43–44
നബീ, പൂര്‍വിക ദൂതന്മാര്‍ക്ക് കിട്ടിയ അതേ പ്രതികരണമേ അങ്ങേയ്ക്കു ലഭിക്കുന്നുള്ളു. നിശ്ചയം, അങ്ങയുടെ നാഥന്‍ ദോഷങ്ങള്‍ പൊറുക്കുന്നവനും വേദനാജനകമായ ശിക്ഷ നല്‍കുന്നവനുമാകുന്നു. ഈ വേദം നാം അറബിയല്ലാത്ത ഒരു ഖുര്‍ആന്‍ ആക്കിയിരുന്നുവെങ്കില്‍, 'ഇതിലെ സൂക്തങ്ങള്‍ എന്തുകൊണ്ട് പ്രതിപാദന വിധേയമായില്ല, അനറബി ഗ്രന്ഥവും അറബി പ്രവാചകനുമോ' എന്ന് അവര്‍ ചോദിക്കുമായിരുന്നു! താങ്കള്‍ പ്രതികരിക്കുക: ഈ വേദം സത്യവിശ്വാസികള്‍ക്ക് വഴികാട്ടിയും രോഗവിമുക്തിയുമത്രേ. ഇതില്‍ വിശ്വാസമര്‍പ്പിക്കാത്തവര്‍ക്കാകട്ടെ, ശ്രവണപുടങ്ങളില്‍ ബധിരതയുണ്ട്, അവര്‍ക്കതൊരു അന്ധതയുമാണ്. അതിവിദൂരതയില്‍ നിന്ന് വിളിക്കപ്പെടുന്നതുപോലെയാണവര്‍.17
1 വിശദീകരണം കാണുക
17. വിതണ്ഡവാദങ്ങളുന്നയിക്കുന്നവര്‍ എപ്പോഴും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും; അതൊരു രോഗമാണ്. ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍ ഈ ഖുര്‍ആന്‍ അതിനുള്ള ചികിത്സ കൂടിയാണ്. മറിച്ചാണെങ്കിലോ? ലോകത്തിനാകമാനമെന്താ അറബി ഗ്രന്ഥമെന്ന് അവര്‍ തട്ടിവിടും. ഏതു ഭാഷയിലാണെങ്കിലും ഈ ചോദ്യം ഉന്നയിക്കാം. വേദവാഹകന്‍ അറബിയാണ്, പിന്നെ വേദമെന്താ അനറബിയിലെന്ന് തിരിച്ചും ചോദിക്കാം. സന്മാര്‍ഗ പ്രാപ്തിയും ശാശ്വത വിജയവുമാണോ ലക്ഷ്യം-ഈ ഖുര്‍ആന്‍ ഏവര്‍ക്കും പര്യാപ്തമാകുന്നു.
مَّا يُقَالُ لَكَ إِلَّا مَا قَدۡ قِيلَ لِلرُّسُلِ مِن قَبۡلِكَۚ إِنَّ رَبَّكَ لَذُو مَغۡفِرَةٖ وَذُو عِقَابٍ أَلِيمٖ ٤٣
وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَٰٓئِكَ يُنَادَوۡنَ مِن مَّكَانِۭ بَعِيدٖ ٤٤