Sunday, 11 October 2026 Hijri: — 11:47:56 am
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

താഹാ طه Taha

Surah 20 മക്കിയ്യ • مكية • Makkiyah 135 ആയത്തുകൾ • 135 Ayahs

സൂറത്ത് താഹാ (Taha), ഖുർആൻ അധ്യായം 20 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 135 ആയത്തുകൾ വായിക്കുക. Read Surah Taha with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1–8

ഥാഹാ1
കഷ്ടപ്പെടാനല്ല, ഭയപ്പെടുന്നവര്‍ക്ക് ഉദ്‌ബോധനം നല്‍കാനായി മാത്രമാണ് താങ്കള്‍ക്കു നാം ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്2
ഭൂമിയും സമുന്നത വാനങ്ങളും സൃഷ്ടിച്ചവനില്‍ നിന്ന് അവതീര്‍ണമായതത്രേ അത്. പരമദയാലുവായ അല്ലാഹു സിംഹാസനത്തില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഭുവന-വാനങ്ങളിലും അവയ്ക്കിടയിലും മണ്ണിനടിയിലുമുള്ളത് അവന്റേതാണ്. താങ്കള്‍ ഉറക്കെ പറയുകയാണെങ്കില്‍ അതാകാം; എന്നാല്‍ രഹസ്യവും അതീവനിഗൂഢവും അവനറിയുന്നതാണ്3
അല്ലാഹു, അവനല്ലാതെ ഒരു ദൈവവുമില്ല; അവനു ഏറ്റം ഉദാത്ത നാമങ്ങളുണ്ട്!

3 വിശദീകരണങ്ങൾ കാണുക

1. ചില സൂറത്തുകളുടെ തുടക്കത്തിലുള്ള ഖണ്ഡിതാക്ഷരങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് ഥാ ഹാ, ഒറ്റവാക്കല്ല; എന്നാല്‍ രണ്ടക്ഷരങ്ങളും ചേര്‍ത്താണ് എഴുത്ത്. ഈ അധ്യായത്തിന്റെ പേരും അതു തന്നെ. ഇവ്വിധമുള്ള ഖണ്ഡിതാക്ഷരങ്ങളെപ്പറ്റി പലപ്പോഴും പറഞ്ഞുപോയിട്ടുണ്ട്. തിരുനബി(സ്വ)യുടെ വിവിധ നാമങ്ങളിലൊന്ന് ഥാഹാ എന്നാണ്; എന്നാല്‍ ഇവിടെ അതല്ല ഉദ്ദേശ്യം.

2. നീണ്ട സമയം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് നബി(സ്വ) രാത്രിനമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നു. ഇതുകണ്ട് മക്കയിലെ നിഷേധികള്‍ നബിയെയും ഖുര്‍ആനെയും പരിഹസിക്കാന്‍ തുടങ്ങി: ഇങ്ങനെ ഉറക്കമൊഴിച്ച് പാരായണം ചെയ്യിച്ച് മുഹമ്മദിനെ കഷ്ടപ്പെടുത്താന്‍ മാത്രമാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് അവര്‍ തട്ടിവിട്ടു. അപ്പോഴാണ് ഈ ആയത്തിറങ്ങിയത്

3. അല്ലാഹു കേള്‍ക്കാനും അറിയാനും വേണ്ടി മാത്രമായി പ്രാര്‍ഥനകളോ മറ്റോ ഉച്ചത്തില്‍ പറയേണ്ടതില്ല. അതീവരഹസ്യങ്ങളും മനുഷ്യന്റെ മനോവ്യാപാരങ്ങള്‍ വരെയും സര്‍വജ്ഞനായ അവനറിയാം. മിതമായ ശബ്ദത്തില്‍ അവ നിര്‍വഹിച്ചാല്‍ മതി. എന്നാല്‍ ഉച്ചത്തിലാക്കാന്‍ അനുശാസിക്കപ്പെട്ടവ-ഉദാഹരണം: ബാങ്ക്, തല്‍ബിയത്ത് തുടങ്ങിയവ-അങ്ങനെ ചെയ്യണം.

