Sunday, 11 October 2026 Hijri: — 11:47:55 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

ഹൂദ് هود Hud

Surah 11 മക്കിയ്യ • مكية • Makkiyah 123 ആയത്തുകൾ • 123 Ayahs

സൂറത്ത് ഹൂദ് (Hud), ഖുർആൻ അധ്യായം 11 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 123 ആയത്തുകൾ വായിക്കുക. Read Surah Hud with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–4

അലിഫ് ലാം റാ. ഇത് വാക്യങ്ങള്‍ ദൃഢീകൃതമാവുകയും പ്രതിപാദിക്കപ്പെടുകയും ചെയ്ത ഒരു മഹദ്ഗ്രന്ഥമാണ്. അല്ലാഹുവിനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ എന്ന സന്ദേശവുമായി, അതീവ യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായവനില്‍ നിന്നുള്ളതാണിത്. നിശ്ചയം, ഞാന്‍ അവങ്കല്‍ നിന്നു നിങ്ങളിലേക്കുള്ള താക്കീതുകാരനും ശുഭവാര്‍ത്താവാഹകനുമാകുന്നു. നിങ്ങള്‍ നാഥനോടു പശ്ചാത്തപിക്കുകയും അവനിലേക്കു ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍, ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്കവന്‍ ഉത്തമജീവിതം നല്‍കും; ഉദാത്ത പദവിയുള്ളവര്‍ക്കെല്ലാം പരലോകത്ത് അവന്റെ ഔദാര്യം കനിഞ്ഞേകുന്നതുമാണ്. ഇനി, നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍, ഒരു ഭീകരദിനത്തിലെ ശിക്ഷ നിങ്ങള്‍ക്കു ഞാന്‍ ഭയപ്പെടുന്നു. നിങ്ങളുടെ മടക്കം അല്ലാഹുവിങ്കലേക്കാണ്. സര്‍വ കാര്യങ്ങള്‍ക്കും കഴിവുറ്റവനത്രെ അവന്‍1

1 വിശദീകരണം കാണുക

1. പ്രമുഖ പ്രവാചകനായിരുന്ന ഹൂദ്‌നബി(അ)യുടെ പേരിലുള്ളതാണ് ഈ സൂറ. അമ്പത് മുതല്‍ അറുപത് കൂടിയ സൂക്തങ്ങളില്‍ ആ മഹാനെയും സ്വസമുദായത്തെയും കുറിച്ച പ്രതിപാദനമുണ്ട്. മക്കയിലെ മുശ്‌രിക്കുകളോട് നബിതിരുമേനി(സ്വ) ചെയ്യുന്ന ചിന്തോദ്ദീപകമായ ഉപദേശങ്ങളും മാര്‍ഗദര്‍ശനങ്ങളുമാണ് തുടക്കം.

الٓرۚ كِتَٰبٌ أُحۡكِمَتۡ ءَايَٰتُهُۥ ثُمَّ فُصِّلَتۡ مِن لَّدُنۡ حَكِيمٍ خَبِيرٍ ۝١
أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۚ إِنَّنِي لَكُم مِّنۡهُ نَذِيرٞ وَبَشِيرٞ ۝٢
وَأَنِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُمَتِّعۡكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٖ مُّسَمّٗى وَيُؤۡتِ كُلَّ ذِي فَضۡلٖ فَضۡلَهُۥۖ وَإِن تَوَلَّوۡاْ فَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ كَبِيرٍ ۝٣
إِلَى ٱللَّهِ مَرۡجِعُكُمۡۖ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ ۝٤
5

അറിയുക, അല്ലാഹുവില്‍ നിന്നു ഒളിഞ്ഞിരിക്കാനായി തങ്ങളുടെ നെഞ്ചുകള്‍ ചുരുട്ടുകയാണവര്‍. ഓര്‍ക്കണം, സ്വവസ്ത്രങ്ങളാല്‍ ആവരണം ചെയ്യുമ്പോള്‍ അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നുണ്ട്. മനസ്സുകളിലുള്ളവയെപ്പറ്റി സൂക്ഷ്മജ്ഞന്‍ തന്നെയാണവന്‍2

1 വിശദീകരണം കാണുക

2. തങ്ങളുടെ കുതന്ത്രങ്ങളും കുത്സിത പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിനും തിരുനബി(സ്വ)ക്കുമെതിരെയുള്ള ഗൂഢാലോചനകളും അല്ലാഹുവില്‍ നിന്ന് മറച്ചുപിടിക്കാനായി വീടുകളില്‍ വാതിലടച്ചിരിക്കുകയും വസ്ത്രംകൊണ്ടു മൂടുകയുമൊക്കെ ചെയ്തിരുന്നു മക്കയിലെ നിഷേധികള്‍. തികഞ്ഞ മൗഢ്യമാണിതെന്നു വ്യക്തമാക്കുകയാണ്. നെഞ്ചുകള്‍ ചുരുട്ടുക എന്നാല്‍ മനസ്സുകൊണ്ടു കുതന്ത്രമാവിഷ്‌കരിക്കുക, രഹസ്യഗൂഢാലോചന നടത്തുക എന്നൊക്കെയാണു വിവക്ഷ. ഏതു വക്രമാര്‍ഗങ്ങള്‍ സ്വീകരിച്ചാലും നിഷേധികളുടെ അഖിലകുതന്ത്രങ്ങളും അല്ലാഹു അറിയുകതന്നെ ചെയ്യുമെന്ന് സ്പഷ്ടം.

أَلَآ إِنَّهُمۡ يَثۡنُونَ صُدُورَهُمۡ لِيَسۡتَخۡفُواْ مِنۡهُۚ أَلَا حِينَ يَسۡتَغۡشُونَ ثِيَابَهُمۡ يَعۡلَمُ مَا يُسِرُّونَ وَمَا يُعۡلِنُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ ۝٥
6–7

അന്നദാനബാധ്യത അല്ലാഹു ഏറ്റിട്ടില്ലാത്ത ഒരു ജീവിയും ഭൂമിയിലില്ല. അതിന്റെ താവളവും സൂക്ഷിപ്പുസ്ഥലവും അവനറിയുന്നുണ്ട്. സ്പഷ്ടമായ ഒരു രേഖയിലുണ്ട് അവയത്രയും. ആറു ദിവസങ്ങള്‍ക്കുള്ളില്‍ ഭുവന-വാനങ്ങള്‍ സൃഷ്ടിച്ചവനാണവന്‍. അവന്റെ സിംഹാസനം ജലോപരിതലത്തിലായിരുന്നു.3
നിങ്ങളിലാരാണ് ഉദാത്ത കര്‍മമനുഷ്ഠിക്കുന്നവന്‍ എന്നു പരീക്ഷിക്കാനത്രേ അത്. നിശ്ചയം നിങ്ങള്‍ മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണ് എന്നു താങ്കള്‍ പറയുമ്പോള്‍ നിഷേധികള്‍ പ്രതികരിക്കും: ഇത് പ്രകടമായ ആഭിചാരം മാത്രം!4

2 വിശദീകരണങ്ങൾ കാണുക

3. പ്രപഞ്ച സൃഷ്ടിക്ക് ആറു ദിവസങ്ങളെടുത്തതിന്റെ രഹസ്യം അല്ലാഹുവിനേ അറിയൂ. മനുഷ്യര്‍ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ആസൂത്രിതവും ഭാഗികവും വ്യവസ്ഥാപിതവുമായി ചെയ്യണം എന്ന പാഠം ഇതിലുണ്ട്. മിക്കവരും ധൃതിപ്പെട്ട് കാര്യങ്ങള്‍ നടത്തുന്നവരാണല്ലോ? ഒരു ഹദീസില്‍ ഇങ്ങനെ കാണാം: അല്ലാഹു ഉണ്ടായിരുന്നു; അവനല്ലാത്ത മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം ജലോപരിതലത്തിലായിരുന്നു. പിന്നീടവന്‍ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചു... (ബുഖാരി)

4. ആഭിചാരമാണെന്നത് ഉത്തരം മുട്ടി മൗനികളാകുമ്പോഴുണ്ടാകുന്ന ഒരു തട്ടിവിടല്‍ മാത്രമാണ്. ഇന്ദ്രിയാതീതമായ സ്വാധീനം ഖുര്‍ആന്ന് ഉള്ളതുകൊണ്ടാണ് അവരങ്ങനെ ജല്‍പിച്ചത്. മറ്റു ചിലപ്പോള്‍, സിഹ്‌റ് അല്ലെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്

۞ وَمَا مِن دَآبَّةٖ فِي ٱلۡأَرۡضِ إِلَّا عَلَى ٱللَّهِ رِزۡقُهَا وَيَعۡلَمُ مُسۡتَقَرَّهَا وَمُسۡتَوۡدَعَهَاۚ كُلّٞ فِي كِتَٰبٖ مُّبِينٖ ۝٦
وَهُوَ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ وَكَانَ عَرۡشُهُۥ عَلَى ٱلۡمَآءِ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۗ وَلَئِن قُلۡتَ إِنَّكُم مَّبۡعُوثُونَ مِنۢ بَعۡدِ ٱلۡمَوۡتِ لَيَقُولَنَّ ٱلَّذِينَ كَفَرُوٓاْ إِنۡ هَٰذَآ إِلَّا سِحۡرٞ مُّبِينٞ ۝٧
8

ശിക്ഷ ഒരു നിശ്ചിതസമയത്തേക്ക് അവരെവിട്ടു പിന്തിക്കുകയാണെങ്കില്‍ 'അവനെന്തിനാണത് തടഞ്ഞുവെച്ചിരിക്കുന്നത്' എന്ന് അവര്‍ പരിഹാസാത്മകമായി പറയും. ഓര്‍ക്കണം, അത് വന്നുഭവിക്കുന്ന നാളില്‍ അവരില്‍ നിന്നു തിരിച്ചുവിടപ്പെടില്ല; പരിഹസിച്ചിരുന്ന കാര്യം അവരില്‍ വന്നെത്തുകതന്നെ ചെയ്യുന്നതാണ്.

وَلَئِنۡ أَخَّرۡنَا عَنۡهُمُ ٱلۡعَذَابَ إِلَىٰٓ أُمَّةٖ مَّعۡدُودَةٖ لَّيَقُولُنَّ مَا يَحۡبِسُهُۥٓۗ أَلَا يَوۡمَ يَأۡتِيهِمۡ لَيۡسَ مَصۡرُوفًا عَنۡهُمۡ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ ۝٨
9–11

നമ്മുടെ പക്കല്‍നിന്നു വല്ല അനുഗ്രഹവും മനുഷ്യന് നാമാസ്വദിപ്പിക്കുകയും പിന്നീടതവനില്‍ നിന്നെടുത്തുമാറ്റുകയും ചെയ്താല്‍ അവന്‍ ഏറ്റം ഹതാശനും കൃതഘ്‌നനുമായിത്തീരും. ഇനി, കഷ്ടപ്പാടിനുശേഷം നാമൊരനുഗ്രഹം ആസ്വദിപ്പിച്ചാലോ, അവന്‍ ഇങ്ങനെ പ്രതികരിക്കുക തന്നെ ചെയ്യും: 'വിപത്തുകള്‍ എന്നില്‍ നിന്നു ദൂരീകൃതമായിരിക്കുന്നു'. നിശ്ചയം, ആഹ്ലാദപ്രമത്തനും അഹങ്കാരിയുമാണവന്‍5
എന്നാല്‍ ക്ഷമാശീലരും സല്‍കര്‍മികളും ഇങ്ങനെയല്ല, അവര്‍ക്കു പാപമോചനവും മികച്ച പ്രതിഫലവുമുണ്ട്.

1 വിശദീകരണം കാണുക

5. ദൈവികാനുഗ്രഹങ്ങളുണ്ടാകുമ്പോള്‍ നിഷേധികള്‍ അഹങ്കരിച്ചാഹ്ലാദിക്കും; മറിച്ചാകുമ്പോള്‍ ഹതാശനും നന്ദികെട്ടവനുമാകും. സത്യവിശ്വാസിയാകട്ടെ, സന്താപത്തില്‍ ക്ഷമിക്കും, സന്തോഷവേളയില്‍ അല്ലാഹുവിനോട് കൃതജ്ഞനാകും. രണ്ടും പ്രതിഫലാര്‍ഹമായിത്തീരുന്നു. പ്രസിദ്ധമായൊരു ഹദീസ്(മുസ്‌ലിം) ഇതു വ്യക്തമാക്കിയിട്ടുണ്ട്.

وَلَئِنۡ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ ثُمَّ نَزَعۡنَٰهَا مِنۡهُ إِنَّهُۥ لَيَـُٔوسٞ كَفُورٞ ۝٩
وَلَئِنۡ أَذَقۡنَٰهُ نَعۡمَآءَ بَعۡدَ ضَرَّآءَ مَسَّتۡهُ لَيَقُولَنَّ ذَهَبَ ٱلسَّيِّـَٔاتُ عَنِّيٓۚ إِنَّهُۥ لَفَرِحٞ فَخُورٌ ۝١٠
إِلَّا ٱلَّذِينَ صَبَرُواْ وَعَمِلُواْ ٱلصَّٰلِحَٰتِ أُوْلَٰٓئِكَ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ ۝١١
12–14

മുഹമ്മദിന്ന് ഒരു നിധി നല്‍കപ്പെടുകയോ ഇവനൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്താണ് എന്ന നിഷേധികളുടെ അവഹേളനച്ചോദ്യം മൂലം, ബോധനം നല്‍കപ്പെടുന്ന ചിലത് താങ്കള്‍ വിട്ടുകളയുകയോ തന്‍മൂലം അങ്ങേക്ക് മനഃപ്രയാസമുണ്ടാവുകയോ ചെയ്‌തേക്കാം. ഒരു താക്കീതുകാരന്‍ മാത്രമാണു താങ്കള്‍. സര്‍വ കാര്യങ്ങളും ഭരമേല്‍പിക്കപ്പെടുന്നവന്‍ അല്ലാഹുവത്രേ. അതല്ല, നബി സ്വയം നിര്‍മിച്ചുണ്ടാക്കിയതാണ് ഈ ഖുര്‍ആന്‍ എന്ന് അവര്‍ ജല്‍പിക്കുന്നുണ്ടോ? എങ്കില്‍ താങ്കളാവശ്യപ്പെടുക: എന്നാല്‍ തത്തുല്യമായ പത്ത് അധ്യായങ്ങള്‍ നിങ്ങള്‍ കൊണ്ടുവരിക; അല്ലാഹുവിനെക്കൂടാതെ സാധിക്കുന്നവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്യുക-സത്യവാന്‍മാരാണ് നിങ്ങളെങ്കില്‍. അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍ നിങ്ങളറിഞ്ഞുകൊള്ളുക- അല്ലാഹുവിന്റെ അറിവോടുകൂടി മാത്രമാണിത് അവതീര്‍ണമായിരിക്കുന്നത്; അവനല്ലാതെ യാതൊരു ദൈവവും ഇല്ല. ഇനിയെങ്കിലും മുസ്‌ലിംകളാകുന്നുണ്ടോ നിങ്ങള്‍?6

1 വിശദീകരണം കാണുക

6. നിഷേധികള്‍ പലതരം മൗഢ്യങ്ങളാണ് തട്ടിവിട്ടിരുന്നത്: മുഹമ്മദ് അല്ലാഹുവിന്റെ ആളാണെങ്കില്‍ നിധിയും നിക്ഷേപങ്ങളും സമ്പത്തുമുണ്ടാകണം, സാക്ഷ്യപ്പെടുത്താന്‍ കൂടെ മലക്കുകള്‍ വേണം...(അല്‍ ഇസ്‌റാഅ് 89-95 നോക്കുക.) മറ്റുചിലപ്പോള്‍, നബി(സ്വ) സ്വയംനിര്‍മിച്ചുണ്ടാക്കുന്നതാണ് ഖുര്‍ആന്‍ എന്നു ജല്‍പിക്കും. ഈ പശ്ചാത്തലത്തിലാണ് തത്തുല്യമായ പത്തു സൂറത്തുകള്‍ കൊണ്ടുവരാന്‍ സാഹിത്യസമ്രാട്ടുക്കളായ അവരെ വെല്ലുവിളിക്കുന്നത്. പതിനാലു നൂറ്റാണ്ടുകള്‍ക്കിടെ ലോകമെങ്ങും ഒരു പ്രതിയോഗിക്കെങ്കിലും ഈ വെല്ലുവിളി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല; അന്ത്യനാള്‍വരെ സാധിക്കുകയുമില്ല.

فَلَعَلَّكَ تَارِكُۢ بَعۡضَ مَا يُوحَىٰٓ إِلَيۡكَ وَضَآئِقُۢ بِهِۦ صَدۡرُكَ أَن يَقُولُواْ لَوۡلَآ أُنزِلَ عَلَيۡهِ كَنزٌ أَوۡ جَآءَ مَعَهُۥ مَلَكٌۚ إِنَّمَآ أَنتَ نَذِيرٞۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ وَكِيلٌ ۝١٢
أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِعَشۡرِ سُوَرٖ مِّثۡلِهِۦ مُفۡتَرَيَٰتٖ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ ۝١٣
فَإِلَّمۡ يَسۡتَجِيبُواْ لَكُمۡ فَٱعۡلَمُوٓاْ أَنَّمَآ أُنزِلَ بِعِلۡمِ ٱللَّهِ وَأَن لَّآ إِلَٰهَ إِلَّا هُوَۖ فَهَلۡ أَنتُم مُّسۡلِمُونَ ۝١٤
15–17

ഭൗതിക ജീവിതവും അതിന്റെ അലങ്കാരാര്‍ഭാടങ്ങളും ആര്‍ ലക്ഷീകരിക്കുന്നുവോ അവര്‍ക്ക് തങ്ങളുടെ കര്‍മഫലം ഇവിടെ നാം പൂര്‍ത്തീകരിച്ചു നല്‍കും; ഒരു കുറവും വരുത്തില്ല. പാരത്രിക ലോകത്ത് അവര്‍ക്കുള്ളതു നരകം മാത്രമായിരിക്കും. ഇവിടെ അവരനുവര്‍ത്തിച്ചതത്രയും തകര്‍ന്നതു തന്നെ. അവരുടെ കര്‍മഫലങ്ങളെല്ലാം ശിഥിലമാവുകയും ചെയ്യും. ഒരാള്‍ നിലകൊള്ളുന്നത് തന്റെ നാഥങ്കല്‍ നിന്നുള്ള ദൃഷ്ടാന്തങ്ങളിലാണ്; അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു സാക്ഷി അയാള്‍ക്ക് ഖുര്‍ആന്‍ ഓതിക്കൊടുക്കുന്നുമുണ്ട്; മൂസാ നബിയില്‍ നിന്നുള്ള വേദം നേരത്തെ തന്നെ മാര്‍ഗദര്‍ശകവും അനുഗ്രഹവുമായി ഉണ്ട് താനും-ഇത്തരമൊരാള്‍ ഇങ്ങനെയല്ലാത്ത ഭൗതിക പ്രമത്തനെ പോലെയാണോ? മുകളില്‍ പറഞ്ഞ വിധമുള്ളവര്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നു. ബഹുസംഘങ്ങളില്‍ ഏത് ഖുര്‍ആന്‍ നിഷേധിക്കുന്നുവോ അതിന്റെ വാഗ്ദത്ത ഗേഹം നരകമത്രേ. അതിനാല്‍ താങ്കള്‍ അതുസംബന്ധിച്ചു ഒട്ടുമേ സംശയാലുവാകരുത്. താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയത്രേ അത്; പക്ഷേ മനുഷ്യരില്‍ മിക്കവരും വിശ്വസിക്കുന്നില്ല7

1 വിശദീകരണം കാണുക

7. ദുന്‍യാവിനെ മാത്രം ലക്ഷീകരിക്കുന്നവര്‍ക്ക് അത് കിട്ടും; പക്ഷേ പരലോകത്ത് വട്ടപ്പൂജ്യമാകും ഫലം. ഇവിടെ ചെയ്ത സല്‍കര്‍മങ്ങള്‍ക്ക് ഐഹിക നേട്ടങ്ങള്‍ പ്രതിഫലമായി ലഭിക്കും. തുടര്‍ന്നു പറയുന്നത് സത്യവിശ്വസിയുടെ ഉപമയാണ്-അല്ലാഹുവിന്റെ പ്രാമാണിക മാര്‍ഗത്തിലാണവന്‍; നബി(സ്വ) പഠിപ്പിച്ച ഖുര്‍ആന്റെ വെളിച്ചമുണ്ട്. നേരത്തെ അവതരിച്ച തൗറാത്തിന്റെ അംഗീകാരം ഖുര്‍ആന്ന് ഉണ്ട് താനും. ഇത്തരമൊരാള്‍ മഹാഭാഗ്യവാനും വിജയശ്രീലാളിതനുമത്രേ. ഖുര്‍ആനെ നിഷേധിക്കുന്നവര്‍ ആരായാലും പരാജിതര്‍ തന്നെയായിരിക്കും.

