിജയ'ത്തിന്റെ വിവക്ഷ മക്കാനഗരം കീഴ്‌പെടുത്തിയതാകുന്നു; അതും രക്തം ചിന്താതെ. ഇസ്‌ലാമിന്റെ ബദ്ധവൈരികളുള്‍പ്പെടെ ആളുകള്‍ കൂട്ടമായി ഇസ്‌ലാമില്‍ പ്രവേശിച്ചു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ هَلۡ أَدُلُّكُمۡ عَلَىٰ تِجَٰرَةٖ تُنجِيكُم مِّنۡ عَذَابٍ أَلِيمٖ ۝١٠
تُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِي سَبِيلِ ٱللَّهِ بِأَمۡوَٰلِكُمۡ وَأَنفُسِكُمۡۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ ۝١١
يَغۡفِرۡ لَكُمۡ ذُنُوبَكُمۡ وَيُدۡخِلۡكُمۡ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ وَمَسَٰكِنَ طَيِّبَةٗ فِي جَنَّٰتِ عَدۡنٖۚ ذَٰلِكَ ٱلۡفَوۡزُ ٱلۡعَظِيمُ ۝١٢
وَأُخۡرَىٰ تُحِبُّونَهَاۖ نَصۡرٞ مِّنَ ٱللَّهِ وَفَتۡحٞ قَرِيبٞۗ وَبَشِّرِ ٱلۡمُؤۡمِنِينَ ۝١٣
14

സത്യവിശ്വാസികളേ, ഹവാരികള്‍ ഈസാനബിയുടെ സഹായികളായതുപോലെ നിങ്ങളും അല്ലാഹുവിന്റെ സഹായികളാകണം. അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എനിക്ക് പിന്തുണനല്‍കാന്‍ ആരുണ്ട് എന്ന് ഈസാനബി ചോദിച്ചു. അവര്‍ മറുപടി നല്‍കി: 'ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു.' തത്സമയം ഇസ്രയേല്യരില്‍ ഒരു കൂട്ടര്‍ വിശ്വസിക്കുകയും മറ്റൊരു കൂട്ടര്‍ നിഷേധികളാവുകയും ചെയ്തു. എന്നിട്ട് സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് തങ്ങളുടെ പ്രതിലോമകാരികള്‍ക്കെതിരെ നാം പിന്‍ബലമേകുകയും അങ്ങനെയവര്‍ ജേതാക്കളാവുകയുമുണ്ടായി.9

1 വിശദീകരണം കാണുക

9. ഈസാനബി(അ)ന്റെ സന്തത സഹചാരികളാണ് ഹവാരികള്‍. അവര്‍ അദ്ദേഹത്തെ സഹായിച്ചതുപോലെ നിങ്ങള്‍ നബിതിരുമേനി(സ്വ)യെയും സഹായിക്കണമെന്നാണ് പറയുന്നത്. അങ്ങനെ ഇസ്രയേല്യര്‍ രണ്ടു ഭിന്നവിഭാഗങ്ങളായി- ഈസാ നബി(അ)യെ അംഗീകരിച്ചനുസരിച്ചവര്‍ ക്രിസ്ത്യാനികള്‍, അവഗണിച്ചു തള്ളിക്കളഞ്ഞവര്‍ ജൂതന്മാര്‍. അല്ലാഹുവിന്റെ സഹായം കൊണ്ട് വിശ്വാസികള്‍ ജേതാക്കളായിത്തീര്‍ന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُوٓاْ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبۡنُ مَرۡيَمَ لِلۡحَوَارِيِّـۧنَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِۖ فَـَٔامَنَت طَّآئِفَةٞ مِّنۢ بَنِيٓ إِسۡرَٰٓءِيلَ وَكَفَرَت طَّآئِفَةٞۖ فَأَيَّدۡنَا ٱلَّذِينَ ءَامَنُواْ عَلَىٰ عَدُوِّهِمۡ فَأَصۡبَحُواْ ظَٰهِرِينَ ۝١٤