ഭുവന-വാനങ്ങളിലുള്ളവയത്രയും അല്ലാഹുവിന്റെ മഹത്ത്വപ്രകീര്‍ത്തനം നിര്‍വഹിക്കുന്നു. രാജാധിപത്യവും സര്‍വസ്‌തോത്രങ്ങളും അവന്നാണ്; സര്‍വകാര്യങ്ങള്‍ക്കും കഴിവുറ്റവനാണവന്‍. അവനാണ് നിങ്ങളുടെ സ്രഷ്ടാവ്.1
എന്നിട്ട്, നിങ്ങളില്‍ നിഷേധിയും വിശ്വാസിയുമുണ്ട്. നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് കണ്ടറിയുന്നവനാണവന്‍. ഭുവന-വാനങ്ങള്‍ സത്യനിഷ്ഠമായാണവന്‍ സൃഷ്ടിച്ചത്. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും അത് മെച്ചപ്പെടുത്തുകയും ചെയ്തു.2
മടക്കം അവങ്കലേക്കു തന്നെയാണ്. ഭുവന-വാനങ്ങളിലുള്ളതും നിങ്ങള്‍ രഹസ്യ-പരസ്യമാക്കുന്നതും അവനറിയും. മനസ്സുകളിലുള്ളതു സംബന്ധിച്ച് സൂക്ഷ്മജ്ഞാനിയാണവന്‍.
2 വിശദീകരണങ്ങൾ കാണുക
1. അല്ലഹുവിന്റെ മഹത്ത്വവും കഴിവുകളും ശക്തിവിശേഷങ്ങളും അവയുടെ ലക്ഷണങ്ങളുമെല്ലാം എത്ര വിസ്തരിച്ചു പറഞ്ഞാലും ആവര്‍ത്തിച്ചാലും അധികമാവില്ല; വിശിഷ്യ നിഷേധികള്‍ ഭൂരിപക്ഷമുണ്ടാകുമ്പോള്‍. മലക്കുകള്‍ അവരുടെ ഉപരിലോകങ്ങളിലും ഗോളങ്ങള്‍ അവയുടെ കറക്കത്തിലും സഞ്ചാരത്തിലും, നദികളും പുഴകളും അവയുടെ പ്രവാഹത്തിലും പക്ഷി പറവകള്‍ അവയുടെ കളകൂജനങ്ങളിലും, സമുദ്രങ്ങള്‍ അവയുടെ തിരമാലകളിലുമൊക്കെ അല്ലാഹുവിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയാണ്. 17:44 കാണുക.
2. മനുഷ്യസൃഷ്ടി എത്രമാത്രം അദ്ഭുതകരവും ചിന്തോദ്ദീപകവുമാണ്. ഏറ്റം സുന്ദരമായ രൂപമാണ് മനുഷ്യന്റേത്. 95:4-6 നോക്കുക. സര്‍വോപരി വിശേഷബുദ്ധിയും ചിന്താശേഷിയുമെന്നത് അവന്റെ മാത്രം പ്രത്യേകതയാണ്. പിന്നെയും അവനെങ്ങനെയാണ് ചതിക്കുഴിയില്‍ ചാടുന്നതെന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. 82:6-8.