مَن كَانَ يُرِيدُ ٱلۡحَيَوٰةَ ٱلدُّنۡيَا وَزِينَتَهَا نُوَفِّ إِلَيۡهِمۡ أَعۡمَٰلَهُمۡ فِيهَا وَهُمۡ فِيهَا لَا يُبۡخَسُونَ ۝١٥
أُوْلَٰٓئِكَ ٱلَّذِينَ لَيۡسَ لَهُمۡ فِي ٱلۡأٓخِرَةِ إِلَّا ٱلنَّارُۖ وَحَبِطَ مَا صَنَعُواْ فِيهَا وَبَٰطِلٞ مَّا كَانُواْ يَعۡمَلُونَ ۝١٦
أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ وَيَتۡلُوهُ شَاهِدٞ مِّنۡهُ وَمِن قَبۡلِهِۦ كِتَٰبُ مُوسَىٰٓ إِمَامٗا وَرَحۡمَةًۚ أُوْلَٰٓئِكَ يُؤۡمِنُونَ بِهِۦۚ وَمَن يَكۡفُرۡ بِهِۦ مِنَ ٱلۡأَحۡزَابِ فَٱلنَّارُ مَوۡعِدُهُۥۚ فَلَا تَكُ فِي مِرۡيَةٖ مِّنۡهُۚ إِنَّهُ ٱلۡحَقُّ مِن رَّبِّكَ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ ۝١٧
18–22

അല്ലാഹുവിന്റെ മേല്‍ വ്യാജംനിര്‍മിച്ചുണ്ടാക്കുന്നവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? തങ്ങളുടെ രക്ഷിതാവിന്റെ സന്നിധിയില്‍ അവര്‍ ഹാജറാക്കപ്പെടുന്നതാണ്. തങ്ങളുടെ നാഥന്റെ പേരില്‍ കള്ളം പറഞ്ഞവരാണവര്‍ എന്ന് സാക്ഷികള്‍ ബോധിപ്പിക്കും8
അറിയുക, അക്രമികളുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ. അവന്റെ നേര്‍മാര്‍ഗത്തില്‍ നിന്നു മറ്റുള്ളവരെ തടയുകയും അതില്‍ വക്രത വരുത്താനാഗ്രഹിക്കുകയും ചെയ്യുന്നവരാണവര്‍. അവര്‍ തന്നെയത്രേ പരലോക ജീവിതത്തെ നിഷേധിക്കുന്നവര്‍. ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാന്‍ അവര്‍ക്കാവില്ല. അവനല്ലാതെ അവര്‍ക്കു യാതൊരു സംരക്ഷകരുമുണ്ടാവില്ല താനും. അവര്‍ക്ക് ഇരട്ടി ശിക്ഷയുണ്ടായിരിക്കും. സത്യം കേള്‍ക്കാനോ കാണാനോ അവര്‍ക്കാകുമായിരുന്നില്ല. സ്വന്തത്തിന് തന്നെ നഷ്ടം വരുത്തിയവരാണവര്‍. തങ്ങള്‍ നിര്‍മിച്ചുണ്ടാക്കിയിരുന്ന വ്യാജങ്ങളൊക്കെയും അവരില്‍ നിന്ന് അപ്രത്യക്ഷമാകും. നിസ്സംശയം, അവര്‍ തന്നെയാണ് പരലോകത്ത് ഏറ്റംവലിയ നഷ്ടം ഭവിച്ചവര്‍, തീര്‍ച്ച9

2 വിശദീകരണങ്ങൾ കാണുക

8. മലക്കുകളും സത്യവിശ്വാസികളുമൊക്കെ പരലോകത്തുവെച്ച് നിഷേധികള്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതാണ്. അല്ലാഹുവിനു മക്കളുണ്ടെന്നു ജല്‍പിച്ച ജൂത-ക്രിസ്ത്യാനികള്‍, അവനു പങ്കുകാരുണ്ടെന്നു തട്ടിവിട്ട ബഹുദൈവവിശ്വാസികള്‍ തുടങ്ങിയവര്‍ക്കെല്ലാം എതിരായി അവര്‍ സാക്ഷ്യം രേഖപ്പെടുത്തും. ഖുര്‍ആന്‍ 40:51, 50:21,16:84,89 മുതലായവ നോക്കുക.

9. ഏതു ബഹുദൈവവിശ്വാസിയും വരിച്ച ആരാധ്യര്‍തന്നെ പരലോകത്ത് ആരാധകരെ തള്ളിപ്പറഞ്ഞ് നിഷേധിക്കും. എസ്രായെയോ യേശുവിനെയോ മറ്റുദൈവങ്ങളെയോ ആരാധിക്കുന്നത് അവര്‍ അല്ലാഹുവിങ്കലേക്ക് തങ്ങളെ അടുപ്പിക്കാനാണ് എന്നാണല്ലോ വിശ്വാസം.(ഖുര്‍ആന്‍: 39:3). പരലോകത്ത് ഇരട്ടി ശിക്ഷക്കു വിധേയരാകുന്ന അവര്‍ മഹാനാശത്തിലാപതിക്കും.

وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًاۚ أُوْلَٰٓئِكَ يُعۡرَضُونَ عَلَىٰ رَبِّهِمۡ وَيَقُولُ ٱلۡأَشۡهَٰدُ هَٰٓؤُلَآءِ ٱلَّذِينَ كَذَبُواْ عَلَىٰ رَبِّهِمۡۚ أَلَا لَعۡنَةُ ٱللَّهِ عَلَى ٱلظَّٰلِمِينَ ۝١٨
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجٗا وَهُم بِٱلۡأٓخِرَةِ هُمۡ كَٰفِرُونَ ۝١٩
أُوْلَٰٓئِكَ لَمۡ يَكُونُواْ مُعۡجِزِينَ فِي ٱلۡأَرۡضِ وَمَا كَانَ لَهُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَۘ يُضَٰعَفُ لَهُمُ ٱلۡعَذَابُۚ مَا كَانُواْ يَسۡتَطِيعُونَ ٱلسَّمۡعَ وَمَا كَانُواْ يُبۡصِرُونَ ۝٢٠
أُوْلَٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ۝٢١
لَا جَرَمَ أَنَّهُمۡ فِي ٱلۡأٓخِرَةِ هُمُ ٱلۡأَخۡسَرُونَ ۝٢٢
23–24

നിശ്ചയം സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും വിനയാന്വിതരായി രക്ഷിതാവിങ്കലേക്ക് മടങ്ങുകയും ചെയ്തവരുണ്ടല്ലോ, അവരാണ് സ്വര്‍ഗാവകാശികള്‍. അവരതില്‍ ശാശ്വതരത്രേ. അന്ധനും ബധിരനുമായ ഒരു വ്യക്തിയെപ്പോലെയും കാഴ്ചയും കേള്‍വിയുമുള്ള ഒരു വ്യക്തിയെപ്പോലെയുമാണ് ഈ രണ്ടു കക്ഷികളുടെയും ഉദാഹരണം. ഉപമിക്കുമ്പോള്‍ ഇവരിരുവരും തുല്യരാകുമോ? ചിന്തിക്കുന്നില്ലേ നിങ്ങള്‍!10

1 വിശദീകരണം കാണുക

10. ദുര്‍മാര്‍ഗത്തിന്റെ ഉപാസകരെ അന്ധനും മൂകനുമായ വ്യക്തിയോടും വിജയത്തിന്റെയും സത്യവിശ്വാസത്തിന്റെയും ആളുകളെ കാഴ്ചയും കേള്‍വിയുമുള്ളവരോടുമാണ് ഉപമിച്ചിരിക്കുന്നത്. ഏതു സാധാരണക്കാരനും സ്പഷ്ടമായി മനസ്സിലാക്കാവുന്ന ലളിതമായ ഉദാഹരണം.

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَأَخۡبَتُوٓاْ إِلَىٰ رَبِّهِمۡ أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِۖ هُمۡ فِيهَا خَٰلِدُونَ ۝٢٣
۞ مَثَلُ ٱلۡفَرِيقَيۡنِ كَٱلۡأَعۡمَىٰ وَٱلۡأَصَمِّ وَٱلۡبَصِيرِ وَٱلسَّمِيعِۚ هَلۡ يَسۡتَوِيَانِ مَثَلًاۚ أَفَلَا تَذَكَّرُونَ ۝٢٤
25–27

നിശ്ചയം നൂഹ് നബിയെ സ്വജനതയിലേക്ക് നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്കുള്ള സ്പഷ്ടമായ താക്കീതുകാരനാണ്. അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. വേദനാജനകമായ ശിക്ഷയുള്ള അന്ത്യനാള്‍ നിങ്ങളെ കുറിച്ചു ഞാന്‍ ഭയപ്പെടുന്നു.' അപ്പോള്‍, തന്റെ ജനത്തില്‍ നിന്നുള്ള നിഷേധീപ്രമുഖര്‍ പ്രതികരിച്ചു: ഞങ്ങളെപ്പോലുള്ള ഒരാളായി മാത്രമേ നിന്നെ ഞങ്ങള്‍ക്കു കാണാനൊക്കൂ. പ്രഥമദൃഷ്ട്യാ ഞങ്ങളിലെ നീചന്‍മാര്‍ മാത്രമാണ് നിന്നെ അനുഗമിക്കുന്നതായി കാണുന്നത്. നിങ്ങള്‍ക്കെന്തെങ്കിലും മഹത്ത്വമുള്ളതായി ഞങ്ങള്‍ക്കഭിപ്രായമില്ല. പ്രത്യുത, വ്യാജംപറയുന്നവരാണ് നിങ്ങളെന്നു ഞങ്ങള്‍ വിചാരിക്കുന്നു11

1 വിശദീകരണം കാണുക

11. പ്രവാചകന്‍മാരുടെ കാരണവര്‍(ശൈഖുല്‍ അമ്പിയാ)എന്ന സ്ഥാനപ്പേരിനുടമയാണ് ഹ.നൂഹ് നബി(അ). ഇമാം ഇബ്‌നു അബ്ബാസി(റ)ന്റെ ഒരു നിവേദനത്തില്‍ ആ മഹാന്‍ ആയിരത്തിഅന്‍പത്‌വര്‍ഷം ജീവിച്ചതായി കാണാം- നാല്‍പതാം വയസ്സില്‍ പ്രവാചകത്വം കിട്ടി. 950 കൊല്ലം ദഅ്‌വത്ത് നിര്‍വഹിച്ചു. (ഖുര്‍ആന്‍:29:14) ഥൂഫാന്നുശേഷം അറുപത് കൊല്ലം കഴിഞ്ഞു വഫാത്തായി. ഈ സുദീര്‍ഘകാലത്തെ ദഅ്‌വത്തിന്‍ഫലമായി വളരെക്കുറച്ചുപേരേ സത്യമതം സ്വീകരിച്ചുള്ളൂ.
നിഷേധത്തില്‍ മൂടുറച്ച സ്വന്തം ജനത മൂന്നു 'ന്യൂനത'കളാണു നൂഹ് നബി(അ)യില്‍ ദര്‍ശിക്കുന്നത്- ഒന്ന്: തങ്ങളെപ്പോലുള്ള മനുഷ്യന്‍ തന്നെയാണദ്ദേഹം; മലക്കാണെങ്കില്‍ പരിഗണിക്കാമായിരുന്നു എന്നു വ്യംഗ്യഭാഷ്യം. രണ്ട്: അനുയായികള്‍ പാവങ്ങളും താഴേത്തട്ടിലുള്ളവരുമാണ്; ഉന്നതന്‍മാരോ വിശിഷ്ടരോ അവരില്‍ ഇല്ല. മൂന്ന്: ചിന്താപരമായോ സാംസ്‌കാരികമായോ മറ്റോ എന്തെങ്കിലും വ്യതിരിക്തത നബി(അ)യുടെ അനുയായീവൃന്ദത്തിനില്ല. എന്നാല്‍ ഈ ജല്‍പനങ്ങള്‍ക്കൊക്കെയുള്ള വായടപ്പന്‍ മറുപടികളാണ് നബി(അ) അവരുടെ മുമ്പാകെ സമര്‍ത്ഥിക്കുന്നത്.

وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦٓ إِنِّي لَكُمۡ نَذِيرٞ مُّبِينٌ ۝٢٥
أَن لَّا تَعۡبُدُوٓاْ إِلَّا ٱللَّهَۖ إِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٍ أَلِيمٖ ۝٢٦
فَقَالَ ٱلۡمَلَأُ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا نَرَىٰكَ إِلَّا بَشَرٗا مِّثۡلَنَا وَمَا نَرَىٰكَ ٱتَّبَعَكَ إِلَّا ٱلَّذِينَ هُمۡ أَرَاذِلُنَا بَادِيَ ٱلرَّأۡيِ وَمَا نَرَىٰ لَكُمۡ عَلَيۡنَا مِن فَضۡلِۭ بَلۡ نَظُنُّكُمۡ كَٰذِبِينَ ۝٢٧
28–31

അദ്ദേഹം പ്രതികരിച്ചു: എന്റെ ജനമേ, പറയൂ, ഞാന്‍ എന്റെ നാഥങ്കല്‍ നിന്നുള്ള പ്രമാണത്തിന്‍മേലായിരിക്കുകയും അവങ്കല്‍ നിന്നുള്ള അനുഗ്രഹം എനിക്കു നല്‍കിയിരിക്കുകയും എന്നിട്ടു നിങ്ങള്‍ക്ക്(അതു ഗ്രഹിക്കാനാകാത്ത) അന്ധത ബാധിക്കുകയുമാണ് ചെയ്തിട്ടുള്ളതെങ്കില്‍(ഞാനെന്തു പിഴച്ചു!) നിങ്ങള്‍ അനിഷ്ടപ്പെടുന്നവരായിരിക്കെ നാമത് അടിച്ചേല്‍പിക്കുകയോ?12
എന്റെ ജനമേ, ഈ സന്മാര്‍ഗദര്‍ശനത്തിനു പകരം നിങ്ങളോടു ഞാന്‍ സമ്പത്ത് ആവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കലാകുന്നു. സത്യവിശ്വാസം പുല്‍കിയവരെ ഞാന്‍ ആട്ടിക്കളയുകയേ ചെയ്യില്ല. നിശ്ചയം, തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നവരാണവര്‍. പക്ഷേ, വിവരശൂന്യരായ ഒരു വിഭാഗമായാണ് നിങ്ങളെ ഞാന്‍ കാണുന്നത്. ഹേ കൂട്ടരേ, ഞാനവരെ ദൂരീകരിക്കുന്ന പക്ഷം ദൈവശിക്ഷ തടുത്ത് എന്നെ സഹായിക്കാനാരുണ്ട്; ചിന്തിക്കുന്നില്ലേ നിങ്ങള്‍?13
ദൈവിക ഖജനാവുകള്‍ എന്റെ വശമുണ്ടെന്ന അവകാശവാദവും ഞാനുന്നയിക്കുന്നില്ല. അദൃശ്യ കാര്യങ്ങള്‍ എനിക്കറിഞ്ഞുകൂടാ14
ഞാനൊരു മലക്കാണെന്ന വാദവും എനിക്കില്ല. നിങ്ങളുടെ കണ്ണുകള്‍ നിസ്സാരരായി കാണുന്നവരെക്കുറിച്ച് 'അല്ലാഹു ഒരു നന്മയും അവര്‍ക്ക് നല്‍കുകയേ ചെയ്യില്ല' എന്ന വിധികല്‍പിക്കാനും ഞാന്‍ സന്നദ്ധനല്ല- അവരുടെ അന്തരംഗങ്ങളിലുള്ളവയെപ്പറ്റി ഏറ്റമറിയുന്നവന്‍ അല്ലാഹുവത്രേ- അങ്ങനെ പറഞ്ഞാല്‍ ഞാന്‍ അക്രമികളിലുള്‍പ്പെട്ടുപോവുകതന്നെ ചെയ്യുന്നതാണ്.

3 വിശദീകരണങ്ങൾ കാണുക

12. സ്വന്തംജനതയുന്നയിച്ച വിമര്‍ശനങ്ങള്‍ക്കും ന്യൂനതകള്‍ക്കും ചിന്തോദ്ദീപകമായ മറുപടി നല്‍കുകയാണ് നൂഹ്‌നബി(അ): ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. അവന്റെ കരുണാകടാക്ഷം തനിക്കുണ്ട്. താന്‍ സമര്‍പ്പിക്കുന്ന സിദ്ധാന്തങ്ങള്‍ക്കും അധ്യാപനങ്ങള്‍ക്കും യുക്തിഭദ്രവും അനിഷേധ്യവുമായ തെളിവുകളുണ്ട് താനും. അവയൊന്നും കാണാനും ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിയില്ലാതെ, അന്ധത ബാധിച്ചവരാണ് നിങ്ങളെങ്കില്‍ എനിക്കെന്തു ചെയ്യാനാകും? സന്മാര്‍ഗ പ്രവേശനത്തിനു നിങ്ങള്‍ക്കു സ്വയം താല്‍പര്യമില്ലെങ്കില്‍ പിന്നെ നിര്‍ബന്ധിക്കാന്‍ ഞാനാളല്ല.

13. മുരത്ത ദുരാഭിജാത്യം വെച്ചുപുലര്‍ത്തുന്ന നിഷേധികള്‍ എല്ലാ കാലങ്ങളിലും പറഞ്ഞുവന്നിരുന്നതാണിത്-പാവങ്ങളെ മാറ്റിനിറുത്തണം, എങ്കില്‍ ഞങ്ങള്‍ നബിസന്നിധിയില്‍ വരികയും വിശ്വസിക്കുകയും ചെയ്യാമെന്ന്. നബി(സ്വ)യോട് ഖുറൈശും ഇങ്ങനെ ആവശ്യപ്പെട്ടിരുന്നു. (അല്‍കഹ്ഫ് 28 കാണുക.) ഇത് അസ്വീകാര്യമാണെന്നാണ് നൂഹ് നബി(അ) വ്യക്തമാക്കുന്നത്.

14. എന്നാല്‍ പല അദൃശ്യകാര്യങ്ങളും പലപ്പോഴും വിവിധ പ്രവാചകന്‍മാര്‍ക്ക് അല്ലാഹു അറിയിച്ചുകൊടുത്തിരുന്നു. (ഉദാഹരണത്തിന് യൂസുഫ് 86,96 നോക്കുക.) അദൃശ്യകാര്യങ്ങള്‍ എനിക്കറിഞ്ഞുകൂടാ എന്ന് ഇവിടെ പറയുന്ന നൂഹ് നബി(അ) തന്നെ മറ്റൊരിടത്ത് 'നിങ്ങളറിയാത്തത് അല്ലാഹുവിങ്കല്‍ നിന്ന് ഞാനറിയുന്നുണ്ട്' എന്നു പ്രസ്താവിച്ചതായി കാണാം.(അഅ്‌റാഫ്: 62). ബദ്‌റ് യുദ്ധത്തിന് ശേഷം സ്വഫ്‌വാനുബ്‌നു ഉമയ്യയും ഉമൈറുബ്‌നു വഹബും ചേര്‍ന്ന് നബി(സ്വ)യെ കൊല്ലാന്‍ അതീവ രഹസ്യമായി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഈ ദൗത്യവുമായി മദീനയിലെത്തിയ ഉമൈറിനോട് അവരിരുവരും ആവിഷ്‌കരിച്ച ഗൂഢപദ്ധതിയത്രയും ഒന്നൊഴിയാതെ തിരുമേനി(സ്വ) വിവരിച്ചുകൊടുക്കുകയുണ്ടായി. ബദ്ധവൈരിയായിരുന്ന ഉമൈറിന്റെ ഇസ്‌ലാമാശ്ലേഷത്തിലാണതു കലാശിച്ചത്. (സീറത്തുല്‍ ഹലബിയ്യ: 196, സീറത്തുന്നബവി:1:413 നോക്കുക). ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.

قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي رَحۡمَةٗ مِّنۡ عِندِهِۦ فَعُمِّيَتۡ عَلَيۡكُمۡ أَنُلۡزِمُكُمُوهَا وَأَنتُمۡ لَهَا كَٰرِهُونَ ۝٢٨
وَيَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ مَالًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱللَّهِۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓاْۚ إِنَّهُم مُّلَٰقُواْ رَبِّهِمۡ وَلَٰكِنِّيٓ أَرَىٰكُمۡ قَوۡمٗا تَجۡهَلُونَ ۝٢٩
وَيَٰقَوۡمِ مَن يَنصُرُنِي مِنَ ٱللَّهِ إِن طَرَدتُّهُمۡۚ أَفَلَا تَذَكَّرُونَ ۝٣٠
وَلَآ أَقُولُ لَكُمۡ عِندِي خَزَآئِنُ ٱللَّهِ وَلَآ أَعۡلَمُ ٱلۡغَيۡبَ وَلَآ أَقُولُ إِنِّي مَلَكٞ وَلَآ أَقُولُ لِلَّذِينَ تَزۡدَرِيٓ أَعۡيُنُكُمۡ لَن يُؤۡتِيَهُمُ ٱللَّهُ خَيۡرًاۖ ٱللَّهُ أَعۡلَمُ بِمَا فِيٓ أَنفُسِهِمۡ إِنِّيٓ إِذٗا لَّمِنَ ٱلظَّٰلِمِينَ ۝٣١
32–34

അവര്‍ പ്രതികരിച്ചു: നൂഹേ, നീ ഞങ്ങളോട് ധാരാളമായി ആവര്‍ത്തിച്ചു തര്‍ക്കിക്കുകയാണല്ലോ. അതുകൊണ്ട്, സത്യസന്ധരില്‍ പെട്ടവനാണെങ്കില്‍ നിന്റെ ആ വാഗ്ദത്തശിക്ഷ ഇങ്ങുകൊണ്ടുവാ! അദ്ദേഹം പ്രതിവചിച്ചു: താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അല്ലാഹുവാണ് നിങ്ങള്‍ക്കത് കൊണ്ടുവരിക. അവനെ അശക്തനാക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങളെ വഴിതെറ്റിക്കാനാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍, ഞാന്‍ ഉപദേശിക്കാന്‍ വിചാരിച്ചാലും ഫലശൂന്യമായിരിക്കും. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്15

1 വിശദീകരണം കാണുക

15. നൂഹ് നബി(അ) ആത്മാര്‍ത്ഥമായി നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങളൊന്നും ഫലം ചെയ്തില്ല. നീ ഞങ്ങളോടു ഭീഷണിമുഴക്കിയ ആ ശിക്ഷയുണ്ടല്ലോ, അതിങ്ങുകൊണ്ടുവാ എന്ന് അവരാവശ്യപ്പെട്ടു. മക്കാമുശ്‌രിക്കുകള്‍ നബി(സ്വ)യോടും ഇങ്ങനെ ശിക്ഷ ചോദിച്ചതായി കാണാം- അല്‍ അന്‍ഫാല്‍ 32

قَالُواْ يَٰنُوحُ قَدۡ جَٰدَلۡتَنَا فَأَكۡثَرۡتَ جِدَٰلَنَا فَأۡتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ۝٣٢
قَالَ إِنَّمَا يَأۡتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعۡجِزِينَ ۝٣٣
وَلَا يَنفَعُكُمۡ نُصۡحِيٓ إِنۡ أَرَدتُّ أَنۡ أَنصَحَ لَكُمۡ إِن كَانَ ٱللَّهُ يُرِيدُ أَن يُغۡوِيَكُمۡۚ هُوَ رَبُّكُمۡ وَإِلَيۡهِ تُرۡجَعُونَ ۝٣٤
35

അതല്ല, ഖുര്‍ആന്‍ മുഹമ്മദ് നബി കെട്ടിച്ചമച്ചതാണെന്നാണോ മക്കാമുശ്‌രിക്കുകള്‍ ജല്‍പിക്കുന്നത്? നബീ, പറയുക: അത് എന്റെ സ്വയം നിര്‍മിതിയാണെങ്കില്‍ ആ പാപഭാരം എനിക്കുമാത്രമാണ്. നിങ്ങളുടെ ദുഷ്‌ചെയ്തികളില്‍ നിന്നെല്ലാം ഞാന്‍ മുക്തനുമാകുന്നു16

1 വിശദീകരണം കാണുക

16. നൂഹ്‌നബി(അ)യുടെ കഥാകഥനം നടത്തവെ ആനുഷംഗികമായി കൊണ്ടുവന്ന ഒരു ഇടവാക്യമാണിത്. സ്വജനത ആ മഹാനെ ധിക്കരിക്കുകയും അവിശ്വസിക്കുകയും ചെയ്തതു പോലെ മുഹമ്മദ് നബി(സ്വ)യുടെ സ്വന്തം ജനങ്ങളും ചെയ്തു. ഖുര്‍ആന്‍ അല്ലാഹുവിന്റെ പേരില്‍ സ്വയംനിര്‍മിച്ചതാണെങ്കില്‍ നിങ്ങള്‍ പരിഭവിക്കേണ്ട, കുറ്റഭാരം എനിക്കു തന്നെയാണല്ലോ എന്നാണ് നബി(സ്വ) പ്രസ്താവിക്കുന്നത്. അതുപോലെ നിങ്ങളുടെ ദുര്‍മാര്‍ഗപ്രാപ്തിയിലും സത്യനിഷേധത്തിലും എനിക്കും പങ്കുണ്ടാവില്ല.

أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ إِنِ ٱفۡتَرَيۡتُهُۥ فَعَلَيَّ إِجۡرَامِي وَأَنَا۠ بَرِيٓءٞ مِّمَّا تُجۡرِمُونَ ۝٣٥
36–39

ഇതിനകം വിശ്വസിച്ചു കഴിഞ്ഞവരല്ലാതെ താങ്കളുടെ സമൂഹത്തില്‍ നിന്ന് മറ്റാരും ഇനി സത്യവിശ്വാസം കൈക്കൊള്ളാന്‍ പോകുന്നില്ല തീര്‍ച്ച; അതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുഃഖാകുലനാവേണ്ട എന്ന് നൂഹ്‌നബിക്ക് ദിവ്യബോധനം നല്‍കപ്പെടുകയുണ്ടായി. നമ്മുടെ സംരക്ഷണത്തിലും സന്ദേശാനുസൃതവും താങ്കള്‍ കപ്പല്‍ പണിയുക. അക്രമികളായ ജനതയുടെ കാര്യത്തില്‍ എന്നോട് താങ്കള്‍ സംസാരിക്കരുത്; അവര്‍ മുക്കിക്കൊല്ലപ്പെടുന്നവര്‍ തന്നെയാണ്. അങ്ങനെയദ്ദേഹം കപ്പല്‍ പണിതുകൊണ്ടിരുന്നു17
തന്റെ സമൂഹത്തില്‍ പെട്ട ഓരോപറ്റം അതുവഴി നടന്നു പോകുമ്പോഴൊക്കെയും അദ്ദേഹത്തെ കളിയാക്കുകയുണ്ടായി. നൂഹ്‌നബി പ്രതികരിച്ചു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുകയാണെങ്കില്‍, അതുപോലെ നിങ്ങളെ ഞങ്ങളും പരിഹസിക്കുന്നതാണ്. അപ്പോള്‍ നിങ്ങള്‍ക്കറിയാം, ആര്‍ക്കാണ് അവഹേളനാത്മകമായ ശിക്ഷ വന്നെത്തുന്നതെന്നും ശാശ്വത ശിക്ഷാമുറകള്‍ ആരിലാണിറങ്ങുന്നതെന്നും18

2 വിശദീകരണങ്ങൾ കാണുക

17. സത്യനിഷേധികളും ധിക്കാരികളുമായ ജനം ഒട്ടുംമനംമാറ്റത്തിനു വിധേയരായില്ല. തന്മൂലം അവരെ നശിപ്പിക്കാന്‍ പോകയാണെന്ന തീരുമാനം അല്ലാഹു നൂഹ് നബി(അ)യെ അറിയിക്കുകയും ഒരു കപ്പല്‍ പണിയാന്‍ കല്‍പിക്കുകയും ചെയ്തു. ശിക്ഷ വന്നെത്തുമ്പോള്‍ ആരുടെ കാര്യത്തിലും ശുപാര്‍ശയുമായി വരരുതെന്നും നേരത്തെതന്നെ ഉണര്‍ത്തി.

18. ഒരു മലമുകളിലാണ് കപ്പല്‍നിര്‍മാണ ജോലി നടത്തിയിരുന്നത്. ജനങ്ങള്‍ കൂട്ടംകൂട്ടമായിച്ചെന്ന് നബി(അ)യെ പരിഹസിച്ചു: നൂഹേ, ഇന്നലെ നീ നബിയായിരുന്നു; ഇന്നിപ്പോള്‍ ആശാരിയായോ?... നിനക്ക് വട്ടാണെന്ന് ഞങ്ങള്‍ വെറുതെപറയുകയായിരുന്നില്ല, മലമുകളിലല്ലേ നീ കപ്പലുണ്ടാക്കുന്നത്?... എല്ലാ കപ്പലുകളും കടലിലാണ് സഞ്ചരിക്കുക, നിന്റേത് കരയിലൂടെയാണല്ലേ ഓടുക?... ഇങ്ങനെ പോയി ശത്രുക്കളുടെ ക്രൂരമായ അവഹേളനങ്ങള്‍. നബി(അ) പ്രതികരിച്ചു: പരിഹസിച്ചോളൂ; നാളെ ശിക്ഷവരുമ്പോഴറിയാം നിങ്ങളുടെ അതീവ ദയനീയമായ നിസ്സഹായാവസ്ഥ. കടുത്ത ദുരന്തം ആര്‍ക്കാണ് വന്നുഭവിക്കുന്നതെന്ന് ഞങ്ങള്‍ നോക്കിക്കാണുന്നതാണ്.

وَأُوحِيَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤۡمِنَ مِن قَوۡمِكَ إِلَّا مَن قَدۡ ءَامَنَ فَلَا تَبۡتَئِسۡ بِمَا كَانُواْ يَفۡعَلُونَ ۝٣٦
وَٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ ۝٣٧
وَيَصۡنَعُ ٱلۡفُلۡكَ وَكُلَّمَا مَرَّ عَلَيۡهِ مَلَأٞ مِّن قَوۡمِهِۦ سَخِرُواْ مِنۡهُۚ قَالَ إِن تَسۡخَرُواْ مِنَّا فَإِنَّا نَسۡخَرُ مِنكُمۡ كَمَا تَسۡخَرُونَ ۝٣٨
فَسَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ ۝٣٩
40–41

അങ്ങനെ നമ്മുടെ ഉത്തരവ് വന്നെത്തുകയും അടുപ്പില്‍ നിന്നുവരെ ഉറവപൊട്ടിയൊലിക്കുകയും ചെയ്തപ്പോള്‍ നാം അരുളി: 'സമസ്ത ജന്തുവര്‍ഗങ്ങളിലും നിന്ന് രണ്ടു ഇണകളെയും ശിക്ഷാവചനം മുന്‍കടന്നവരൊഴികെയുള്ള താങ്കളുടെ കുടുംബാംഗങ്ങളെയും സത്യവിശ്വാസം സ്വീകരിച്ചവരെയും-വളരെ കുറച്ചുപേര്‍ മാത്രമേ അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നുള്ളൂ-ആ കപ്പലില്‍ കയറ്റിക്കൊള്ളുക.' അദ്ദേഹം കല്‍പിച്ചു: കപ്പലില്‍ കയറിക്കൊള്ളുക. അതിന്റെ സഞ്ചാരവും നങ്കൂരമിടലും അല്ലാഹുവിന്റെ പേരിലാകുന്നു. നിശ്ചയം, എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ19

1 വിശദീകരണം കാണുക

19. സര്‍വവ്യാപകമായി ഘോരമായ മഴതുടങ്ങി. ഭൂമിയില്‍ ഉറവകള്‍ പൊട്ടിയൊലിച്ചു; അടുപ്പുകളില്‍ നിന്നുവരെ ജലപ്രവാഹമുണ്ടായി. സമുദായത്തിലും കുടുംബത്തിലും നിന്നു സത്യവിശ്വാസികളായവരെയും വംശസുരക്ഷിതത്വത്തിനു വേണ്ടി മുഴുവന്‍ ജന്തുജാലങ്ങളിലെയും ഓരോ വര്‍ഗത്തില്‍ നിന്നും ഒരു ആണ്‍, ഒരു പെണ്‍ എന്നിങ്ങനെ ഓരോ ജോഡിയെയും കപ്പലില്‍ കയറ്റാന്‍ നബി(അ)യോട് അല്ലാഹു കല്‍പിച്ചു. അതിദ്രുതം ജലവിതാനം പൊങ്ങിയുയര്‍ന്ന് മലമുകളിലെ കപ്പലിനടുത്തെത്തി. ഇനി, കപ്പലിന്റെ ചലനവും പുറപ്പാടും നില്‍ക്കലുമെല്ലാം അല്ലാഹുവിന്റെ സംരക്ഷണത്തിലും ഉദ്ദേശ്യമനുസരിച്ചും ആയിരിക്കുമെന്ന് നബി(അ) യാത്രികരെ അറിയിച്ചു.

حَتَّىٰٓ إِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ قُلۡنَا ٱحۡمِلۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ وَمَنۡ ءَامَنَۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٞ ۝٤٠
۞ وَقَالَ ٱرۡكَبُواْ فِيهَا بِسۡمِ ٱللَّهِ مَجۡر۪ىٰهَا وَمُرۡسَىٰهَآۚ إِنَّ رَبِّي لَغَفُورٞ رَّحِيمٞ ۝٤١
42–43

മലപോലുള്ള തിരമാലകള്‍ക്കിടയിലൂടെ കപ്പല്‍ ഓടിക്കൊണ്ടിരിക്കുകയാണ്. നൂഹ് നബി(അ) തന്റെ പുത്രന്‍ കന്‍ആനെ-അവന്‍ അകലെയൊരിടത്തായിരുന്നു-വിളിച്ചുപറഞ്ഞു: പ്രിയപുത്രാ, ഞങ്ങളൊന്നിച്ചു കയറൂ; സത്യനിഷേധികളുടെ കൂടെ നീ ആയിപ്പോകരുത്. അവന്‍ പ്രതികരിച്ചു:'ജലപ്രളയത്തില്‍ നിന്നു സംരക്ഷിക്കുന്ന ഒരു മലയില്‍ ഞാനഭയം തേടുന്നതാണ്.'നബി പറഞ്ഞു: അല്ലാഹുവിന്റെ കല്‍പനയില്‍ നിന്നു സംരക്ഷണം തരുന്ന ഒരാളും-അവന്റെ കാരുണ്യവിധേയരൊഴികെ-ഇന്നുണ്ടാവില്ല. (പെട്ടെന്ന്)തിരമാല ഇരുവര്‍ക്കുമിടയില്‍ മറയിട്ടു, അവന്‍ മുങ്ങിനശിച്ചവരിലകപ്പെട്ടു20

1 വിശദീകരണം കാണുക

20. സത്യവിശ്വാസം സ്വീകരിച്ച് കപ്പലില്‍ കയറാനാണ് നൂഹ്‌നബി(അ) ആവശ്യപ്പെട്ടത്; മകന്‍ അനുസരിച്ചില്ല, അപ്പോഴും അഹങ്കരിച്ചു. കൂറ്റന്‍ തിരമാലയുടെ ഒറ്റയടി-അവന്‍ മുങ്ങിച്ചത്തു. ഇറാഖിലെ വടക്കന്‍ നഗരമായ അല്‍ മൗസ്വിലി(മോസുള്‍)ന്റെ ഉത്തരഭാഗത്തായി ടര്‍ക്കിഷ് അതിര്‍ത്തിയിലാണ് ജൂദീ പര്‍വതനിരകള്‍. അര്‍മേനിയയും ഇതിനടുത്താണ്. അതിനുമുകളിലാണ് കപ്പല്‍ നിലയുറപ്പിച്ചത്. അറാറത്ത് എന്നും അഗ്രിദാഗി എന്നും ആ മലക്ക് പേരുണ്ട്-മൂവായിരം മുതല്‍ അയ്യായിരം മീറ്റര്‍ വരെയാണ് സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം.

وَهِيَ تَجۡرِي بِهِمۡ فِي مَوۡجٖ كَٱلۡجِبَالِ وَنَادَىٰ نُوحٌ ٱبۡنَهُۥ وَكَانَ فِي مَعۡزِلٖ يَٰبُنَيَّ ٱرۡكَب مَّعَنَا وَلَا تَكُن مَّعَ ٱلۡكَٰفِرِينَ ۝٤٢
قَالَ سَـَٔاوِيٓ إِلَىٰ جَبَلٖ يَعۡصِمُنِي مِنَ ٱلۡمَآءِۚ قَالَ لَا عَاصِمَ ٱلۡيَوۡمَ مِنۡ أَمۡرِ ٱللَّهِ إِلَّا مَن رَّحِمَۚ وَحَالَ بَيۡنَهُمَا ٱلۡمَوۡجُ فَكَانَ مِنَ ٱلۡمُغۡرَقِينَ ۝٤٣
44

കല്‍പനയുണ്ടായി: 'ഹേ ഭൂമീ, നിന്റെ ജലമത്രയും വിഴുങ്ങൂ; ആകാശമേ, പേമാരി നിര്‍ത്തൂ!'വെള്ളം വറ്റിപ്പോവുകയും ദിവ്യകല്‍പന സാക്ഷാല്‍കൃതമാവുകയും കപ്പല്‍ ജൂദീപര്‍വത മുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. അക്രമികളായ ജനത്തിന് മഹാനാശം എന്ന വിളംബരം മുഴങ്ങി.

وَقِيلَ يَٰٓأَرۡضُ ٱبۡلَعِي مَآءَكِ وَيَٰسَمَآءُ أَقۡلِعِي وَغِيضَ ٱلۡمَآءُ وَقُضِيَ ٱلۡأَمۡرُ وَٱسۡتَوَتۡ عَلَى ٱلۡجُودِيِّۖ وَقِيلَ بُعۡدٗا لِّلۡقَوۡمِ ٱلظَّٰلِمِينَ ۝٤٤
45–48

നൂഹ് നബി തന്റെ നാഥനെ വിളിച്ചു കേണു: രക്ഷിതാവേ, എന്റെ പുത്രന്‍ സ്വകുടുംബാംഗം തന്നെയാണല്ലോ; നിന്റെ വാഗ്ദാനമാകട്ടെ സത്യവും, നീയാകട്ടെ ഏറ്റവും ഉത്തമനായ വിധികര്‍ത്താവും. അല്ലാഹു പ്രതിവചിച്ചു: നൂഹേ, അവന്‍ താങ്കളുടെ കുടുംബാംഗമേയല്ല, ഒരു ദുഷ്‌കര്‍മിയാണ്21
അതുകൊണ്ട് വിവരമില്ലാത്ത കാര്യം താങ്കളെന്നോട് ചോദിക്കരുത്. അജ്ഞരിലുള്‍പ്പെട്ടുപോകാതിരിക്കാനായി ഞാന്‍ താങ്കളെ ഗുണദോഷിക്കുകയാണ്. നൂഹ്‌നബി പ്രതികരിച്ചു: രക്ഷിതാവേ, എനിക്കു വിവരമില്ലാത്ത വിഷയം സംബന്ധിച്ച് ചോദിച്ചതില്‍ നിന്നോട് ഞാന്‍ ശരണം തേടുന്നു. എനിക്കു നീ പൊറുത്തു തരികയും കരുണ വര്‍ഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ സര്‍വനാശത്തിന്നു വിധേയരായവരില്‍ ഞാനുള്‍പ്പെട്ടുപോകുന്നതാണ്. ഇപ്രകാരം വിളംബരമുണ്ടായി: നൂഹേ, താങ്കളും ഒന്നിച്ചുള്ള സമൂഹങ്ങളും നമ്മില്‍നിന്നുള്ള സമാധാനത്തോടും ക്ഷേമൈശ്വര്യങ്ങളോടുമൊപ്പം കപ്പലിറങ്ങുക. ചിലവിഭാഗങ്ങള്‍ക്കു നാം സുഖസൗകര്യങ്ങളനുഭവിപ്പിക്കും; വഴിയെ നമ്മുടെ വേദനാജനകമായ ശിക്ഷ അവരെ ബാധിക്കുന്നതാണ്22

2 വിശദീകരണങ്ങൾ കാണുക

21. സത്യനിഷേധവും സത്യവിശ്വാസവും തമ്മില്‍ അജഗജാന്തരമുണ്ട്; വിശ്വാസപരിഗണനയില്‍ രക്തബന്ധത്തിന് യാതൊരു സ്ഥാനവും നല്‍കപ്പെടുകയില്ല. ഒരുവിധ കുടുംബബന്ധവും രക്തബന്ധവുമില്ലെങ്കില്‍തന്നെ വിശ്വാസബന്ധം അതിശക്തവും അവിച്ഛേദ്യവുമാണ്. ആ നിലയ്ക്കാണ് ഇവിടത്തെ പരാമര്‍ശം.

