10–14
മണ്‍മറഞ്ഞുപോയാലും ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നോ എന്ന് നിഷേധികള്‍ ചോദിച്ചു. വസ്തുതയതല്ല, തങ്ങളുടെ നാഥനുമായുള്ള കൂടിക്കാഴ്ച തള്ളിപ്പറയുന്നവരാണവര്‍. നബീ, പ്രതികരിക്കുക: നിങ്ങളുടെ കാര്യം ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതും ശേഷം നാഥങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതുമാകുന്നു. 'നാഥാ, ഞങ്ങള്‍ സത്യം കാണുകയും കേള്‍ക്കുകയും ചെയ്തു; അതിനാല്‍ ദുന്‍യാവിലേക്ക് ഞങ്ങളെ തിരിച്ചയച്ചു തരേണമേ; എങ്കില്‍ ഞങ്ങള്‍ നന്മയനുവര്‍ത്തിച്ചുകൊള്ളാം; ഇപ്പോള്‍ ഞങ്ങള്‍ വിശ്വാസ ദാര്‍ഢ്യമുള്ളവരായിരിക്കുന്നു' എന്ന് നാഥന്റെ സന്നിധിയില്‍ നമ്രഃശിരസ്‌കരായിക്കൊണ്ട് അധര്‍മകാരികള്‍ പരിഭവിക്കുന്ന സന്ദര്‍ഭം താങ്കള്‍ കാണുകയാണെങ്കില്‍ (അതൊരു ഭീകരദൃശ്യം തന്നെയായിരിക്കും). ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നാം ഓരോ വ്യക്തിയെയും സന്മാര്‍ഗദര്‍ശനം ചെയ്തിരുന്നു; പക്ഷേ, 'മനുഷ്യ-ജിന്ന് വര്‍ഗങ്ങളെക്കൊണ്ട് നരകം ഞാന്‍ നിറക്കുക തന്നെ ചെയ്യും' എന്ന വാക്ക് എന്നില്‍ നിന്ന് കടപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.5
അതുകൊണ്ട് ഇങ്ങനെയൊരു ദിവസത്തെ കണ്ടുമുട്ടുമെന്ന വസ്തുത വിസ്മരിച്ചു കളഞ്ഞതിന്റെ ശിക്ഷ അനുഭവിച്ചോളൂ. നിങ്ങളെ നാം വിസ്മൃതതുല്യരാക്കിയിരിക്കുന്നു. സ്വയംകൃതാനര്‍ത്ഥങ്ങളുടെ ഫലമായി നിങ്ങള്‍ ശാശ്വതശിക്ഷ ആസ്വദിച്ചുകൊള്ളുക.
1 വിശദീകരണം കാണുക
5. സത്യം സുവ്യക്തമായി ബോധ്യപ്പെട്ടാലും, അത്യദ്ഭുതകരമായ അമാനുഷ സംഭവങ്ങള്‍ കൊണ്ട് പിന്‍ബലം നല്‍കപ്പെട്ടാലും അതംഗീകരിക്കയില്ലെന്ന ദുഃശാഠ്യവും മത്സരമനസ്‌കതയുമുള്ളവരെ ശിക്ഷിച്ചേ മതിയാകൂ. അതാണ് അല്ലാഹുവിന്റെ ഈ വാക്ക്.
وَقَالُوٓاْ أَءِذَا ضَلَلۡنَا فِي ٱلۡأَرۡضِ أَءِنَّا لَفِي خَلۡقٖ جَدِيدِۭۚ بَلۡ هُم بِلِقَآءِ رَبِّهِمۡ كَٰفِرُونَ ١٠
۞ قُلۡ يَتَوَفَّىٰكُم مَّلَكُ ٱلۡمَوۡتِ ٱلَّذِي وُكِّلَ بِكُمۡ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُونَ ١١
وَلَوۡ تَرَىٰٓ إِذِ ٱلۡمُجۡرِمُونَ نَاكِسُواْ رُءُوسِهِمۡ عِندَ رَبِّهِمۡ رَبَّنَآ أَبۡصَرۡنَا وَسَمِعۡنَا فَٱرۡجِعۡنَا نَعۡمَلۡ صَٰلِحًا إِنَّا مُوقِنُونَ ١٢
وَلَوۡ شِئۡنَا لَأٓتَيۡنَا كُلَّ نَفۡسٍ هُدَىٰهَا وَلَٰكِنۡ حَقَّ ٱلۡقَوۡلُ مِنِّي لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ ١٣
فَذُوقُواْ بِمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَآ إِنَّا نَسِينَٰكُمۡۖ وَذُوقُواْ عَذَابَ ٱلۡخُلۡدِ بِمَا كُنتُمۡ تَعۡمَلُونَ ١٤