37–40
എന്നിട്ട് അവരില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ഉടലെടുത്തു. തന്മൂലം, ആ സത്യനിഷേധികള്‍ക്ക് ഒരു ഭീകരദിനാഗമ വേളയില്‍ മഹാനാശം വരട്ടെ. നമ്മുടെയടുത്തെത്തുന്ന അന്ന് എന്തൊരു കേള്‍വിയും കാഴ്ചയുമുണ്ടാകും അവര്‍ക്കെന്നോ! എന്നാല്‍ ഇന്ന് ആ അക്രമികള്‍ സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലത്രേ. നെടുംഖേദ ദിനത്തെക്കുറിച്ച്14
മുഴുകാര്യങ്ങളിലും അവസാന വിധിയുണ്ടാകുന്ന അന്ത്യനാളിനെപ്പറ്റി നബിയേ, ജനങ്ങള്‍ക്കു താക്കീത് നല്‍കുക. ഇവിടെ അശ്രദ്ധയിലാണവര്‍, സത്യവിശ്വാസം കൈക്കൊള്ളുന്നില്ല. ഭൂമിയുടെയും അതിലുള്ള സര്‍വരുടെയും അനന്തരാവകാശിത്വമേറ്റെടുക്കുക നാം തന്നെയാണ്, തീര്‍ച്ച. അവരൊക്കെ മടക്കപ്പെടുന്നതും നമ്മിലേക്കു തന്നെ.
1 വിശദീകരണം കാണുക
14. ഒരു കക്ഷി സ്വര്‍ഗത്തിലും മറുകക്ഷി നരകത്തിലുമാകുന്നു(42:7) എന്ന് അന്ത്യനാളില്‍ ദിവ്യവിളംബരമുണ്ടാകുമ്പോള്‍ സത്യനിഷേധികളൊക്കെയും കഠിനമായ ദുഃഖത്തിലും ഖേദത്തിലുമാകും. മോചനത്തിനും മോക്ഷത്തിനുമുള്ള സര്‍വ വാതായനങ്ങളും അടഞ്ഞുപോയെന്ന തരിച്ചറിവുതന്നെ കാരണം. മരണം'അറുക്കപ്പെടുകയും' ഇല്ലാതാവുകയും ചെയ്യുന്നതോടെ വിജയികള്‍ സ്വര്‍ഗത്തിലും പരാജിതര്‍ നരകത്തിലുമായി ശാശ്വതവല്‍കൃതരായിത്തീരും.
തിരുനബി(സ്വ) പ്രസ്താവിച്ചതായി അബൂസഈദിനില്‍ ഖുദ്‌രി(റ) ഉദ്ധരിച്ചു: വെളുപ്പും കറുപ്പുമുള്ള ഒരാടിന്റെ രൂപത്തില്‍ മരണത്തെ ഹാജരാക്കപ്പെടും. എന്നിട്ട് ഒരു വക്താവ് 'ഹേ, സ്വര്‍ഗാവകാശികളേ' എന്നു വിളിക്കുമ്പോള്‍ കഴുത്തുനീട്ടി അവര്‍ എത്തിനോക്കുകയും ഇത് കാണുകയും ചെയ്യും. വക്താവ്: ഇതെന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അവര്‍: 'അതെ, ഇത് മരണമാകുന്നു.' അവരൊക്കെയും അതിനെ നേരത്തെ കണ്ടിരുന്നു. പിന്നീട് 'നരകാവകാശികളേ' എന്ന് വക്താവ് വിളിക്കുമ്പോള്‍ കഴുത്തുനീട്ടി അവര്‍ എത്തിനോക്കുകയും ഇതിനെ ദര്‍ശിക്കുകയും ചെയ്യും. വക്താവ്: ഇതെന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍: 'ഉവ്വ്, മരണമാണ് ഇത്.' അവരെല്ലാവരുമത് മുമ്പ് ദര്‍ശിച്ചിരുന്നു.
എന്നിട്ട് സ്വര്‍ഗ-നരക മധ്യേ വെച്ച് അതിനെ കശാപ്പ് ചെയ്യപ്പെടും. തുടര്‍ന്ന് വക്താവ് പറയും: സ്വര്‍ഗക്കാരേ, ശാശ്വതത്വം; ഇനി മരണമില്ല. നരകക്കാരേ, ശാശ്വതത്വം; ഇനി മരണമില്ല. എന്നിട്ട്, ഈ 39-ാം സൂക്തം നബി ഓതുകയും അശ്രദ്ധയും അവിശ്വാസവും ഉണ്ടാകുന്നത് ഈ ഐഹിക ലോകത്താണ് എന്ന് ആംഗ്യം കാണിക്കുകയുമുണ്ടായി. (ബുഖാരി, മുസ്‌ലിം).
فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن مَّشۡهَدِ يَوۡمٍ عَظِيمٍ ٣٧
أَسۡمِعۡ بِهِمۡ وَأَبۡصِرۡ يَوۡمَ يَأۡتُونَنَا لَٰكِنِ ٱلظَّٰلِمُونَ ٱلۡيَوۡمَ فِي ضَلَٰلٖ مُّبِينٖ ٣٨
وَأَنذِرۡهُمۡ يَوۡمَ ٱلۡحَسۡرَةِ إِذۡ قُضِيَ ٱلۡأَمۡرُ وَهُمۡ فِي غَفۡلَةٖ وَهُمۡ لَا يُؤۡمِنُونَ ٣٩
إِنَّا نَحۡنُ نَرِثُ ٱلۡأَرۡضَ وَمَنۡ عَلَيۡهَا وَإِلَيۡنَا يُرۡجَعُونَ ٤٠