22. വെള്ളം വറ്റി ഭൂമി ഉണങ്ങിയപ്പോള്‍ ഇറങ്ങാനുള്ള കല്‍പനവന്നു. ഇപ്പോള്‍ കപ്പലിലുള്ള മനുഷ്യരെല്ലാം സത്യവിശ്വാസികളാണെങ്കിലും, ഭൗതിക സൗകര്യങ്ങളിലും ആഡംബരങ്ങളിലും ലയിച്ച് വഴിയെ പലരും സന്‍മാര്‍ഗത്തില്‍ നിന്നു വ്യതിചലിക്കുമെന്നാണിവിടെ സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെ പന്ഥാവ് കൈവിടുന്ന അത്തരക്കാര്‍ പരലോകത്ത് നരക ശിക്ഷക്ക് വിധേയരായിത്തീരുന്നതാണ്.

وَنَادَىٰ نُوحٞ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبۡنِي مِنۡ أَهۡلِي وَإِنَّ وَعۡدَكَ ٱلۡحَقُّ وَأَنتَ أَحۡكَمُ ٱلۡحَٰكِمِينَ ۝٤٥
قَالَ يَٰنُوحُ إِنَّهُۥ لَيۡسَ مِنۡ أَهۡلِكَۖ إِنَّهُۥ عَمَلٌ غَيۡرُ صَٰلِحٖۖ فَلَا تَسۡـَٔلۡنِ مَا لَيۡسَ لَكَ بِهِۦ عِلۡمٌۖ إِنِّيٓ أَعِظُكَ أَن تَكُونَ مِنَ ٱلۡجَٰهِلِينَ ۝٤٦
قَالَ رَبِّ إِنِّيٓ أَعُوذُ بِكَ أَنۡ أَسۡـَٔلَكَ مَا لَيۡسَ لِي بِهِۦ عِلۡمٞۖ وَإِلَّا تَغۡفِرۡ لِي وَتَرۡحَمۡنِيٓ أَكُن مِّنَ ٱلۡخَٰسِرِينَ ۝٤٧
قِيلَ يَٰنُوحُ ٱهۡبِطۡ بِسَلَٰمٖ مِّنَّا وَبَرَكَٰتٍ عَلَيۡكَ وَعَلَىٰٓ أُمَمٖ مِّمَّن مَّعَكَۚ وَأُمَمٞ سَنُمَتِّعُهُمۡ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٞ ۝٤٨
49

നബിയേ, ഉദ്ധൃത സംഭവങ്ങളത്രയും താങ്കള്‍ക്കു നാം ദിവ്യസന്ദേശംനല്‍കുന്ന അദൃശ്യവൃത്താന്തങ്ങളില്‍ പെട്ടതാണ്. താങ്കള്‍ക്കോ സ്വജനതക്കോ നേരത്തെ അതജ്ഞാതമായിരുന്നു. അതുകൊണ്ട് ക്ഷമ കൈക്കൊളളുക. അന്തിമ വിജയം സൂക്ഷ്മാലുക്കള്‍ക്കായിരിക്കും23

1 വിശദീകരണം കാണുക

23. ഒമ്പതര നൂറ്റാണ്ട് ഇടതടവില്ലാതെ മതപ്രബോധനം നിര്‍വഹിച്ചിട്ട് വളരെക്കുറച്ചുപേരേ നൂഹ് നബി(അ)യെ വിശ്വസിച്ചിരുന്നുള്ളൂ. ആണും പെണ്ണുമായി എണ്‍പത് പേര്‍ മാത്രമായിരുന്നു അവരെന്നാണ് ഇമാം ഇബ്‌നുഅബ്ബാസ്(റ) വ്യക്തമാക്കുന്നത്. ആ മഹാന്‍ സഹിച്ച ത്യാഗങ്ങള്‍ക്കാണെങ്കില്‍ കൈയും കണക്കുമില്ല. തിരുമേനിയുടെ സാന്ത്വനത്തിനാണിതു വ്യക്തമാക്കുന്നത്. പ്രതികൂല സാഹചര്യങ്ങളത്രയും ക്ഷമ കൊണ്ട് തരണംചെയ്യണം. അന്തിമവിജയം അവര്‍ക്കായിരിക്കും.

تِلۡكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهَآ إِلَيۡكَۖ مَا كُنتَ تَعۡلَمُهَآ أَنتَ وَلَا قَوۡمُكَ مِن قَبۡلِ هَٰذَاۖ فَٱصۡبِرۡۖ إِنَّ ٱلۡعَٰقِبَةَ لِلۡمُتَّقِينَ ۝٤٩
50–52

ആദ് സമൂഹത്തിലേക്ക് അവരുടെ സഹോദരന്‍ ഹൂദ് നബി(അ)യെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക; അവനല്ലാതെ നിങ്ങള്‍ക്ക് മറ്റൊരു ദൈവവും ഇല്ല, ഉണ്ടെന്ന് നിങ്ങള്‍ വ്യാജം കെട്ടിച്ചമക്കുക മാത്രമാണ്. എന്റെ ജനമേ, ഈ മതപ്രബോധനത്തിനുപകരം യാതൊരുപ്രതിഫലവും നിങ്ങളോട് ഞാനാവശ്യപ്പെടുന്നില്ല. എന്റെ പ്രതിഫലം എന്നെ സൃഷ്ടിച്ചവന്‍ മാത്രം തരേണ്ടതാണ്. നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ? എന്റെ സമുദായമേ, നിങ്ങള്‍ രക്ഷിതാവിനോട് പാപമോചനമര്‍ഥിക്കുകയും അവങ്കലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കവന്‍ കോരിച്ചൊരിയുന്ന മഴവര്‍ഷിച്ചുതരികയും മേല്‍ക്കുമേല്‍ ശക്തി നല്‍കുകയും ചെയ്യും. അധര്‍മകാരികളായി നിങ്ങള്‍ പിന്തിരിഞ്ഞു പോകരുത്24

1 വിശദീകരണം കാണുക

24. അറേബ്യന്‍ ഉപദീപിന്റെ തെക്കുഭാഗത്ത് ഇപ്പോഴത്തെ യമനിലെ ഹളറമൗത്ത് ഉള്‍ക്കൊള്ളുന്ന മേഖലയുടെ പുരാതന നാമം അല്‍അഹ്ഖാഫ് എന്നായിരുന്നു. മഹാനായ ഹൂദ്‌നബി(അ) നിയുക്തനായത് അങ്ങോട്ടാണ്-ഖുര്‍ആന്‍ 46:21. ബഹുദൈവാരാധകരായിരുന്നു അവര്‍. മരുഭൂവാസികള്‍ക്ക് മഴ കിട്ടാക്കനിയായിരിക്കും. അതുകൊണ്ടാണ് കോരിച്ചൊരിയുന്ന മഴയെപ്പറ്റിയുള്ള ശുഭവാര്‍ത്ത.

وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۖ إِنۡ أَنتُمۡ إِلَّا مُفۡتَرُونَ ۝٥٠
يَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱلَّذِي فَطَرَنِيٓۚ أَفَلَا تَعۡقِلُونَ ۝٥١
وَيَٰقَوۡمِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا وَيَزِدۡكُمۡ قُوَّةً إِلَىٰ قُوَّتِكُمۡ وَلَا تَتَوَلَّوۡاْ مُجۡرِمِينَ ۝٥٢
53–56

അവര്‍ പ്രതികരിച്ചു: ഹൂദേ, ഞങ്ങള്‍ക്ക് സ്പഷ്ടമായ ഒരുവിധ പ്രമാണവും നീ ഹാജറാക്കിയിട്ടില്ല. ഞങ്ങള്‍ നിന്റെ കേവലവാക്കു കേട്ടു സ്വദൈവങ്ങളെ കൈയൊഴിക്കുകയോ നിന്നെ വിശ്വസിക്കുകയോ ചെയ്യില്ല. ഞങ്ങള്‍ക്കു പറയാനുള്ളത്, ചിലദൈവങ്ങളുടെ ഗുരുത്വക്കേട് നിനക്ക് വന്നുഭവിച്ചിട്ടുണ്ട് എന്നുതന്നെയാണ്!25
ഹൂദ് നബി(അ) പ്രതികരിച്ചു: അല്ലാഹുവിനു പുറമെ നിങ്ങള്‍ പങ്കാളികളാക്കുന്ന ഏതൊരു ദൈവത്തില്‍ നിന്നും ഞാന്‍ നിര്‍മുക്തന്‍ തന്നെയാണെന്നതിന്ന് അവനെ ഞാന്‍ സാക്ഷിയാക്കുന്നു; നിങ്ങളും സാക്ഷീകരിക്കുക. അതുകൊണ്ട്, എനിക്കെതിരെ നിങ്ങള്‍ ഒറ്റക്കെട്ടായി കുതന്ത്രം പ്രയോഗിച്ചോളൂ, ഒട്ടും ഇടതരികയും വേണ്ട. എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിന്റെ മേല്‍ ഞാന്‍ കാര്യങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഏതൊരു ജീവിയുടെയും സമഗ്രനിയന്ത്രണം അവങ്കല്‍ മാത്രമാണ്. നിശ്ചയം എന്റെ നാഥന്‍ ഋജുവായ പന്ഥാവിലാകുന്നു26

2 വിശദീകരണങ്ങൾ കാണുക

25. ബഹുദൈവ വിശ്വാസികളും ബിംബാരാധകരും പണ്ടുമുതലേ വെച്ചുപുലര്‍ത്തുന്ന ബുദ്ധിശൂന്യ വിശ്വാസമാണ് അവ ഉപകാരവും ഉപദ്രവവുമൊക്കെ ചെയ്യുമെന്നത്. കല്ലിന്റെയും മണ്ണിന്റെയും ലോഹത്തിന്റെയുമൊക്കെ കഷ്ണങ്ങള്‍ക്ക് എന്തു ചെയ്യാനാകും? തങ്ങളുടെ ഏതെങ്കിലും ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള തിന്മ മൂലമാണ് ഹൂദ് നബി(അ) പുത്തന്‍ വാദങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നാണവരുടെ വിശ്വാസം.

26. ഞാന്‍ അല്ലാഹുവിന്റെ കല്‍പനയും മാര്‍ഗദര്‍ശനവുമനുസരിച്ചാണു മുന്നോട്ടു നീങ്ങുന്നത്, എന്തു നിഗൂഢ പദ്ധതിയും എനിക്കെതിരായി നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നടപ്പാക്കാവുന്നതാണ് എന്ന് നബി(അ) അവരെ വെല്ലുവിളിക്കുകയാണ്. ഏതു ജീവിയുടെയും മൂര്‍ദ്ധാവ് അല്ലാഹുവിന്റെ പിടിയിലാണ് എന്നാണിവിടെ പ്രയുക്തപദം. അവന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് എന്നു വിവക്ഷ.

قَالُواْ يَٰهُودُ مَا جِئۡتَنَا بِبَيِّنَةٖ وَمَا نَحۡنُ بِتَارِكِيٓ ءَالِهَتِنَا عَن قَوۡلِكَ وَمَا نَحۡنُ لَكَ بِمُؤۡمِنِينَ ۝٥٣
إِن نَّقُولُ إِلَّا ٱعۡتَرَىٰكَ بَعۡضُ ءَالِهَتِنَا بِسُوٓءٖۗ قَالَ إِنِّيٓ أُشۡهِدُ ٱللَّهَ وَٱشۡهَدُوٓاْ أَنِّي بَرِيٓءٞ مِّمَّا تُشۡرِكُونَ ۝٥٤
مِن دُونِهِۦۖ فَكِيدُونِي جَمِيعٗا ثُمَّ لَا تُنظِرُونِ ۝٥٥
إِنِّي تَوَكَّلۡتُ عَلَى ٱللَّهِ رَبِّي وَرَبِّكُمۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذُۢ بِنَاصِيَتِهَآۚ إِنَّ رَبِّي عَلَىٰ صِرَٰطٖ مُّسۡتَقِيمٖ ۝٥٦
57

ഇനി, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍, ഏതൊരൂ ദൗത്യവുമായാണോ ഞാന്‍ നിയുക്തനായിട്ടുള്ളത്, അത് നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു തന്നിരിക്കുന്നു; മറ്റൊരു ജനപഥത്തെ എന്റെ നാഥന്‍ പിന്‍മുറക്കാരാക്കുന്നതാണ്. ഒരുവിധ ദ്രോഹവും അവന്ന് ഏല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല. എന്റെ നാഥന്‍ എല്ലാറ്റിന്റെയും സംരക്ഷകന്‍ തന്നെ, തീര്‍ച്ച27

1 വിശദീകരണം കാണുക

27. ദൈവദൂതന്റെ ബാധ്യത പ്രബോധനമാണ്; അതു ഞാന്‍ നിര്‍വഹിച്ചിരിക്കുന്നു. എന്നാല്‍ സത്യം അവഗണിച്ച് നിഷേധത്തിലും ധിക്കാരത്തിലും തുടരുകയാണ് നിങ്ങളെങ്കില്‍ ഒരുവേള അല്ലാഹു നിങ്ങളെ ഉന്‍മൂലനം ചെയ്യുകയും പകരം മറ്റൊരു സമൂഹത്തെ കൊണ്ടുവരികയും ചെയ്‌തേക്കാം എന്നാണ് ഹൂദ് നബി(അ) സ്വജനതയെ ഉണര്‍ത്തുന്നത്.

فَإِن تَوَلَّوۡاْ فَقَدۡ أَبۡلَغۡتُكُم مَّآ أُرۡسِلۡتُ بِهِۦٓ إِلَيۡكُمۡۚ وَيَسۡتَخۡلِفُ رَبِّي قَوۡمًا غَيۡرَكُمۡ وَلَا تَضُرُّونَهُۥ شَيۡـًٔاۚ إِنَّ رَبِّي عَلَىٰ كُلِّ شَيۡءٍ حَفِيظٞ ۝٥٧
58–60

അങ്ങനെ നമ്മുടെ ഉന്‍മൂലനോത്തരവു വന്നപ്പോള്‍ ഹൂദ് നബിയെയും ഒന്നിച്ചു വിശ്വസിച്ചവരെയും നമ്മുടെ അനുഗ്രഹം കൊണ്ടു രക്ഷപ്പെടുത്തുകയും കഠോരശിക്ഷയില്‍ നിന്നൊഴിവാക്കുകയുമുണ്ടായി. അതാണ് ആദ് സമൂഹം! അവര്‍ തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും അവന്റെ ദൂതരോട് അനുസരണരാഹിത്യം കാട്ടുകയും മത്സരമനസ്‌കരായ മുഴുവന്‍ സ്വേച്ഛാധിപതികളുടെയും ശാസനകള്‍ പിന്‍പറ്റുകയുമാണുണ്ടായത്. ഐഹികലോകത്തും അന്ത്യനാളിലും ദൈവികശാപം അവരെ വിടാതെ പിന്തുടരും. അറിയുക, ആദ് സമൂഹം തങ്ങളുടെ നാഥനോട് കൃതഘ്‌നരായിരിക്കുന്നു. ശ്രദ്ധിക്കുക, ഹൂദ് നബിയുടെ സമൂഹമായ ആദിന് മഹാനാശം!28

1 വിശദീകരണം കാണുക

28. ആജാനബാഹുക്കളും അരോഗദൃഢഗാത്രരും അതീവശക്തരുമായിരുന്നു ആദ് സമൂഹം. പക്ഷേ ഹൂദ്‌നബി(അ)യെ അവര്‍ ധിക്കരിച്ചു. അല്ലാഹുവിന്റെ ശത്രുവായി ആരൊക്കെയുണ്ടോ അവരുമായൊക്കെ ചങ്ങാത്തം സ്ഥാപിച്ചു നഗ്നതാണ്ഡവമാടി. പരിധിവിട്ടപ്പോള്‍ ദൈവിക ശിക്ഷവന്നു-ഒരാഴ്ച നീണ്ട അത്യുഗ്രന്‍ കൊടുങ്കാറ്റ്. ഹൂദ്‌നബി(അ)യെയും സത്യവിശ്വാസികളെയും അല്ലാഹു രക്ഷപ്പെടുത്തി. നിഷേധികളൊന്നടങ്കം ചത്തുമലച്ചു വീണുനാമാവശേഷരായി. സൂറത്തുല്‍ ഹാഖ്ഖ 6-8 നോക്കുക. അവരുടെ നാട് നിശ്ശൂന്യ ശവപ്പറമ്പായി മാറി.

وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا هُودٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَنَجَّيۡنَٰهُم مِّنۡ عَذَابٍ غَلِيظٖ ۝٥٨
وَتِلۡكَ عَادٞۖ جَحَدُواْ بِـَٔايَٰتِ رَبِّهِمۡ وَعَصَوۡاْ رُسُلَهُۥ وَٱتَّبَعُوٓاْ أَمۡرَ كُلِّ جَبَّارٍ عَنِيدٖ ۝٥٩
وَأُتۡبِعُواْ فِي هَٰذِهِ ٱلدُّنۡيَا لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ عَادٗا كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّعَادٖ قَوۡمِ هُودٖ ۝٦٠
61–64

സമൂദ് സമൂഹത്തിലേക്ക് തങ്ങളുടെ സഹോദരന്‍ സ്വാലിഹ്‌നബിയെ നാം നിയോഗിച്ചു29
അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, അല്ലാഹുവിനെ ആരാധിക്കൂ. നിങ്ങള്‍ക്ക് അവനല്ലാത്ത ഒരു ദൈവവും ഇല്ല. നിങ്ങളെയവന്‍ ഭൂമിയില്‍ നിന്നു സൃഷ്ടിക്കുകയും അതിലധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് അവനോട് പാപമോചനമര്‍ഥിക്കുകയും ഖേദിച്ചുമടങ്ങുകയും ചെയ്യുക. എന്റെ നാഥന്‍ ഏറെ സമീപസ്ഥനും പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവനും തന്നെയത്രേ30
അവര്‍ പ്രതികരിച്ചു: സ്വാലിഹേ, നേരത്തെ നീ ഞങ്ങളുടെ പ്രത്യാശാഭാജനമായിരുന്നു. ഇപ്പോള്‍, പൂര്‍വപിതാക്കളുടെ സംപൂജ്യരെ ആരാധിക്കുന്നതില്‍ നിന്നു നീ ഞങ്ങളെ നിരോധിക്കുകയാണോ? നീ ക്ഷണിച്ചുകൊണ്ടിരിക്കുന്ന ഈ മതത്തെപ്പറ്റി തെറ്റിദ്ധാരണാജനകമായ സംശയത്തില്‍ തന്നെയാണു ഞങ്ങള്‍31
അദ്ദേഹം പ്രതികരിച്ചു: എന്റെ ജനമേ, നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? എന്റെ നാഥന്റെ പക്കല്‍ നിന്നുള്ള ദൃഷ്ടാന്തത്തിന്‍മേല്‍ ഞാന്‍ നിലകൊള്ളുകയും തന്റെ കാരുണ്യം അവനെനിക്കു തരികയും എന്നിട്ടും ഞാന്‍ ധിക്കരിക്കുകയുമാണെങ്കില്‍ അവന്റെ ശിക്ഷ വരുമ്പോള്‍ ആരാണെന്നെ സഹായിക്കുക? അപ്പോള്‍ നിങ്ങളെനിക്ക് വര്‍ദ്ധിതനഷ്ടം വരുത്തിവെക്കുക എന്നതുമാത്രമേ സംഭവിക്കൂ. എന്റെ ജനമേ, നിങ്ങള്‍ക്കു ദൃഷ്ടാന്തമായി ഇതാ അല്ലാഹുവിന്റെ ഒട്ടകം! അവന്റെഭൂമിയില്‍ മേഞ്ഞുതിന്നുനടക്കാനായി അതിനെ വിട്ടേക്കുക; ഒരുവിധദ്രോഹവും നിങ്ങളതിനെ ചെയ്യരുത്; അങ്ങനെ സംഭവിച്ചാല്‍ അത്യാസന്നശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.32

4 വിശദീകരണങ്ങൾ കാണുക

29. ഇന്നത്തെ സുഊദി അറേബ്യയുടെ വടക്കുഭാഗത്തുള്ള മദാഇന്‍ സ്വാലിഹ് ആയിരുന്നു സമൂദു ഗോത്രക്കാരുടെ മേഖല. ഹിജ്‌റ് എന്നും അങ്ങോട്ട് പേരുണ്ട്. (സൂറത്തുല്‍ ഹിജ്‌റ് 80-84 കാണുക). പാറമലകളില്‍ തുരന്നുണ്ടാക്കിയ ഗുഹാസദനങ്ങളിലാണവര്‍ വസിച്ചിരുന്നത്. (അത്തരം പല ഗുഹാവീടുകളും കടന്നു കാണാന്‍ ഈ വിനീതന് സൗഭാഗ്യം ലഭിച്ചിട്ടുണ്ട്.)