طه ۝١
مَآ أَنزَلۡنَا عَلَيۡكَ ٱلۡقُرۡءَانَ لِتَشۡقَىٰٓ ۝٢
إِلَّا تَذۡكِرَةٗ لِّمَن يَخۡشَىٰ ۝٣
تَنزِيلٗا مِّمَّنۡ خَلَقَ ٱلۡأَرۡضَ وَٱلسَّمَٰوَٰتِ ٱلۡعُلَى ۝٤
ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ ۝٥
لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَمَا بَيۡنَهُمَا وَمَا تَحۡتَ ٱلثَّرَىٰ ۝٦
وَإِن تَجۡهَرۡ بِٱلۡقَوۡلِ فَإِنَّهُۥ يَعۡلَمُ ٱلسِّرَّ وَأَخۡفَى ۝٧
ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ ۝٨
9–16

മൂസാനബിയുടെ വൃത്താന്തം താങ്കള്‍ക്കു ലഭിച്ചുവോ? അതായത്, താന്‍ ഒരു അഗ്നി ദര്‍ശിച്ച നേരം. തത്സമയം തന്റെ കുടുംബത്തോടദ്ദേഹം പറഞ്ഞു: ഇവിടെ നില്‍ക്കൂ; ഞാനൊരു തീ കാണുന്നുണ്ട്. അതില്‍ നിന്ന് ഒരു തിരികൊളുത്തിയെടുത്ത് നിങ്ങള്‍ക്ക് കൊണ്ടുവരാനോ അഗ്നിക്കു സമീപം വഴികാണിച്ചുതരുന്ന ഒരാളെ കണ്ടെത്താനോ എനിക്കു കഴിഞ്ഞേക്കാം4
അങ്ങനെ മൂസാനബി അതിനടുത്തെത്തിയപ്പോള്‍ അശരീരിയുണ്ടായി; ഹേ മൂസാ, നിശ്ചയം ഞാനാണ് നിങ്ങളുടെ നാഥന്‍. അതിനാല്‍, ചെരിപ്പഴിച്ചുവെക്കുക, ഥുവാ എന്ന പവിത്ര താഴ്‌വരയിലാണു താങ്കള്‍5
ഞാന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്ക കൊണ്ട് ബോധനം നല്‍കപ്പെടുന്നത് സശ്രദ്ധം ശ്രവിക്കുക. നിശ്ചയം, ഞാനാണ് അല്ലാഹു; ഞാനല്ലാതെ ഒരു ദൈവമില്ല. അതുകൊണ്ട് എന്നെ ആരാധിക്കുകയും എന്നെ സ്മരിക്കാനായി നമസ്‌കാരം മുറപ്രകാരമനുഷ്ഠിക്കുകയും ചെയ്യുക. അന്ത്യനാള്‍ വരികതന്നെ ചെയ്യും; ഓരോ വ്യക്തിക്കും തന്റെ കര്‍മത്തിനനുസരിച്ച് പ്രതിഫലം നല്‍കപ്പെടാനായി ഞാനത് മറച്ചുവെക്കുമാറാവുകയാണ്6
അത് അവിശ്വസിക്കുകയും സ്വേച്ഛയെ പിന്തുടരുകയും ചെയ്തവര്‍, അതു വിശ്വസിക്കുന്നതിന് താങ്കള്‍ക്ക് പ്രതിബന്ധമാകാതിരിക്കട്ടെ. അങ്ങനെ വരികില്‍ താങ്കളും നശിച്ചുപോകും.

3 വിശദീകരണങ്ങൾ കാണുക

4. പത്തുവര്‍ഷക്കാലം ശുഐബ് നബി(അ)മൊന്നിച്ച് മദ്‌യനില്‍ കഴിഞ്ഞ ശേഷം കുടുംബസമേതം മൂസാനബി(അ) ഈജിപ്തിലേക്ക് മടങ്ങും വഴി രാത്രിയാണ് ഈ സംഭവം. കടുത്ത ശൈത്യവും അന്ധകാരവുമുണ്ടായിരുന്നു. അപരിചിതത്വവും ഇരുട്ടും കാരണം വഴിതെറ്റിപ്പോയിരുന്നു എന്നും ചരിത്രങ്ങളില്‍ കാണാം.

5. സീനാ ഉപദ്വീപില്‍ പ്രവിശാലമായിക്കിടക്കുന്ന മലനിരകളിലൊന്നിലാണ് ഇതു സംഭവിക്കുന്നത്. അതിന്റെ പേരാണ് ഥുവാ. ജബല്‍ മൂസാ എന്ന പേരിലാണ് ഇന്നറിയപ്പെടുന്നത്. ഈ മലഞ്ചെരിവ് ഇന്നും നിരവധിയാളുകള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നുണ്ട്.

6. അന്ത്യനാളിന്റെ കൃത്യസമയം അല്ലാഹു ആര്‍ക്കും അറിയിച്ചുകൊടുത്തിട്ടില്ല. അതേ സമയം അതു സമീപസ്ഥമായിരിക്കുന്നു എന്ന് ഒന്നര സഹസ്രാബ്ദം മുമ്പ് ഖുര്‍ആന്‍ തന്നെ പ്രഖ്യാപിച്ചു (അല്‍ഖമര്‍: 1). അതിന്റെ വ്യത്യസ്തമായ നിരവധി ലക്ഷണങ്ങള്‍ ഖുര്‍ആനിലും ഹദീസിലുമുണ്ട്. അവയില്‍ പലതും പ്രത്യക്ഷപ്പെട്ടു. സുപ്രധാനമായ ചിലത് അധികം വൈകാതെ സാക്ഷാല്‍കൃതമാകും. 'മറച്ചുവെക്കുമാറാവുക' എന്ന സവിശേഷ ശൈലിയുടെ പശ്ചാത്തലം ഇതാണ്.

وَهَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ ۝٩
إِذۡ رَءَا نَارٗا فَقَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِقَبَسٍ أَوۡ أَجِدُ عَلَى ٱلنَّارِ هُدٗى ۝١٠
فَلَمَّآ أَتَىٰهَا نُودِيَ يَٰمُوسَىٰٓ ۝١١
إِنِّيٓ أَنَا۠ رَبُّكَ فَٱخۡلَعۡ نَعۡلَيۡكَ إِنَّكَ بِٱلۡوَادِ ٱلۡمُقَدَّسِ طُوٗى ۝١٢
وَأَنَا ٱخۡتَرۡتُكَ فَٱسۡتَمِعۡ لِمَا يُوحَىٰٓ ۝١٣
إِنَّنِيٓ أَنَا ٱللَّهُ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدۡنِي وَأَقِمِ ٱلصَّلَوٰةَ لِذِكۡرِيٓ ۝١٤
إِنَّ ٱلسَّاعَةَ ءَاتِيَةٌ أَكَادُ أُخۡفِيهَا لِتُجۡزَىٰ كُلُّ نَفۡسِۭ بِمَا تَسۡعَىٰ ۝١٥
فَلَا يَصُدَّنَّكَ عَنۡهَا مَن لَّا يُؤۡمِنُ بِهَا وَٱتَّبَعَ هَوَىٰهُ فَتَرۡدَىٰ ۝١٦
17–23

ഓ മൂസാ, താങ്കളുടെ വലതുകൈയിലുള്ള ആ സാധനമെന്താണ്? അദ്ദേഹം പറഞ്ഞു: ഇത് എന്റെ വടിയാണ്; ഞാനതു ഊന്നിനടക്കുകയും എന്റെ ആടുകള്‍ക്കതുകൊണ്ട് ഇലപൊഴിച്ചുകൊടുക്കുകയും ചെയ്യും. വേറെയും പല ആവശ്യങ്ങളും എനിക്കതുകൊണ്ടുണ്ട്7
അല്ലാഹു പറഞ്ഞു: ഓ മൂസാ, താങ്കളത് താഴെയിടൂ. അദ്ദേഹമത് നിലത്തിട്ടു. പെട്ടെന്നതാ അത് ഓടുന്ന ഒരു സര്‍പ്പമായി! അല്ലാഹു കല്‍പിച്ചു: അതിനെ പിടിക്കൂ, ഭയപ്പെടേണ്ട; നാമതിനെ ആദ്യത്തെ അവസ്ഥയിലേക്കുതന്നെ മടക്കുന്നതാണ്. ഇനി, സ്വകരം താങ്കള്‍ കക്ഷത്തിലേക്ക് ചേര്‍ത്തുവെക്കൂ, ഒരു കുഴപ്പവുമില്ലാതെ വെളുത്തുതിളക്കമാര്‍ന്ന് അതു പുറത്തുവരും. മറ്റൊരു അടയാളമാണത്. നമ്മുടെ മികച്ച ദൃഷ്ടാന്തങ്ങളില്‍ ചിലത് താങ്കള്‍ക്കു പ്രദര്‍ശിപ്പിച്ചുതരാനാണിങ്ങനെ ചെയ്യുന്നത്8

2 വിശദീകരണങ്ങൾ കാണുക

7. അതീവഗൗരവമായ പശ്ചാത്തലത്തില്‍ മൂസാനബി(അ)യെ സാന്ത്വനിപ്പിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനുമാണ് 'കൈയിലെന്താണ്' എന്ന ചോദ്യം. സ്വാഭാവികമായും ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തി അദ്ദേഹം അല്ലാഹുവോട് നീണ്ട സംസാരം നടത്തുകയും ചെയ്യുകയാണ്.

8. മൂസാബി(അ)ക്കു പ്രധാനപ്പെട്ട ഒമ്പത് ദൃഷ്ടാന്തങ്ങള്‍ അല്ലാഹു നല്‍കിയിരുന്നു. ഖുര്‍ആന്‍ പലേടത്തും അത് പ്രസ്താവിച്ചിട്ടുണ്ട്. അവയില്‍ ഏറ്റം മികച്ച രണ്ടെണ്ണം ഇവിടെ വെച്ചു കാണിച്ചുകൊടുക്കുകയാണ്. സാധാരണ ഗതിയില്‍ ആരും സംഭ്രമിച്ചുപോകുന്ന രീതിയിലായതുകൊണ്ടുകൂടിയാണ് ഇത് ആദ്യമേ പ്രദര്‍ശിപ്പിച്ചുകാണിക്കുന്നത്.

وَمَا تِلۡكَ بِيَمِينِكَ يَٰمُوسَىٰ ۝١٧
قَالَ هِيَ عَصَايَ أَتَوَكَّؤُاْ عَلَيۡهَا وَأَهُشُّ بِهَا عَلَىٰ غَنَمِي وَلِيَ فِيهَا مَـَٔارِبُ أُخۡرَىٰ ۝١٨
قَالَ أَلۡقِهَا يَٰمُوسَىٰ ۝١٩
فَأَلۡقَىٰهَا فَإِذَا هِيَ حَيَّةٞ تَسۡعَىٰ ۝٢٠
قَالَ خُذۡهَا وَلَا تَخَفۡۖ سَنُعِيدُهَا سِيرَتَهَا ٱلۡأُولَىٰ ۝٢١
وَٱضۡمُمۡ يَدَكَ إِلَىٰ جَنَاحِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٍ ءَايَةً أُخۡرَىٰ ۝٢٢
لِنُرِيَكَ مِنۡ ءَايَٰتِنَا ٱلۡكُبۡرَى ۝٢٣
24–35

താങ്കള്‍ ഫറോവയുടെ അടുത്തേക്കു പോവുക. അവന്‍ ധിക്കാരിയായിക്കഴിഞ്ഞിട്ടുണ്ട്, തീര്‍ച്ച. അദ്ദേഹം അപേക്ഷിച്ചു: നാഥാ, എനിക്കു ഹൃദയവിശാലതയേകുകയും എന്റെ ദൗത്യം സുഗമമാക്കുകയും ജനങ്ങള്‍ക്കെന്റെ സംസാരം ഗ്രഹിക്കാനായി നാക്കിന്റെ കുരുക്കഴിച്ചുതരികയും ചെയ്യേണമേ. എന്റെ കുടുംബത്തില്‍ നിന്ന് എനിക്കൊരു സഹായിയെ-സ്വസഹോദരന്‍ ഹാറൂനെ-ഏര്‍പ്പെടുത്തുകയും അദ്ദേഹം എനിക്ക് ദൃഢശക്തിയേകുകയും എന്റെ ദൗത്യത്തില്‍ അദ്ദേഹത്തെ പങ്കാളിയാക്കുകയും ചെയ്താലും!9
ഞങ്ങള്‍ ധാരാളമായി നിന്റെ മഹത്ത്വം വാഴ്ത്താനും നിന്നെയനുസ്മരിക്കാനും വേണ്ടി. നിശ്ചയം, നീ ഞങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുന്നവന്‍ തന്നെയാണല്ലോ.

1 വിശദീകരണം കാണുക

9. പ്രവിശാലമായ ഈജിപ്തിന്റെ ബലിഷ്ഠ സിംഹാസനത്തില്‍ നീണ്ടകാലം വാണരുളിയ രാജാക്കന്മാരുടെ പരമ്പരയാണ് ഫറോവമാര്‍. അവരില്‍ മിക്കവരും സ്വേച്ഛാധിപതികളും ധിക്കാരികളും ദൈവനിഷേധികളുമായിരുന്നു. ഞാനാണ് നിങ്ങളുടെ സമുന്നത ദൈവം എന്നുവരെ ഫിര്‍ഔന്‍ പ്രഖ്യാപിച്ചതായി(79:24) ഖുര്‍ആനിലുണ്ട്. ആ ദര്‍ബാറിലേക്കാണ് സത്യത്തിന്റെ പ്രബോധനാര്‍ഥം അല്ലാഹു മൂസാനബി(അ)യെ നിയോഗിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നബിയുടെ അപേക്ഷകള്‍. സൂറത്തുല്‍ അഅ്‌റാഫിലും മറ്റും നബിയുടെ ഫിര്‍ഔനുമായുള്ള പ്രബോധനരംