11–17
ആവര്‍ത്തന പ്രക്രിയ നടത്തുന്ന അന്തരീക്ഷവും പൊട്ടിപ്പിളര്‍ന്ന് സസ്യ-ലതാദികളുല്‍പാദിപ്പിക്കുന്ന ഭൂമിയും തന്നെ ശപഥം3
ഈ ഖുര്‍ആന്‍ സത്യാസത്യ വിവേചക വചനം തന്നെയാണ്, തമാശയല്ല. നിശ്ചയം, നിഷേധികള്‍ ഗൂഢ തന്ത്രങ്ങള്‍ മെനയുകയാണ്; ഞാനതിനു പ്രതിക്രിയയും ചെയ്യും. അതുകൊണ്ട്, നബീ, താങ്കള്‍ സത്യനിഷേധികള്‍ക്ക് കാലതാമസം കൊടുക്കുക; അല്‍പംകൂടി അവസരം നല്‍കുക4
2 വിശദീകരണങ്ങൾ കാണുക
3. ആവര്‍ത്തന പ്രക്രിയയെപ്പറ്റി ഭിന്നവീക്ഷണങ്ങളുണ്ട്. സമുദ്രങ്ങളിലും ജലാശയങ്ങളിലും നിന്നു ജലം നീരാവിയായി പൊങ്ങി മേഘങ്ങളില്‍ സംഗമിച്ച് മഴയായി ഭൂമിയിലേക്കു തന്നെ വര്‍ഷിക്കുന്നു. പിന്നെയും ഈ പ്രക്രിയ തന്നെ തുടരുകയാണ്. ഈ നിരന്തര പ്രക്രിയയിലൂടെ ലഭിക്കുന്ന മഴയിലാണല്ലോ മനുഷ്യജീവന്റെ അസ്തിത്വം തന്നെ. മഴ ലഭിക്കുന്ന ഭൂമി ലോലവും മൃദുവുമാകുകയും ധാന്യങ്ങളും വിത്തുകളും മുളച്ച് വളര്‍ന്ന് മനുഷ്യന്റെ ആരാഹം തയ്യാറാക്കപ്പെടുകയും ചെയ്യുന്നു-പച്ചക്കറികളും ധാന്യങ്ങളും കായ്കനികളുമായി. മനുഷ്യന്‍ അഗാധമായി ചിന്തിച്ച് പാഠമുള്‍ക്കൊള്ളാനാണ് ഇവയെ പിടിച്ച് ശപഥം ചെയ്യുന്നത്.
4. നിഷേധികളുടെ ഏത് ഗൂഢാലോചനയും തകരും; അല്ലാഹു അതിന്ന് പ്രതിക്രിയ ചെയ്യും. ലോകചരിത്രവും നിഷേധികളുടെ നാള്‍വഴികളും അതിനു സാക്ഷിയാണ്. തിരുനബി(സ്വ)യുടെ സാന്നിധ്യത്തില്‍, ആദ്-സമൂദിനെ സംഹരിച്ചതു പോലുള്ള ശിക്ഷ വരില്ല. അതുകൊണ്ട് അല്‍പകാലം ക്ഷമിക്കുക എന്നാണ് നിര്‍ദേശിക്കുന്നത്.
وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ ١١
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ ١٢
إِنَّهُۥ لَقَوۡلٞ فَصۡلٞ ١٣
وَمَا هُوَ بِٱلۡهَزۡلِ ١٤
إِنَّهُمۡ يَكِيدُونَ كَيۡدٗا ١٥
وَأَكِيدُ كَيۡدٗا ١٦
فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا ١٧