30. സത്യനിഷേധവും ബഹുദൈവ വിശ്വാസവും ബിംബാരാധനയുമൊക്കെയുണ്ടായിരുന്ന വ്യക്തിയാണെങ്കിലും ആത്മാര്‍ഥമായി പശ്ചാത്തപിച്ചു മടങ്ങി സത്യവിശ്വാസം പുല്‍കിയാല്‍ സര്‍വശക്തന്‍ വിജയം പ്രദാനം ചെയ്യും. അക്കാര്യമാണ് സ്വന്തം ജനങ്ങളോട് സ്‌നേഹവായ്‌പോടെ നബി(അ) പറയുന്നത്.

31. നിന്നെപ്പറ്റി നിറഞ്ഞ സുപ്രതീക്ഷയായിരുന്നു ഞങ്ങള്‍ക്ക്; നാളെ നീ ഞങ്ങളുടെ നേതൃപദവിയിലെത്തുമെന്നും ശോഭനമായ ആ ഭാവി അഭിമാനകരമാകുമെന്നുമൊക്കെയായിരുന്നു ഞങ്ങളുടെ അഭിലാഷം. ഈ ദൈവഭര്‍ത്സനത്തോടെ അതൊക്കെ തകര്‍ന്നുപോയല്ലോ എന്നാണ് ചിന്താശൂന്യരായ ആ മൂഢന്‍മാര്‍ സഹതപിക്കുന്നത്! എന്തൊരു ദൗര്‍ബല്യം?

32. നിഷേധിക്കുന്നതും ധിക്കരിക്കുന്നതും സ്വജനതയാണെന്നുവെച്ച് ഒരു പ്രവാചകന്ന് അവരുടെ ഇംഗിതം സാക്ഷാല്‍ക്കരിക്കാന്‍ പറ്റുമോ? അദ്ദേഹം തന്റെ വിയോജിപ്പ് രേഖപ്പെടുത്തി. അപ്പോഴവര്‍ അമാനുഷിക ദൃഷ്ടാന്തം ആവശ്യപ്പെട്ടു; മാത്രമല്ല, അതവര്‍ തന്നെ നിര്‍ണയിച്ചു: ഇതാ ഇക്കാണുന്ന കൂറ്റന്‍ പാറയില്‍ നിന്ന് ഗര്‍ഭം തികഞ്ഞ ഒരൊട്ടകം പുറത്തിറങ്ങി വരണം, എങ്കില്‍ നിന്നെ ഞങ്ങള്‍ വിശ്വസിക്കാം! സ്വാലിഹ് നബി(അ) ദുആ ചെയ്തു, പാറ പിളര്‍ന്ന് ജനങ്ങളൊന്നടങ്കം കാണ്‍കെ, പ്രസവിക്കാറായ ഒട്ടകം ഇറങ്ങിവന്നു. പക്ഷേ, ധിക്കാരം മൂത്ത് അവരതിനെ അറുത്തുകൊന്നു. (അഅ്‌റാഫ് സൂറ. 73-77 കാണുക).

۞ وَإِلَىٰ ثَمُودَ أَخَاهُمۡ صَٰلِحٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ هُوَ أَنشَأَكُم مِّنَ ٱلۡأَرۡضِ وَٱسۡتَعۡمَرَكُمۡ فِيهَا فَٱسۡتَغۡفِرُوهُ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي قَرِيبٞ مُّجِيبٞ ۝٦١
قَالُواْ يَٰصَٰلِحُ قَدۡ كُنتَ فِينَا مَرۡجُوّٗا قَبۡلَ هَٰذَآۖ أَتَنۡهَىٰنَآ أَن نَّعۡبُدَ مَا يَعۡبُدُ ءَابَآؤُنَا وَإِنَّنَا لَفِي شَكّٖ مِّمَّا تَدۡعُونَآ إِلَيۡهِ مُرِيبٖ ۝٦٢
قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَءَاتَىٰنِي مِنۡهُ رَحۡمَةٗ فَمَن يَنصُرُنِي مِنَ ٱللَّهِ إِنۡ عَصَيۡتُهُۥۖ فَمَا تَزِيدُونَنِي غَيۡرَ تَخۡسِيرٖ ۝٦٣
وَيَٰقَوۡمِ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمۡ ءَايَةٗۖ فَذَرُوهَا تَأۡكُلۡ فِيٓ أَرۡضِ ٱللَّهِۖ وَلَا تَمَسُّوهَا بِسُوٓءٖ فَيَأۡخُذَكُمۡ عَذَابٞ قَرِيبٞ ۝٦٤
65–68

അങ്ങനെ ആ ഒട്ടകത്തെയവര്‍ കുത്തിയറുത്തു. നബി അന്ത്യ ശാസനം നല്‍കി: സ്വഗൃഹങ്ങളില്‍ മൂന്നുനാള്‍ നിങ്ങള്‍ സുഖിച്ചോളൂ (അപ്പോഴേക്ക് ഉന്‍മൂലന ശിക്ഷയെത്തും). നിര്‍വ്യാജ വാഗ്ദാനമാണിത്. അങ്ങനെ ശിക്ഷ വന്നപ്പോള്‍ സ്വാലിഹ്‌നബിയെയും കൂടെ വിശ്വസിച്ചവരെയും നമ്മുടെ അനുഗ്രഹംവഴി രക്ഷപ്പെടുത്തുകയും അന്നത്തെ മാനഹാനിയില്‍ നിന്നു മോചിപ്പിക്കുകയും ചെയ്തു. നിശ്ചയം താങ്കളുടെ നാഥന്‍ കഴിവുറ്റവനും പ്രതാപശാലിയും തന്നെ, തീര്‍ച്ച. അക്രമകാരികളെ കഠോരമായൊരട്ടഹാസം പിടികൂടി. അങ്ങനെ, നേരംപുലര്‍ന്നപ്പോള്‍-മുമ്പ് അന്നാട്ടില്‍ അവര്‍ നിവസിച്ചിട്ടില്ലായിരുന്ന പോലെ- സ്വഗൃഹങ്ങളില്‍ കമിഴ്ന്നുവീണ നിശ്ചേഷ്ടരായി അവര്‍. അറിയുക, സമൂദ് സമൂഹം നാഥനോട് നിഷേധമാണു കാണിച്ചത്. ശ്രദ്ധിക്കുക, സമൂദ് ഗോത്രത്തിനു മഹാനാശം!33

1 വിശദീകരണം കാണുക

33. സത്യ നിഷേധികളുടെ എക്കാലത്തെയും അഹങ്കാരവും ധിക്കാരവും പരിഹാസമനോഭാവവും സമൂദ് ഗോത്രവും കൈവിട്ടില്ല. മുഅ്ജിസത്തിന്റെ ഒട്ടകത്തെ അവര്‍ അവഹേളിച്ചു. ഒട്ടകത്തിന്റെ ജലപാനത്തിനായി നബി നിശ്ചയിച്ചുകൊടുത്തിരുന്ന വ്യവസ്ഥ അവര്‍ ലംഘിച്ചു. അല്‍പം കഴിഞ്ഞപ്പോഴേക്ക്, അതിങ്ങനെ മേഞ്ഞു നടക്കുന്നത് തങ്ങള്‍ക്ക് ഭീഷണിയും ശല്യവുമാണെന്നു മനസ്സിലാക്കിയ നിഷേധികള്‍ ഗൂഢാലോചന നടത്തി അതിനെ കൊന്നു. ഖുദാര്‍ എന്ന കഠിനഹൃദയനായ ഭാഗ്യദോഷിയാണ് കൃത്യം നിര്‍വഹിച്ചത്. പിന്നെ താമസിച്ചില്ല, മൂന്നു ദിവസം പിന്നിട്ടപ്പോള്‍ ആകാശത്തു നിന്നുള്ള പ്രകമ്പനവും ഭൂമികുലുക്കവുമായി അവരത്രയും ചത്തൊടുങ്ങി നാമാവശേഷമായി.

فَعَقَرُوهَا فَقَالَ تَمَتَّعُواْ فِي دَارِكُمۡ ثَلَٰثَةَ أَيَّامٖۖ ذَٰلِكَ وَعۡدٌ غَيۡرُ مَكۡذُوبٖ ۝٦٥
فَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا صَٰلِحٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَمِنۡ خِزۡيِ يَوۡمِئِذٍۚ إِنَّ رَبَّكَ هُوَ ٱلۡقَوِيُّ ٱلۡعَزِيزُ ۝٦٦
وَأَخَذَ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ ۝٦٧
كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَآ إِنَّ ثَمُودَاْ كَفَرُواْ رَبَّهُمۡۗ أَلَا بُعۡدٗا لِّثَمُودَ ۝٦٨
69–73

ഇബ്രാഹീം നബിയുടെയടുത്ത് നമ്മുടെ ദൂതമാലാഖമാര്‍ ശുഭവാര്‍ത്തയുമായെത്തുകയും അഭിവാദ്യം പറയുകയുമുണ്ടായി. അദ്ദേഹം പ്രത്യഭിവാദ്യം ചെയ്തു. ഏറെക്കഴിഞ്ഞില്ല, താന്‍ ഒരു വേവിച്ച കാളക്കുട്ടനുമായി വന്നു. അതിഥികളുടെ കൈകള്‍ അതിലേക്ക് നീളാതിരുന്നത് കണ്ട് തനിക്കവരെപ്പറ്റി ശങ്കതോന്നുകയും ഭയമനുഭവപ്പെടുകയുമുണ്ടായി. അവര്‍ പറഞ്ഞു: പേടിക്കേണ്ട; ഞങ്ങള്‍ ലൂഥ് നബിയുടെ സമൂഹത്തിലേക്ക് അയക്കപ്പെട്ടവരാണ്34
ഇബ്രാഹീം നബിയുടെ സഹധര്‍മ്മിണി(സാറ) അവിടെ നില്‍പുണ്ടായിരുന്നു; അവര്‍ മന്ദഹാസം തൂകി. അപ്പോള്‍, ഇസ്ഹാഖിനെക്കുറിച്ചും വഴിയെ യഅ്ഖൂബിനെക്കുറിച്ചും അവര്‍ക്ക് നാം ശുഭവാര്‍ത്ത നല്‍കി. അവര്‍ പ്രതികരിച്ചു: കഷ്ടം! ഞാനൊരു പടുവൃദ്ധയായിട്ടും പ്രസവിക്കുകയോ? ഇതാ എന്റെ ഭര്‍ത്താവ് മഹാ കിഴവനും! ഇതൊരത്ഭുതകാര്യം തന്നെ തീര്‍ച്ച. ദൂതര്‍ ചോദിച്ചു: അല്ലാഹുവിന്റെ കല്‍പനയെക്കുറിച്ചു വിസ്മയപ്പെടുകയാണോ നിങ്ങള്‍? ഹേ ഗൃഹസ്ഥരേ, അല്ലാഹുവിന്റെ അനുഗ്രഹവും ക്ഷേമൈശ്വര്യങ്ങളും നിങ്ങളില്‍ വര്‍ഷിക്കട്ടെ. അവന്‍ സ്തുത്യര്‍ഹനും മഹത്ത്വപൂര്‍ണനും തന്നെ തീര്‍ച്ച.35

2 വിശദീകരണങ്ങൾ കാണുക

34. ഇബ്രാഹീം നബി(അ)യുടെ സഹോദരീ പുത്രനാണ് ലൂഥ്‌നബി(അ). തന്റെ ജനത മാനവചരിത്രത്തില്‍ ആദ്യമായി ഒരതിനീച കൃത്യം നടപ്പില്‍ വരുത്തി-കാമപൂരണത്തിന് പുരുഷ മലദ്വാരമാശ്രയിക്കല്‍. ലൂഥ് നബി(അ)യുടെ സദുപദേശങ്ങളും മാര്‍ഗദര്‍ശനങ്ങളുമൊക്കെ അവര്‍ അവഹേളിച്ചു തള്ളി. ഒടുവില്‍, അവരെ നശിപ്പിക്കാന്‍ അല്ലാഹു തീരുമാനിച്ചു. ആ ഉന്‍മൂലന ദൗത്യത്തിന്നു നിയുക്തരായ മലക്കുകള്‍ വഴിമധ്യേ ഇബ്രാഹീം നബി(അ)യെ സന്ദര്‍ശിക്കാനെത്തിയതാണ്.

35. ഇബ്രാഹീം നബി(അ)ക്ക് ഹാജര്‍ ബീവിയില്‍ ഇസ്മാഈല്‍(അ) ജനിച്ചിരുന്നു. അതിനുശേഷമാണ് സാറബീവിയില്‍ മറ്റൊരു ശിശു ജനിക്കാനിരിക്കുകയാണെന്ന സന്തോഷവാര്‍ത്ത മലക്കുകള്‍ അറിയിക്കുന്നത്. തത്സമയം ബീവിയും നബി(അ)യും വയോവൃദ്ധരായിക്കഴിഞ്ഞിരുന്നു. അതിനാല്‍ ഒരു പുത്രജനനം അവര്‍ക്കു വിസ്മയകരമായിതോന്നി. അല്ലാഹുവിന്നത് പ്രയാസകരമല്ലല്ലോ. ഇസ്ഹാഖ് നബി(അ)യുടെ പുത്രനായിട്ടാണ് യഅ്ഖൂബ് നബി(അ) ജനിക്കുക; അതാണ് 'വഴിയെ'എന്നു വ്യക്തമാക്കുന്നത്.

وَلَقَدۡ جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُواْ سَلَٰمٗاۖ قَالَ سَلَٰمٞۖ فَمَا لَبِثَ أَن جَآءَ بِعِجۡلٍ حَنِيذٖ ۝٦٩
فَلَمَّا رَءَآ أَيۡدِيَهُمۡ لَا تَصِلُ إِلَيۡهِ نَكِرَهُمۡ وَأَوۡجَسَ مِنۡهُمۡ خِيفَةٗۚ قَالُواْ لَا تَخَفۡ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمِ لُوطٖ ۝٧٠
وَٱمۡرَأَتُهُۥ قَآئِمَةٞ فَضَحِكَتۡ فَبَشَّرۡنَٰهَا بِإِسۡحَٰقَ وَمِن وَرَآءِ إِسۡحَٰقَ يَعۡقُوبَ ۝٧١
قَالَتۡ يَٰوَيۡلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٞ وَهَٰذَا بَعۡلِي شَيۡخًاۖ إِنَّ هَٰذَا لَشَيۡءٌ عَجِيبٞ ۝٧٢
قَالُوٓاْ أَتَعۡجَبِينَ مِنۡ أَمۡرِ ٱللَّهِۖ رَحۡمَتُ ٱللَّهِ وَبَرَكَٰتُهُۥ عَلَيۡكُمۡ أَهۡلَ ٱلۡبَيۡتِۚ إِنَّهُۥ حَمِيدٞ مَّجِيدٞ ۝٧٣
74–76

അങ്ങനെ ഇബ്രാഹീം നബിക്ക് ഭയം വിട്ടുമാറുകയും പുത്രസുവാര്‍ത്ത ലഭിക്കുകയും ചെയ്തപ്പോള്‍ താനതാ ലൂഥ് നബിയുടെ സമൂഹത്തിന്റെ വിഷയത്തില്‍ നമ്മോട് സംവദിക്കുകയാണ്! നിശ്ചയം, ഇബ്രാഹീം നബി മികച്ച ക്ഷമാശാലിയും ഏറെ വിനയാന്വിതനും പശ്ചാത്താപിയുമത്രേ.(നാം കല്‍പിച്ചു:) ഇബ്രാഹീം, ഈ സംവാദത്തില്‍ നിന്നു മാറി നിന്നേക്കൂ; താങ്കളുടെ നാഥന്റെ ഉന്‍മൂലനോത്തരവ് ആസന്നമാവുകതന്നെ ചെയ്തിരിക്കുന്നു. അപ്രതിരോധ്യശിക്ഷ അവര്‍ക്കു വന്നു ഭവിക്കും, തീര്‍ച്ച36

1 വിശദീകരണം കാണുക

36. കൂട്ട സംഹാരത്തിനു വിധേയമാകുന്നവരില്‍ ലൂഥ്‌നബി(അ)യും വിശ്വാസികളും ഉള്‍പ്പെട്ടേക്കുമോ എന്ന സ്‌നേഹാര്‍ദ്രമായ അന്വേഷണം നടത്തുകയാണ് ഇബ്രാഹീം നബി(അ) ചെയ്തത്. (അന്‍കബൂത്ത് 31-35 കാണുക.) ആക്ഷേപാര്‍ഹമായ തര്‍ക്കമല്ല ഇവിടെ വിവക്ഷ. ലൂഥ് നബി(അ)യെയും സത്യവിശ്വാസികളെയും രക്ഷപ്പെടുത്തും എന്നു മലക്കുകള്‍ അറിയിക്കുകയും ചെയ്തു.

فَلَمَّا ذَهَبَ عَنۡ إِبۡرَٰهِيمَ ٱلرَّوۡعُ وَجَآءَتۡهُ ٱلۡبُشۡرَىٰ يُجَٰدِلُنَا فِي قَوۡمِ لُوطٍ ۝٧٤
إِنَّ إِبۡرَٰهِيمَ لَحَلِيمٌ أَوَّٰهٞ مُّنِيبٞ ۝٧٥
يَٰٓإِبۡرَٰهِيمُ أَعۡرِضۡ عَنۡ هَٰذَآۖ إِنَّهُۥ قَدۡ جَآءَ أَمۡرُ رَبِّكَۖ وَإِنَّهُمۡ ءَاتِيهِمۡ عَذَابٌ غَيۡرُ مَرۡدُودٖ ۝٧٦
77–78

നമ്മുടെ ദൂതമാലാഖമാര്‍ ലൂഥ് നബിയുടെയടുത്തെത്തിയപ്പോള്‍ അവരെക്കുറിച്ച് തനിക്ക് ദുഃഖവും മനഃപ്രയാസവുമുണ്ടായി. ഇതൊരു ദുരന്തനിര്‍ഭരമായ ദിനം തന്നെ എന്ന് അദ്ദേഹം ആത്മഗതം ചെയ്തു37
(വിവരമറിഞ്ഞ്) ജനങ്ങള്‍ ലൂഥ് നബിയുടെ അടുത്തേക്ക് അതിദ്രുതം ഓടിയണഞ്ഞു. നേരത്തെത്തന്നെ ദുര്‍നടപ്പുകാരായിരുന്നു അവര്‍. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, അതാ എന്റെ പെണ്‍മക്കള്‍, അവരാണ് നിങ്ങള്‍ക്ക് (വിവാഹത്തിനു) വിശുദ്ധര്‍. അതുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും ഈ അതിഥികളുടെ വിഷയത്തില്‍ എന്നെ മാനം കെടുത്താതിരിക്കുകയും ചെയ്യൂ. തലക്കുവെളിവുള്ള ഒരാളും നിങ്ങളിലില്ലേ!38

2 വിശദീകരണങ്ങൾ കാണുക

37. മീശകുരുക്കാത്ത അതിസുന്ദരന്‍മാരുടെ രൂപത്തിലാണ് മലക്കുകള്‍ വന്നിരുന്നത്. അവര്‍ തെമ്മാടികളുടെ കാമപൂരണശ്രമങ്ങള്‍ക്കു വിധേയരായേക്കുമോ എന്ന കടുത്തഭീതി ലൂഥ് നബി(അ)യെ പിടികൂടി-അതാണ് ദുരന്തം നിറഞ്ഞ ദിനം.

38. ആശങ്കിച്ചപോലെ അധര്‍മകാരികള്‍ അതിഥികളെ ലക്ഷ്യംവെച്ച് ഓടിയണഞ്ഞു, കൈയേറ്റ ശ്രമങ്ങള്‍ നടത്തി. ഓരോ നബിയും അതതു സമൂഹത്തിന്റെ ആത്മിക പിതാവാണ്. സമൂഹത്തിലെ വനിതകള്‍ എന്നാണ് എന്റെ പെണ്‍മക്കള്‍ എന്നതിന്റെ വിവക്ഷ. പല മുഫസ്സിറുകളും ഈയഭിപ്രായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വന്തം പണ്‍മക്കളെ തെമ്മാടികള്‍ക്കു വിവാഹം ചെയ്തുകൊടുക്കാന്‍ ആരും തയ്യാറാകില്ലല്ലോ, വിശിഷ്യ ഒരു റസൂല്‍. ലൂഥ്‌നബി(അ)ക്കാകട്ടെ രണ്ടു പെണ്‍മക്കളേയുള്ളൂ; അഭിസംബോധിതര്‍ വലിയൊരു ജനക്കൂട്ടമാണു താനും.

وَلَمَّا جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗا وَقَالَ هَٰذَا يَوۡمٌ عَصِيبٞ ۝٧٧
وَجَآءَهُۥ قَوۡمُهُۥ يُهۡرَعُونَ إِلَيۡهِ وَمِن قَبۡلُ كَانُواْ يَعۡمَلُونَ ٱلسَّيِّـَٔاتِۚ قَالَ يَٰقَوۡمِ هَٰٓؤُلَآءِ بَنَاتِي هُنَّ أَطۡهَرُ لَكُمۡۖ فَٱتَّقُواْ ٱللَّهَ وَلَا تُخۡزُونِ فِي ضَيۡفِيٓۖ أَلَيۡسَ مِنكُمۡ رَجُلٞ رَّشِيدٞ ۝٧٨
79–80

അവര്‍ ആക്രോശിച്ചു: നിന്റെ പെണ്‍മക്കളെ ഞങ്ങള്‍ക്കൊട്ടും ആവശ്യമില്ലെന്ന് നിനക്ക് നന്നായറിയാം; ഞങ്ങള്‍ക്ക് എന്താണുവേണ്ടതെന്നതിനെപ്പറ്റി നല്ല ബോധവാനുമാണു നീ.39
അദ്ദേഹം പരിതപിച്ചു: നിങ്ങളെ പ്രതിരോധിക്കാന്‍ എനിക്കു ശേഷിയുണ്ടായിരുന്നെങ്കില്‍...! അല്ലെങ്കില്‍ പ്രബലനായൊരു ശക്തിയോട് എനിക്കഭയം തേടാനുണ്ടായിരുന്നെങ്കില്‍..!40

2 വിശദീകരണങ്ങൾ കാണുക

39. തെമ്മാടികള്‍ കോപാന്ധരായി: ആര്‍ക്കുവേണം പെണ്ണുങ്ങളെ? ഞങ്ങള്‍ക്കിപ്പോള്‍ സുന്ദരരായ അതിഥികളെ വിട്ടുകിട്ടണം; ഞങ്ങളുടെ ആവശ്യം നിനക്കു മനസ്സിലാകായ്കയൊന്നുമല്ല.

40. നിസ്സഹായനായ നബി(അ) അല്ലാഹുവിന്റെ സഹായം തേടുകയാണ്. ഒരൊറ്റ വ്യക്തി കാമാന്ധരായ ഒരു ജനക്കൂട്ടത്തെ എങ്ങനെ നേരിടും? തിരുനബി(സ്വ) പ്രസ്താവിക്കുകയുണ്ടായി: എന്റെ സഹോദരന്‍ ലൂഥ് നബി(അ)യെ അല്ലാഹു അനുഗ്രഹിക്കട്ടെ. അദ്ദേഹം പ്രബലനായൊരു ശക്തി(അല്ലാഹു)യോട് അഭയം തേടുമായിരുന്നു. (ബുഖാരി) വല്ല കഴിവുമുണ്ടെങ്കില്‍ നിങ്ങളെ ഞാന്‍ പാഠംപഠിപ്പിക്കുമെന്നാണ് ലൂഥ് നബി(അ) പറയുന്നതിന്റെ താത്പര്യം.

قَالُواْ لَقَدۡ عَلِمۡتَ مَا لَنَا فِي بَنَاتِكَ مِنۡ حَقّٖ وَإِنَّكَ لَتَعۡلَمُ مَا نُرِيدُ ۝٧٩
قَالَ لَوۡ أَنَّ لِي بِكُمۡ قُوَّةً أَوۡ ءَاوِيٓ إِلَىٰ رُكۡنٖ شَدِيدٖ ۝٨٠
81–83

മാലാഖമാര്‍ വ്യക്തമാക്കി: ലൂഥ്‌നബിയേ, നിശ്ചയം ഞങ്ങള്‍ താങ്കളുടെ നാഥന്റെ ദൂതന്മാരാകുന്നു. ഈ പുരുഷാരത്തിനു താങ്കളെ പ്രാപിക്കാനേ കഴിയില്ല. അതുകൊണ്ട് നിശയുടെ ഒരു ഘട്ടത്തില്‍ സ്വകുടുംബവുമായി-ഭാര്യയെ കൂട്ടേണ്ട-പുറപ്പെട്ടുകൊള്ളൂ. ഒരാളും തിരിഞ്ഞു നോക്കരുത്. ദുഷ്ടജനത്തിനു ബാധിക്കുന്ന ശിക്ഷ അവളെയും പിടികൂടുന്നതാണ്. പ്രഭാതമാണവരുടെ വാഗ്ദത്ത സമയം. അത്യാസന്നം തന്നെയല്ലേ പ്രഭാതം? അങ്ങനെ നമ്മുടെ ഉന്‍മൂലനോത്തരവ് വന്നപ്പോള്‍ ആ നാട് നാം കീഴ്‌മേല്‍ മറിച്ചിടുകയും, അഗ്നിയില്‍ ചുട്ടെടുത്തതും രക്ഷിതാവിങ്കല്‍ അടയാളപ്പെടുത്തപ്പെട്ടതുമായ നിരനിരയായ കല്ലുകള്‍ അവര്‍ക്കുമീതെ വര്‍ഷിക്കുകയുമുണ്ടായി. ആ നാട് ഈ അക്രമികളില്‍ നിന്ന് ഏറെ വിദൂരമൊന്നുമല്ല.41

1 വിശദീകരണം കാണുക

41. തെമ്മാടികള്‍ക്ക് താങ്കളെ പ്രാപിക്കാനേ കഴിയില്ല എന്നു മലക്കുകള്‍ പറഞ്ഞതു സാക്ഷാല്‍കൃതമായി. ലൂഥ്‌നബി(അ)യെ അവഗണിച്ച് അകത്തേക്ക് കൂട്ടമായി തള്ളിക്കയറാന്‍ തുനിഞ്ഞപ്പോള്‍ ജിബ്‌രീല്‍ ചിറകടിച്ച് അവരുടെ കണ്ണുകള്‍ പൊട്ടിച്ചു. അല്‍ ഖമര്‍ 37 ല്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു തരം കഠോര ശിക്ഷകളാണ് ആ ധിക്കാരികള്‍ക്കു നല്‍കപ്പെട്ടത്: ജിബ്‌രീല്‍ എന്ന മലക്കിന്റെ ഘോരമായ അട്ടഹാസം; പിന്നെ അവരുടെ ഭൂപ്രദേശങ്ങള്‍ മലക്കുകള്‍ ആഴത്തില്‍ പറിച്ച് പൊക്കിയെടുത്ത് കീഴ്‌മേല്‍ മറിച്ചിട്ടു. കൂടാതെ, അതിനുമുമ്പായി കളിമണ്ണിന്റെ ചുടുകട്ടകള്‍ തുടര്‍ച്ചയായി അവരുടെ മേല്‍ വര്‍ഷിച്ചു. ചാവുകടല്‍ മേഖലയിലാണ് ശിക്ഷയിറങ്ങിയത്. അവസാനം സൂചിപ്പിച്ച 'അക്രമികള്‍' മക്കാമുശ്‌രിക്കുകളാണ്. അവര്‍ ഉഷ്ണകാല വ്യാപാരാവശ്യാര്‍ത്ഥം സിറിയയിലേക്ക് യാത്രചെയ്തിരുന്നത് ഈ വഴിലൂടെയാണ്. സ്വാഫ്ഫാത്ത് 133-138 കാണുക.

قَالُواْ يَٰلُوطُ إِنَّا رُسُلُ رَبِّكَ لَن يَصِلُوٓاْ إِلَيۡكَۖ فَأَسۡرِ بِأَهۡلِكَ بِقِطۡعٖ مِّنَ ٱلَّيۡلِ وَلَا يَلۡتَفِتۡ مِنكُمۡ أَحَدٌ إِلَّا ٱمۡرَأَتَكَۖ إِنَّهُۥ مُصِيبُهَا مَآ أَصَابَهُمۡۚ إِنَّ مَوۡعِدَهُمُ ٱلصُّبۡحُۚ أَلَيۡسَ ٱلصُّبۡحُ بِقَرِيبٖ ۝٨١
فَلَمَّا جَآءَ أَمۡرُنَا جَعَلۡنَا عَٰلِيَهَا سَافِلَهَا وَأَمۡطَرۡنَا عَلَيۡهَا حِجَارَةٗ مِّن سِجِّيلٖ مَّنضُودٖ ۝٨٢
مُّسَوَّمَةً عِندَ رَبِّكَۖ وَمَا هِيَ مِنَ ٱلظَّٰلِمِينَ بِبَعِيدٖ ۝٨٣
84–86

മദ്‌യനിലേക്ക് തദ്ദേശീയരുടെ സഹോദരന്‍ ശുഐബ് നബി(അ)യെ നാം നിയോഗിച്ചു. അദ്ദേഹം കല്‍പിച്ചു: എന്റെ ജനങ്ങളേ, അല്ലാഹുവിനെ ആരാധിക്കൂ. അവനല്ലാത്ത മറ്റൊരു ദൈവവും നിങ്ങള്‍ക്കില്ല. അളവു-തൂക്കങ്ങളില്‍ നിങ്ങള്‍ കുറവുവരുത്തരുത്. സുഭിക്ഷാവസ്ഥയില്‍ തന്നെ നിങ്ങളെ ഞാന്‍ കാണുന്നുണ്ട്. ആകെ ഗ്രസിച്ചു കളയുന്ന ഒരു ദിനത്തിലെ ശിക്ഷ നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുകയാണ്. എന്റെ ജനമേ, അളവും തൂക്കവും നീതി നിഷ്ഠമായി സമ്പൂര്‍ണമാക്കി നല്‍കുക; തങ്ങളുടെ സാമാനങ്ങളില്‍ ആളുകള്‍ക്ക് കമ്മി വരുത്തരുത്. സംഹാരകരായി നടന്ന് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കാനും പാടില്ല. അല്ലാഹു വിട്ടേച്ചു തരുന്നതാണ് ഉത്തമം; വിശ്വാസികളാണ് നിങ്ങളെങ്കില്‍. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു പാറാവുകാരനൊന്നുമല്ല42

1 വിശദീകരണം കാണുക

42. ഇബ്രാഹീം നബി(അ)യുടെ ഒരു മകന്റെ പേരാണ് മദ്‌യന്‍. താനും കൂട്ടുകുടുംബങ്ങളും നിവസിച്ചിരുന്ന ഭൂപ്രദേശവും ആ പേരിലറിയപ്പെട്ടു. വഴിയെ അങ്ങോട്ടു നിയുക്തനായത് ശുഐബ് നബി(അ) ആയിരുന്നു. തന്റെ ജനത ബഹുദൈവാരാധനക്കു പുറമെ കച്ചവടത്തില്‍ കൃത്രിമങ്ങളും ചെയ്തു. അതാണ് ആ രണ്ടു വിഷയങ്ങള്‍ ഇവിടെ പ്രത്യേകമായി പറഞ്ഞുകാണുന്നത്.

۞ وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥۖ وَلَا تَنقُصُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَۖ إِنِّيٓ أَرَىٰكُم بِخَيۡرٖ وَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ مُّحِيطٖ ۝٨٤
وَيَٰقَوۡمِ أَوۡفُواْ ٱلۡمِكۡيَالَ وَٱلۡمِيزَانَ بِٱلۡقِسۡطِۖ وَلَا تَبۡخَسُواْ ٱلنَّاسَ أَشۡيَآءَهُمۡ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ ۝٨٥
بَقِيَّتُ ٱللَّهِ خَيۡرٞ لَّكُمۡ إِن كُنتُم مُّؤۡمِنِينَۚ وَمَآ أَنَا۠ عَلَيۡكُم بِحَفِيظٖ ۝٨٦
87

അവര്‍ ചോദിച്ചു: ശുഐബേ, പൂര്‍വപിതാക്കളുടെ ആരാധ്യവസ്തുക്കളെ ഞങ്ങള്‍ ഒഴിവാക്കണമെന്നോ സ്വന്തം സമ്പത്തുകളില്‍ സ്വേച്ഛാനുസൃതം പ്രവര്‍ത്തിക്കരുതെന്നോ അനുശാസനം നല്‍കുന്നത് നീ അനുവര്‍ത്തിക്കുന്ന ഈ നമസ്‌കാരമാണോ? വളരെ സഹിഷ്ണുവും വിവേകശാലിയും തന്നെയാണല്ലോ നീ!43

1 വിശദീകരണം കാണുക

43. അവനവന്റെ കൈവശമുള്ള സ്വത്തില്‍ ഏതുവിധം ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനും എന്തുണ്ട് കുഴപ്പം? ചൂഷകവര്‍ഗം എന്നും ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യമാണിത്. മദ്‌യന്‍കാര്‍ ചോദിക്കുന്നതും അതാണ്-നീ അനുവര്‍ത്തിച്ചുവരുന്ന നമസ്‌കാരമാണോ ഈ പുത്തന്‍ ചിന്താഗതികളും ആശയങ്ങളുമൊക്കെ നിന്നില്‍ അങ്കുരിപ്പിക്കുന്നത് എന്നാണവരുടെ ചോദ്യം. അവസാനത്തെ വാചകം അവരുടെ അവഹേളനവും പരിഹാസവുമാണ്.

قَالُواْ يَٰشُعَيۡبُ أَصَلَوٰتُكَ تَأۡمُرُكَ أَن نَّتۡرُكَ مَا يَعۡبُدُ ءَابَآؤُنَآ أَوۡ أَن نَّفۡعَلَ فِيٓ أَمۡوَٰلِنَا مَا نَشَٰٓؤُاْۖ إِنَّكَ لَأَنتَ ٱلۡحَلِيمُ ٱلرَّشِيدُ ۝٨٧
88–89

അദ്ദേഹം പ്രതികരിച്ചു: എന്റെ ജനമേ, നിങ്ങളൊന്നു ചിന്തിച്ചുനോക്കൂ. ഞാനെന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രമാണങ്ങളിലായിരിക്കുകയും അവന്‍ എനിക്കു ഉദാത്തമായ ഉപജീവനം നല്‍കുകയും ചെയ്യുമ്പോള്‍ (എങ്ങനെ സത്യപ്രബോധനം നടത്താതിരിക്കും?) നിങ്ങളുമായി ഭിന്നിച്ച്, നിരോധിച്ചുകൊണ്ടിരിക്കുന്ന കാര്യം സ്വയം അനുവര്‍ത്തിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സാധിക്കുന്നത്ര നന്മ ചെയ്യണമെന്നു മാത്രമാണ് ഞാനാഗ്രഹിക്കുന്നത്. എന്റെ സഹായം അല്ലാഹുവിനെക്കൊണ്ടുമാത്രമാണ്; അവനിലേക്കു ഞാന്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കുകയും ഖേദിച്ചുമടങ്ങുകയും ചെയ്യുന്നു.44

1 വിശദീകരണം കാണുക

44. താന്‍ സ്വജനതയോട് തൗഹീദും സല്‍കര്‍മങ്ങളും അനുശാസിച്ചത് ശുഐബ് നബി(അ)ന്റെ സമൂഹത്തിന് പിടിച്ചില്ല. എന്നാല്‍ അതെന്റെ അനിവാര്യബാധ്യതയാണെന്നാണ് നബി(അ) ഉണര്‍ത്തുന്നത്. അനുയായികളുടെ നന്മയും രക്ഷയും മാത്രമേ ഒരു നബി ലക്ഷീകരിക്കൂ.

قَالَ يَٰقَوۡمِ أَرَءَيۡتُمۡ إِن كُنتُ عَلَىٰ بَيِّنَةٖ مِّن رَّبِّي وَرَزَقَنِي مِنۡهُ رِزۡقًا حَسَنٗاۚ وَمَآ أُرِيدُ أَنۡ أُخَالِفَكُمۡ إِلَىٰ مَآ أَنۡهَىٰكُمۡ عَنۡهُۚ إِنۡ أُرِيدُ إِلَّا ٱلۡإِصۡلَٰحَ مَا ٱسۡتَطَعۡتُۚ وَمَا تَوۡفِيقِيٓ إِلَّا بِٱللَّهِۚ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ ۝٨٨
وَيَٰقَوۡمِ لَا يَجۡرِمَنَّكُمۡ شِقَاقِيٓ أَن يُصِيبَكُم مِّثۡلُ مَآ أَصَابَ قَوۡمَ نُوحٍ أَوۡ قَوۡمَ هُودٍ أَوۡ قَوۡمَ صَٰلِحٖۚ وَمَا قَوۡمُ لُوطٖ مِّنكُم بِبَعِيدٖ ۝٨٩
90

എന്റെ ജനമേ, നൂഹ്‌നബിയുടെയോ ഹൂദ്‌നബിയുടെയോ സ്വാലിഹ് നബിയുടെയോ ജനപഥങ്ങള്‍ക്കു വന്നെത്തിയത് പോലുള്ള വിപത്തുകള്‍ നിങ്ങളെയും ബാധിച്ചേക്കും വിധമുള്ള കുറ്റകൃത്യങ്ങളനുവര്‍ത്തിക്കാന്‍, എന്നോടുള്ള ശാത്രവം നിങ്ങളെ ധൃഷ്ടരാക്കാതിരിക്കട്ടെ; ലൂഥ് നബിയുടെ സമൂഹമാകട്ടെ നിങ്ങളില്‍ നിന്നകലെയല്ല താനും. നിങ്ങളുടെ രക്ഷിതാവിനോടു പാപമോചനമര്‍ഥിക്കുകയും അവനിലേക്കു ഖേദിച്ചു മടങ്ങുകയും ചെയ്യുക. നിശ്ചയം എന്റെ നാഥന്‍ കരുണാമയനും ആര്‍ദ്രതയുറ്റവനുമത്രേ.45

1 വിശദീകരണം കാണുക

45. എന്നോടുള്ള അന്ധമായ ഈ ശത്രുത ഒരുവിധ നന്മയും ഗുണവും നിങ്ങള്‍ക്ക്‌നേടിത്തരില്ലെന്നും മുന്‍സമുദായങ്ങളെപ്പോലെ കൂട്ട സംഹാരത്തിനു പാത്രമാകാനേ ഉപകരിക്കൂ എന്നും നബി(അ) മുന്നറിയിപ്പു നല്‍കുകയാണ്. മദ്‌യനില്‍ നിന്നു വടക്കോട്ട് എഴുനൂറു കിലോമീറ്റര്‍ മാത്രമേ ചാവുകടല്‍ മേഖലയിലേക്ക് ദൂരമുള്ളൂ.

وَٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِۚ إِنَّ رَبِّي رَحِيمٞ وَدُودٞ ۝٩٠
91–93

അവര്‍ പറഞ്ഞു: ശുഐബേ, നിന്റെ അധ്യാപനങ്ങളില്‍ മിക്കതും ഞങ്ങള്‍ക്ക് ഗ്രഹിക്കാനാകുന്നില്ല. ഞങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു ദുര്‍ബലനായിട്ടാണ് നിന്നെ ഞങ്ങള്‍ കാണുന്നത്. നിന്റെ കുടുംബവ്യൂഹമില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊന്നുകളയുമായിരുന്നു. ഞങ്ങള്‍ക്ക് നീയൊരു അഭിജാതനൊന്നുമല്ല.46
അദ്ദേഹം പ്രതികരിച്ചു: സ്വസമൂഹമേ, നിങ്ങള്‍ക്ക് അല്ലാഹുവിനെക്കാള്‍ പ്രതാപശാലികള്‍ എന്റെ കുടുംബമാണോ? അവനെ നിങ്ങള്‍ പിന്നിലേക്ക് തള്ളിവിട്ടിരിക്കുകയാണോ? എന്റെ നാഥന്‍ നിങ്ങളുടെ ചെയ്തികളെക്കുറിച്ചെല്ലാം സമഗ്രജ്ഞാനി തന്നെയാണ്. എന്റെ ജനമേ, സ്വന്തം നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളുക; ഞാനും പ്രവര്‍ത്തിക്കുന്നുണ്ട്. നിന്ദ്യമായ ശിക്ഷ ആര്‍ക്കാണ് വന്നെത്തുന്നതെന്നും നുണപറയുന്നതാരാണെന്നും വഴിയെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുക. ഞാനും നിങ്ങളൊന്നിച്ച് കാത്തിരിക്കുകതന്നെയാകുന്നു.

1 വിശദീകരണം കാണുക

46. നീ പറയുന്നതും നിന്റെ അധ്യാപനങ്ങളുമൊക്കെ ദുര്‍ഗ്രഹമാണ് എന്ന അവരുടെ പ്രസ്താവം കേവലം നുണയാണ്. നുബുവ്വത്ത് വരെയും അങ്ങനെയില്ലായിരുന്നല്ലോ. മാത്രമല്ല, പ്രവാചകരിലെ പ്രസംഗകന്‍(ഖഥീബുല്‍ അമ്പിയാ) എന്ന വിശേഷണം തന്നെ അദ്ദേഹത്തെപ്പറ്റി തിരുനബി(സ്വ)യുടെ ഹദീസില്‍ വന്നിട്ടുണ്ട്. ശുഐബ് നബി(അ)യെ തരംതാഴ്ന്നവനായും ഗോത്രക്കാര്‍ ചിത്രീകരിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ കോപാകുലരാകുമെന്ന് ഭയന്നിട്ടാണ്; അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ എറിഞ്ഞുകൊല്ലുമെന്നും തട്ടിവിടുന്നുണ്ട്.

قَالُواْ يَٰشُعَيۡبُ مَا نَفۡقَهُ كَثِيرٗا مِّمَّا تَقُولُ وَإِنَّا لَنَرَىٰكَ فِينَا ضَعِيفٗاۖ وَلَوۡلَا رَهۡطُكَ لَرَجَمۡنَٰكَۖ وَمَآ أَنتَ عَلَيۡنَا بِعَزِيزٖ ۝٩١
قَالَ يَٰقَوۡمِ أَرَهۡطِيٓ أَعَزُّ عَلَيۡكُم مِّنَ ٱللَّهِ وَٱتَّخَذۡتُمُوهُ وَرَآءَكُمۡ ظِهۡرِيًّاۖ إِنَّ رَبِّي بِمَا تَعۡمَلُونَ مُحِيطٞ ۝٩٢
وَيَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ سَوۡفَ تَعۡلَمُونَ مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَمَنۡ هُوَ كَٰذِبٞۖ وَٱرۡتَقِبُوٓاْ إِنِّي مَعَكُمۡ رَقِيبٞ ۝٩٣
94–95

അങ്ങനെ നമ്മുടെ ഉന്മൂലനോത്തരവ് വന്നപ്പോള്‍ ശുഐബ് നബിയെയും ഒന്നിച്ചു വിശ്വസിച്ചവരെയും നമ്മുടെ അനുഗ്രഹം കൊണ്ട് രക്ഷപ്പെടുത്തുകയും അക്രമികളെ ഒരു കഠോരശബ്ദം പിടികൂടുകയുമുണ്ടായി. പുലര്‍ക്കാലത്ത്-മുമ്പ് അന്നാട്ടിലവര്‍ അധിവസിച്ചിട്ടില്ലാതിരുന്ന വിധം-സ്വഭവനങ്ങളില്‍ മുട്ടുകുത്തി വീണുകിടക്കുകയായിരുന്നു അവര്‍. അറിയുക, സമൂദ് നശിച്ചത് പോലെ മദ്‌യന്‍കാരും നശിക്കട്ടെ.47

1 വിശദീകരണം കാണുക

47. ചുരുക്കത്തില്‍ നിഷേധികള്‍ക്ക് മനംമാറ്റമുണ്ടായില്ല. അക്ഷന്തവ്യമായ ധിക്കാരം തുടര്‍ന്നപ്പോള്‍ ഉന്മൂലനശിക്ഷ വന്നെത്തി. കര്‍ണ്ണകഠോരമായ ശബ്ദം മൂലം ഹൃദയം പിളര്‍ന്ന് മുട്ടുകുത്തി വീണു അവര്‍ നശിച്ചുപോയി.

وَلَمَّا جَآءَ أَمۡرُنَا نَجَّيۡنَا شُعَيۡبٗا وَٱلَّذِينَ ءَامَنُواْ مَعَهُۥ بِرَحۡمَةٖ مِّنَّا وَأَخَذَتِ ٱلَّذِينَ ظَلَمُواْ ٱلصَّيۡحَةُ فَأَصۡبَحُواْ فِي دِيَٰرِهِمۡ جَٰثِمِينَ ۝٩٤
كَأَن لَّمۡ يَغۡنَوۡاْ فِيهَآۗ أَلَا بُعۡدٗا لِّمَدۡيَنَ كَمَا بَعِدَتۡ ثَمُودُ ۝٩٥
96–99

മൂസാനബിയെ നമ്മുടെ ദൃഷ്ടാന്തങ്ങളും സ്പഷ്ട പ്രമാണങ്ങളുമായി ഫിര്‍ഔന്റെയും അവന്റെ വിശിഷ്ടരുടെയും അടുത്തേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ഫിര്‍ഔന്റെ ഉത്തരവുകളനുധാവനം ചെയ്കയാണുണ്ടായത്. അതാകട്ടെ സന്‍മാര്‍ഗ നിഷ്ഠമല്ലായിരുന്നു. പുനരുത്ഥാന നാളില്‍ അവന്‍ സ്വജനതയുടെ മുന്‍പന്തിയിലുണ്ടാകുന്നതും അവരെ നരകത്തിലേക്കാനയിക്കുന്നതുമാണ്. അവരെത്തിപ്പെടുന്ന ആ താവളം മഹാമോശം! ഇഹലോകത്തും പുനരുത്ഥാന നാളിലും ശാപം അവരെ പിന്തുടരും. അവര്‍ക്കു നല്‍കപ്പെടുന്ന 'സഹായം' എത്ര ഹീനം!48

1 വിശദീകരണം കാണുക

48. മൂസാനബി(അ)യുടെയും ഫിര്‍ഔന്റെയും ചരിത്രം ഒട്ടേറെ സ്ഥലങ്ങളിലും ആയത്തുകളിലുമായി ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇവിടെ രത്‌നസംഗ്രഹമാണുള്ളത്. ഭൗതികലോകത്ത് സമൂഹത്തെ തിന്‍മയിലേക്ക് നയിച്ചത് പോലെ പരലോകത്ത് നരകത്തിലേക്ക് അവന്‍ തന്നെ നയിക്കും. എത്ര ഭയങ്കരവും ബീഭത്സവുമായ സങ്കേതമാണ് ആ നരകം. 'നല്‍കപ്പെടുന്ന സഹായം' എന്ന് അവരെ അധിക്ഷേപിച്ചും അവഹേളിച്ചും പറഞ്ഞതാണ്. നരകത്തില്‍ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ ۝٩٦
إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱتَّبَعُوٓاْ أَمۡرَ فِرۡعَوۡنَۖ وَمَآ أَمۡرُ فِرۡعَوۡنَ بِرَشِيدٖ ۝٩٧
يَقۡدُمُ قَوۡمَهُۥ يَوۡمَ ٱلۡقِيَٰمَةِ فَأَوۡرَدَهُمُ ٱلنَّارَۖ وَبِئۡسَ ٱلۡوِرۡدُ ٱلۡمَوۡرُودُ ۝٩٨
وَأُتۡبِعُواْ فِي هَٰذِهِۦ لَعۡنَةٗ وَيَوۡمَ ٱلۡقِيَٰمَةِۚ بِئۡسَ ٱلرِّفۡدُ ٱلۡمَرۡفُودُ ۝٩٩
100–101

താങ്കള്‍ക്കു നാം പ്രതിപാദിച്ചു തരുന്ന വ്യത്യസ്ത നാടുകളുടെ വൃത്താന്തങ്ങളില്‍ ചിലതാണ് ഉപര്യുദ്ധൃതം. അവയില്‍ ചിലത് നിലവിലുണ്ട്; മറ്റുചിലത് ഉന്മൂലന വിധേയമായി. നാമവരോട് അക്രമം കാട്ടിയിട്ടില്ല; പ്രത്യുത, സ്വന്തത്തോട് അവര്‍ തന്നെ അക്രമം ചെയ്യുകയായിരുന്നു. എന്നാല്‍ താങ്കളുടെ നാഥന്റെ ഉന്‍മൂലനോത്തരവ് വന്നപ്പോള്‍ അല്ലാഹുവിനു പുറമെ തങ്ങളാരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങള്‍ അവര്‍ക്ക് യാതൊരുപകാരവും ചെയ്തില്ല. അവര്‍ക്കവ വര്‍ദ്ധിത നാശം വരുത്തുക എന്നതുമാത്രമേ ഉണ്ടായുള്ളൂ49

1 വിശദീകരണം കാണുക

49. നൂഹ്‌നബി(അ), ഹൂദ്‌നബി(അ), സ്വാലിഹ്‌നബി(അ), ഇബ്രാഹീംനബി(അ), ലൂഥ്‌നബി(അ), ശുഐബ് നബി(അ), മൂസാനബി(അ) എന്നീ ഏഴു പ്രവാചക ശ്രേഷ്ഠരുടെയും അവരുടെ സമൂഹങ്ങളുടെയും ചരിത്രമാണിവിടെ ഉദ്ധരിച്ചത്. തങ്ങളുടെ ഗുണകാംക്ഷികളും വഴികാട്ടികളുമായ പ്രവാചകന്‍മാരെയും അവരെ അയച്ച അല്ലാഹുവിനെയും ധിക്കാരപൂര്‍വം തള്ളിക്കളഞ്ഞതു വഴി സ്വന്തത്തോടു തന്നെ അവരെല്ലാം അക്രമം കാട്ടുകയായിരുന്നു. തങ്ങള്‍ ആരാധിച്ചിരുന്ന പരദൈവങ്ങള്‍ക്കൊന്നും യാതൊരു നേട്ടവും അവര്‍ക്കു ലഭ്യമാക്കാനായില്ല. മറിച്ച് അവ മൂലം അവര്‍ ശാശ്വത നരകക്കാരായി. എത്രവലിയ നഷ്ടക്കാരും നിര്‍ഭാഗ്യരുമാണവര്‍!

ذَٰلِكَ مِنۡ أَنۢبَآءِ ٱلۡقُرَىٰ نَقُصُّهُۥ عَلَيۡكَۖ مِنۡهَا قَآئِمٞ وَحَصِيدٞ ۝١٠٠
وَمَا ظَلَمۡنَٰهُمۡ وَلَٰكِن ظَلَمُوٓاْ أَنفُسَهُمۡۖ فَمَآ أَغۡنَتۡ عَنۡهُمۡ ءَالِهَتُهُمُ ٱلَّتِي يَدۡعُونَ مِن دُونِ ٱللَّهِ مِن شَيۡءٖ لَّمَّا جَآءَ أَمۡرُ رَبِّكَۖ وَمَا زَادُوهُمۡ غَيۡرَ تَتۡبِيبٖ ۝١٠١
102–105

വിവിധ നാട്ടുകാര്‍ അക്രമം പ്രവര്‍ത്തിക്കുമ്പോള്‍ അവരെ പിടികൂടുന്ന സന്ദര്‍ഭം ഇങ്ങനെയാണ് താങ്കളുടെ രക്ഷിതാവ് ശിക്ഷിക്കുക. ആ ശിക്ഷാനടപടിയാകട്ടെ അതീവ വേദനാജനകവും ഏറെ കഠിനവുമത്രേ. പാരത്രിക ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് നിശ്ചയം അതില്‍ ദൃഷ്ടാന്തമുണ്ട്50
സകലമനുഷ്യരും ഒരുമിച്ചുകൂട്ടപ്പെടുന്ന ഒരു ദിനമാണത്. അന്ന് സര്‍വരും സന്നിഹിതരുമാകും. ഒരു നിര്‍ണിതാവധിവരെ മാത്രമേ അന്നാളിനെ നാം പിന്തിക്കൂ. അതാസന്നമാകുന്ന ദിവസം അല്ലാഹുവിന്റെ സമ്മതത്തോടെയല്ലാതെ ഒരാളും സംസാരിക്കുന്നതല്ല. അവരില്‍ ഭാഗ്യഹീനരും സൗഭാഗ്യവാന്‍മാരും ഉണ്ടാകും51

2 വിശദീകരണങ്ങൾ കാണുക

50. മേല്‍ സൂചിപ്പിച്ച ഏഴു പ്രവാചകരുടെ ചരിത്രത്തില്‍ ഓരോന്നും ഏറെ പഠനാര്‍ഹവും ശ്രദ്ധേയവുമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ആര്‍ക്കും അവയില്‍ വലിയ ഗുണപാഠങ്ങളുണ്ട്. എത്ര സ്‌നേഹമസൃണമായും ഗുണകാംക്ഷയോടെയും കാരുണ്യപൂര്‍വവുമാണവര്‍ ദഅ്‌വത്തും സന്മാര്‍ഗ ദര്‍ശനവും ഇടതടവില്ലാതെ, നീണ്ടകാലം നിര്‍വഹിച്ചത്. പക്ഷേ ജനങ്ങള്‍ കടുത്ത ധിക്കാരവും അഹങ്കാരവും കാട്ടി. പ്രവാചകരെ വ്യാജമുദ്രയടിച്ച് അവഹേളിച്ചു. ഫലമോ? കഠോരശിക്ഷ വഴി അവര്‍ ഉന്മൂലനം ചെയ്യപ്പെട്ടു. മാനവരാശിക്ക് അനിഷേധ്യമായ പാഠം ഇതിലൊക്കെയുണ്ട്.
തിരുനബി(സ്വ) ഒരിക്കല്‍ പറഞ്ഞു: അക്രമിയായ ഒരാള്‍ക്ക് അല്ലാഹു ശിക്ഷ പെട്ടെന്നു നല്‍കാതെ കാലതാമസം ചെയ്തുകൊടുക്കും. അങ്ങനെയവനെ പിടിച്ചുകഴിഞ്ഞാല്‍ പിന്നെ വിട്ടുകൊടുക്കില്ല. തുടര്‍ന്ന് അവിടന്ന് ഈ നൂറ്റിരണ്ടാം സൂക്തം പാരായണം ചെയ്യുകയുണ്ടായി. (ബുഖാരി, മുസ്‌ലിം)

51. ഭൗതികലോകത്ത് മനുഷ്യന്‍ ഉയര്‍ന്ന് വളര്‍ന്ന് അഹന്തനടിച്ച്, അഹങ്കരിച്ച് പല വേഷത്തിലും രംഗത്തു വരും- മന്ത്രിയും രാജാവും ചക്രവര്‍ത്തിയുമൊക്കെയായി. എന്നാല്‍ മഹ്ശറില്‍ ജനകോടികള്‍ സമ്മേളിപ്പിക്കപ്പെടുമ്പോള്‍ സര്‍വരും പേടിച്ചരണ്ട് നിശ്ശബ്ദരായി പഞ്ചപുച്ഛമടക്കി നില്‍ക്കും. ഇന്നു രാജാധിപത്യം ആര്‍ക്കാണ് എന്ന ഉഗ്രന്‍ചോദ്യമുയരും.(40:16) ഒരു സൃഷ്ടിയും മറുപടി പറയില്ല. ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊരു വിഭാഗം നരകത്തിലേക്കും പോകും.(42:7) ആ വിഹ്വലതയിലായിരിക്കും എല്ലാവരും.

وَكَذَٰلِكَ أَخۡذُ رَبِّكَ إِذَآ أَخَذَ ٱلۡقُرَىٰ وَهِيَ ظَٰلِمَةٌۚ إِنَّ أَخۡذَهُۥٓ أَلِيمٞ شَدِيدٌ ۝١٠٢
إِنَّ فِي ذَٰلِكَ لَأٓيَةٗ لِّمَنۡ خَافَ عَذَابَ ٱلۡأٓخِرَةِۚ ذَٰلِكَ يَوۡمٞ مَّجۡمُوعٞ لَّهُ ٱلنَّاسُ وَذَٰلِكَ يَوۡمٞ مَّشۡهُودٞ ۝١٠٣
وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٖ مَّعۡدُودٖ ۝١٠٤
يَوۡمَ يَأۡتِ لَا تَكَلَّمُ نَفۡسٌ إِلَّا بِإِذۡنِهِۦۚ فَمِنۡهُمۡ شَقِيّٞ وَسَعِيدٞ ۝١٠٥
106–109

എന്നാല്‍ ഭാഗ്യ ശൂന്യര്‍ നരകത്തിലാണ്. അവര്‍ക്കവിടെ നെടുനിശ്വാസവും തേങ്ങിക്കരച്ചിലുമുണ്ടാകും. ഭുവന-വാനങ്ങളുള്ള കാലമത്രയും അവരതില്‍ ശാശ്വതരായിരിക്കും-താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചതൊഴികെ. താനാഗ്രഹിക്കുന്നത് അപ്പടി നിര്‍വഹിക്കുന്നവനാണ് താങ്കളുടെ രക്ഷിതാവ്. എന്നാല്‍ സൗഭാഗ്യവാന്‍മാര്‍ സ്വര്‍ഗത്തിലായിരിക്കും. ഭുവന-വാനങ്ങളുള്ളിടത്തോളം കാലം അവരതില്‍ സ്ഥിരതാമസക്കാരായിരിക്കും; താങ്കളുടെ നാഥന്‍ വിചാരിച്ചതൊഴികെ. അവിച്ഛേദ്യമായ ഒരു സമ്മാനമാണത്52
അതുകൊണ്ട് നിഷേധികളുടെ ആരാധ്യവസ്തുക്കളെപ്പറ്റി നിങ്ങള്‍ സംശയഗ്രസ്തരാകേണ്ട. തങ്ങളുടെ പൂര്‍വപിതാക്കളുടെ സംപൂജ്യരെ അപ്പടി ആരാധിക്കുന്നു അവരെന്നുമാത്രം. അവര്‍ക്കുള്ള വിഹിതം ഒരു കുറവും വരുത്താതെ സമ്പൂര്‍ണമായി നാമവര്‍ക്കു നല്‍കും53

2 വിശദീകരണങ്ങൾ കാണുക

52. നിര്‍ഭാഗ്യവാന്മാര്‍ നരകത്തിലും സൗഭാഗ്യവാന്‍മാര്‍ സ്വര്‍ഗത്തിലുമായിരിക്കും-അല്ലാഹു ഉദ്ദേശിച്ചതൊഴികെ എന്ന പരാമര്‍ശം സംബന്ധിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രമുഖവും പ്രസിദ്ധവുമായ വ്യാഖ്യാനം ഇങ്ങനെയാണ്: സത്യനിഷേധികളൊന്നിച്ച് പാപികളായ സത്യവിശ്വാസികളും നരകത്തില്‍ പ്രവേശിപ്പിക്കപ്പെടും; നിശ്ചിത സമയത്തിനു ശേഷം പാപികളായ വിശ്വാസികളെ അതില്‍ നിന്നൊഴിവാക്കി സ്വര്‍ഗത്തിലാക്കും. അതുപോലെ, യഥാര്‍ഥ സത്യവിശ്വാസികള്‍ സ്വര്‍ഗത്തില്‍ എന്നുമെന്നും വസിക്കും; പാപികളായ വിശ്വാസികള്‍ നിശ്ചയിക്കപ്പെടുന്ന നരകശിക്ഷയുടെ കാലംകഴിഞ്ഞ ശേഷമേ സ്വര്‍ഗത്തിലെത്തുകയുള്ളൂ. (ഥബരി:7:115-120, റാസി: 18:57-69). ഏതായാലും, സ്വര്‍ഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ പുറത്തുപോവില്ല- അതാണ് അവിച്ഛേദ്യ സമ്മാനം.

53. അല്ലാഹു അല്ലാത്ത ഏതൊരു ദൈവത്തെ ആര് ആരാധിക്കുന്നുണ്ടെങ്കിലും അത് ദുര്‍മാര്‍ഗവും അബദ്ധവും പരാജയ കാരണവുമാണ്. മതിയായ ശിക്ഷ അവര്‍ക്കതിന്നു നല്‍കപ്പെടും. അത്തരക്കാര്‍ എണ്ണത്തില്‍ കൂടുതലുള്ളത് ഒരു വിഷയമല്ല; പൂര്‍വികരെ അന്ധമായനുഗമിക്കുകമാത്രമാണവര്‍ ചെയ്യുന്നത്.

فَأَمَّا ٱلَّذِينَ شَقُواْ فَفِي ٱلنَّارِ لَهُمۡ فِيهَا زَفِيرٞ وَشَهِيقٌ ۝١٠٦
خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۚ إِنَّ رَبَّكَ فَعَّالٞ لِّمَا يُرِيدُ ۝١٠٧
۞ وَأَمَّا ٱلَّذِينَ سُعِدُواْ فَفِي ٱلۡجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ إِلَّا مَا شَآءَ رَبُّكَۖ عَطَآءً غَيۡرَ مَجۡذُوذٖ ۝١٠٨
فَلَا تَكُ فِي مِرۡيَةٖ مِّمَّا يَعۡبُدُ هَٰٓؤُلَآءِۚ مَا يَعۡبُدُونَ إِلَّا كَمَا يَعۡبُدُ ءَابَآؤُهُم مِّن قَبۡلُۚ وَإِنَّا لَمُوَفُّوهُمۡ نَصِيبَهُمۡ غَيۡرَ مَنقُوصٖ ۝١٠٩
110–113

മൂസാനബിക്ക് നാമാണ് വേദഗ്രന്ഥം കൊടുത്തത്; എന്നിട്ട് അതിലും ഭിന്നാഭിപ്രായമുണ്ടായി. താങ്കളുടെ രക്ഷിതാവിന്റെ പക്കല്‍ നിന്നു ഒരു മുന്‍വചനമില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ ഉന്‍മൂലനശിക്ഷ നടപ്പാക്കപ്പെട്ടിരുന്നേനെ. അവര്‍ ഇതുസംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ സന്ദേഹത്തില്‍ തന്നെ, തീര്‍ച്ച. താങ്കളുടെ നാഥന്‍ അവരിലോരോരുത്തര്‍ക്കും തങ്ങളുടെ കര്‍മഫലങ്ങള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുന്നതാണ്. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞാനി തന്നെയാണവന്‍. അതുകൊണ്ട് താങ്കളും അങ്ങയൊന്നിച്ച് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചവരും ഋജുവായ പന്ഥാവില്‍ അടിയുറച്ചു നില്‍ക്കുക; അതിരുവിട്ട് പ്രവര്‍ത്തിക്കരുത്. നിങ്ങളുടെ കര്‍മഫലങ്ങളൊക്കെ കണ്ടറിയുന്നവന്‍ തന്നെയാണവന്‍. അക്രമം ചെയ്തവരുടെ ഭാഗത്തേക്ക് നിങ്ങള്‍ വ്യതിചലിച്ച് പോകരുത്; എങ്കില്‍ നിങ്ങളെ നരകം പിടികൂടുന്നതാണ്54
അല്ലാഹു അല്ലാത്ത ഒരു രക്ഷാധികാരികളും നിങ്ങള്‍ക്കുണ്ടാവില്ല.പിന്നീട് യാതൊരു വിധ സഹായവും നിങ്ങള്‍ക്കു ലഭിക്കുന്നതുമല്ല.

1 വിശദീകരണം കാണുക

54. വിശ്വാസ ദൗര്‍ബല്യവും വിജ്ഞാനക്കുറവുമുള്ള പലരെയും പിടികൂടുന്ന ഒരു ന്യൂനതയാണിത്. അധര്‍മങ്ങളുടെയും ജീര്‍ണതകളുടെയും കൂലംകുത്തിയൊഴുക്കില്‍ അവര്‍ ഹതാശരും ചഞ്ചലരുമാകും. അവിശ്വാസികളിലേക്ക് മാനസിക ചായ്‌വുണ്ടാകും അവര്‍ക്ക്. ഗുരുതരമായ പരാജയമാണിത് എന്നാണ് പറയുന്നത്.

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَٱخۡتُلِفَ فِيهِۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَقُضِيَ بَيۡنَهُمۡۚ وَإِنَّهُمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ ۝١١٠
وَإِنَّ كُلّٗا لَّمَّا لَيُوَفِّيَنَّهُمۡ رَبُّكَ أَعۡمَٰلَهُمۡۚ إِنَّهُۥ بِمَا يَعۡمَلُونَ خَبِيرٞ ۝١١١
فَٱسۡتَقِمۡ كَمَآ أُمِرۡتَ وَمَن تَابَ مَعَكَ وَلَا تَطۡغَوۡاْۚ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٞ ۝١١٢
وَلَا تَرۡكَنُوٓاْ إِلَى ٱلَّذِينَ ظَلَمُواْ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنۡ أَوۡلِيَآءَ ثُمَّ لَا تُنصَرُونَ ۝١١٣
114–116

പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ചില സന്ദര്‍ഭങ്ങളിലും താങ്കള്‍ യഥായോഗ്യം നമസ്‌കാരം നിലനിറുത്തുക. സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ ഇല്ലായ്മ ചെയ്യും, തീര്‍ച്ച. ചിന്തിക്കുന്നവര്‍ക്കിത് ഒരുദ്‌ബോധനമാണ്55
താങ്കള്‍ ക്ഷമകൈക്കൊള്ളുക; പുണ്യവാന്‍മാരുടെ പ്രതിഫലം അല്ലാഹു പാഴാക്കിക്കളയുകയേ ഇല്ല.നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നത് പ്രതിരോധിക്കുന്ന ശ്രേഷ്ഠപൈതൃകമുള്ള ഒരു വിഭാഗം പരിഷ്‌കര്‍ത്താക്കള്‍ നിങ്ങളുടെ പൂര്‍വ തലമുറകളില്‍(സുലഭമായി) എന്തുകൊണ്ട് ഉടലെടുത്തില്ല? നാം സുരക്ഷിതരാക്കിയ ഏതാനും പേരൊഴികെ! എന്നാല്‍ പരിധിവിട്ടു പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്കു ലഭിച്ച സുഖാഡംബരങ്ങളില്‍ മുഴുകുകയാണുണ്ടായത്; അധര്‍മകാരികളായിരുന്നു അവര്‍56

2 വിശദീകരണങ്ങൾ കാണുക

55. പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ചിലഭാഗങ്ങളിലും എന്നത്‌കൊണ്ടുദ്ദേശ്യം അഞ്ചുനേരത്തെ നിര്‍ബന്ധ(ഫര്‍ള്) നമസ്‌കാരങ്ങളാണ്. പ്രയുക്ത പദങ്ങളുടെ വിവക്ഷ സംബന്ധിച്ച് ഭിന്നവ്യാഖ്യാനങ്ങളുണ്ടെങ്കിലും അഞ്ചുസമയങ്ങളിലാണവ നിര്‍വഹിക്കേണ്ടത് എന്നതില്‍ രണ്ടുപക്ഷം മുസ്‌ലിംപണ്ഡിതന്‍മാര്‍ക്കിടിയില്‍ ഇല്ല. കൃത്യമായി നമസ്‌കരിക്കുന്നവര്‍ പാപമുക്തരായിരിക്കുമെന്ന് തിരുനബി(സ്വ)ഇതിന്റെ വ്യാഖ്യാനമെന്നോണം പഠിപ്പിച്ചിട്ടുണ്ട്.

56. ഉന്‍മൂലനാശത്തിന് വിധേയരായ പല ജനപഥങ്ങളുമുണ്ടല്ലോ. തിന്മകളും ജീര്‍ണതകളും നിരോധിക്കാന്‍ മതിയായ പരിഷ്‌കര്‍ത്താക്കള്‍ അവരില്‍ നിന്നു ഉടലെടുക്കാത്തതിനാലാണ് ആ സമൂഹങ്ങള്‍ നശിച്ചുമണ്ണടിഞ്ഞത്. അതില്‍ നിന്നു പാഠമുള്‍ക്കൊണ്ട് നാം ആ രംഗത്ത് കൂടുതല്‍ സജീവമാകണം എന്ന പാഠമാണ് ഇവിടെ നല്‍കുന്നത്.

وَأَقِمِ ٱلصَّلَوٰةَ طَرَفَيِ ٱلنَّهَارِ وَزُلَفٗا مِّنَ ٱلَّيۡلِۚ إِنَّ ٱلۡحَسَنَٰتِ يُذۡهِبۡنَ ٱلسَّيِّـَٔاتِۚ ذَٰلِكَ ذِكۡرَىٰ لِلذَّٰكِرِينَ ۝١١٤
وَٱصۡبِرۡ فَإِنَّ ٱللَّهَ لَا يُضِيعُ أَجۡرَ ٱلۡمُحۡسِنِينَ ۝١١٥
فَلَوۡلَا كَانَ مِنَ ٱلۡقُرُونِ مِن قَبۡلِكُمۡ أُوْلُواْ بَقِيَّةٖ يَنۡهَوۡنَ عَنِ ٱلۡفَسَادِ فِي ٱلۡأَرۡضِ إِلَّا قَلِيلٗا مِّمَّنۡ أَنجَيۡنَا مِنۡهُمۡۗ وَٱتَّبَعَ ٱلَّذِينَ ظَلَمُواْ مَآ أُتۡرِفُواْ فِيهِ وَكَانُواْ مُجۡرِمِينَ ۝١١٦
117–119

നിവാസികള്‍ ഉല്‍കൃഷ്ടകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരായിരിക്കെ താങ്കളുടെ നാഥന്‍ അതിക്രമമായി നാടുകള്‍ നശിപ്പിക്കുകയില്ല. ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ മനുഷ്യരെ ഒരൊറ്റ സമുദായമാക്കുമായിരുന്നു; പക്ഷേ-അവന്‍ അനുഗ്രഹിച്ചവരൊഴിച്ച്-അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും. അതിനാണ് അവരെയവന്‍ സൃഷിടിച്ചിരിക്കുന്നത്. ജിന്ന്, മനുഷ്യന്‍ എന്നീ രണ്ടു വിഭാഗത്തെക്കൊണ്ട് നരകം ഞാന്‍ നിറക്കുമെന്ന താങ്കളുടെ രക്ഷിതാവിന്റെ വിധി സമ്പൂര്‍ണമായിക്കഴിഞ്ഞിട്ടുണ്ട്57

1 വിശദീകരണം കാണുക

57. ചില ജനപഥങ്ങള്‍ വേരോടെ പിഴുതെറിയപ്പെട്ടത് കുറച്ചു കടന്നകൈയായില്ലേ എന്നു വേണ്ടത്ര ചിന്തിക്കാതെ ചില അല്‍പജ്ഞര്‍ ചോദിച്ചേക്കും. അതിനു മറുപടിയാണ് സൂക്തം 117. ചിന്താ-വിശ്വാസ സ്വാതന്ത്ര്യം നല്‍കി ഇഷ്ടമുള്ള മാര്‍ഗം തെരഞ്ഞെടുക്കുമ്പോള്‍ മനുഷ്യര്‍ ഭിന്നരാകും; അങ്ങനെയാണവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നാണ് വ്യക്തമാക്കുന്നത്. അതനുസരിച്ച് സന്മാര്‍ഗനിഷ്ഠരായവര്‍ക്ക് സ്വര്‍ഗവും അല്ലാത്തവര്‍ക്ക് നരകവും ലഭിക്കുമെന്നത് നിര്‍ണിതമാണ്. 119 ലെ അനുഗൃഹീതര്‍ സത്യവിശ്വാസം സ്വീകരിച്ചവരത്രേ.

وَمَا كَانَ رَبُّكَ لِيُهۡلِكَ ٱلۡقُرَىٰ بِظُلۡمٖ وَأَهۡلُهَا مُصۡلِحُونَ ۝١١٧
وَلَوۡ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةٗ وَٰحِدَةٗۖ وَلَا يَزَالُونَ مُخۡتَلِفِينَ ۝١١٨
إِلَّا مَن رَّحِمَ رَبُّكَۚ وَلِذَٰلِكَ خَلَقَهُمۡۗ وَتَمَّتۡ كَلِمَةُ رَبِّكَ لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ ۝١١٩
120–122

മുര്‍സലുകളുടെ വിവരങ്ങളില്‍ നിന്നു താങ്കളുടെ ഹൃദയത്തെ ദൃഢീകരിക്കുന്ന ചരിത്ര കഥനങ്ങളാണ് നാം നിര്‍വഹിക്കുന്നത്. യാഥാര്‍ഥ്യവും സത്യവിശ്വാസികള്‍ക്കാവശ്യമായ ഉപദേശവും ഉദ്‌ബോധനവും ഇതുവഴി താങ്കള്‍ക്കു ലഭിച്ചിരിക്കുകയാണ്58
അവിശ്വാസികളോട് നബിയേ, താങ്കള്‍ പറയുക: സ്വന്തം നിലപാടനുസരിച്ച് നിങ്ങള്‍ കര്‍മങ്ങള്‍ ചെയ്യുക; ഞങ്ങളും അങ്ങനെത്തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ പ്രതീക്ഷിച്ചിരിക്കുക; ഞങ്ങളും പ്രതീക്ഷിച്ചിരിക്കുകയാണ്59

2 വിശദീകരണങ്ങൾ കാണുക

58. മക്കയിലെ സത്യനിഷേധികളുടെ മധ്യേ ബഹുമുഖമായ പ്രതികൂല സാഹചര്യങ്ങളിലാണല്ലോ നബി(സ്വ) കഴിഞ്ഞു കൂടുന്നത്. (ഈ സൂറത്ത് മക്കീ വിഭാഗത്തില്‍ പെട്ടതാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്.) അത്തരം സങ്കീര്‍ണ സാഹചര്യത്തില്‍ പ്രവാചക മനസ്സിന് ദൃഢീകരണവും സ്ഥൈര്യവും സാന്ത്വനവുമൊക്കെ ലഭിക്കുന്നതാണ് ഇതിനുമുമ്പു പറഞ്ഞ പ്രവാചകന്മാരുടെ ത്യാഗനിര്‍ഭരവും ദുരന്തപൂര്‍ണവുമായ കഥാകഥനങ്ങള്‍. അല്‍പമെങ്കിലും ചിന്താശീലമുള്ളവര്‍ അവയില്‍ നിന്നു നിരവധി ഗുണപാഠങ്ങളും സദുപദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ്.

59. ഈ മതത്തില്‍ യാതൊരുവിധ നിര്‍ബന്ധവും സമ്മര്‍ദരീതിയുമില്ല. സ്വന്തം ഇംഗിതവും താല്‍പര്യവും അഭിപ്രായഗതികളുമനുസരിച്ച് ഓരോരുത്തരും പ്രവര്‍ത്തിക്കട്ടെ. ഓരോ വിഭാഗത്തിനും അര്‍ഹിക്കുന്ന പ്രതിഫലം പ്രതീക്ഷിച്ചിരിക്കാം. ധിക്കാരികള്‍ക്കും സത്യനിഷേധികള്‍ക്കുമൊക്കെയുള്ള ഒരു താക്കീതുകൂടിയാണിത്. അത്തരക്കാര്‍ എത്ര ശക്തരും സംഘടിതരുമായിരുന്നാലും അവസാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണവരുടെ അന്തിമസങ്കേതം എന്നാണല്ലോ ഈ അധ്യായം സമര്‍പ്പിക്കുന്ന സമൂര്‍ത്തവും അനിഷേധ്യവുമായ പാഠം.

وَكُلّٗا نَّقُصُّ عَلَيۡكَ مِنۡ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَآءَكَ فِي هَٰذِهِ ٱلۡحَقُّ وَمَوۡعِظَةٞ وَذِكۡرَىٰ لِلۡمُؤۡمِنِينَ ۝١٢٠
وَقُل لِّلَّذِينَ لَا يُؤۡمِنُونَ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنَّا عَٰمِلُونَ ۝١٢١
وَٱنتَظِرُوٓاْ إِنَّا مُنتَظِرُونَ ۝١٢٢
123

ഭുവന-വാനങ്ങളിലെ അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം അല്ലാഹുവിനാണ്. കാര്യങ്ങള്‍ മടക്കപ്പെടുന്നത് അവങ്കലേക്കു തന്നെ. അതുകൊണ്ട് താങ്കള്‍ അവന്ന് ആരാധനകളര്‍പ്പിക്കുകയും അവന്റെമേല്‍ കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ചെയ്തികളെ സംബന്ധിച്ചൊന്നും താങ്കളുടെ നാഥന്‍ അശ്രദ്ധനേയല്ല60

1 വിശദീകരണം കാണുക

60. ആകാശങ്ങളും ഭൂമിയുമെന്നാല്‍ പ്രപഞ്ചമാണ് ഉദ്ദേശ്യം. ബ്രഹ്മാണ്ഡകടാഹത്തിന്റെ ഏതു മുക്കിലും മൂലയിലുമുള്ള സര്‍വ കാര്യങ്ങളും സവിസ്തരം അറിയുന്ന സര്‍വജ്ഞനാണ് അല്ലാഹു എന്നാണ് ആദ്യവാക്യാംശം പഠിപ്പിക്കുന്നത്. കാര്യങ്ങള്‍ മടക്കപ്പെടുന്നത് അവനിലേക്കാണ് എന്നത് അവന്റെ മഹച്ഛക്തിയെ സൂചിപ്പിക്കുന്നു. അവനില്‍ യഥായോഗ്യം വിശ്വാസമര്‍പ്പിച്ച് അവനെ മാത്രം ആരാധിക്കണം. അവനാണ് ഏക ആശ്രയം. അതാണ് മനുഷ്യന്റെ ധര്‍മം; ബുദ്ധിയുടെ താല്‍പര്യം.
ഈ നിലപാടില്‍ നിന്നു മാറി അല്ലാഹുവിനെ അവഗണിച്ച്, അവന്‍ നല്‍കിയ ജീവിതവ്യവസ്ഥിതി തള്ളിക്കളയുന്ന അവിശ്വാസിയും സത്യനിഷേധിയുമായ മനുഷ്യന്ന് അവന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടുപോകാനാവില്ല. മനുഷ്യനുമായി കണ്ഠനാഡിയെക്കാള്‍ സമീപസ്ഥനാണ് അല്ലാഹു.(50:16) എല്ലാം സൂക്ഷ്മ നിരീക്ഷണംനടത്തി അര്‍ഹമായ പ്രതിഫലം ഓരോരുത്തര്‍ക്കും അവന്‍ നല്‍കുന്നതാണ്.

وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَإِلَيۡهِ يُرۡجَعُ ٱلۡأَمۡرُ كُلُّهُۥ فَٱعۡبُدۡهُ وَتَوَكَّلۡ عَلَيۡهِۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعۡمَلُونَ ۝١٢٣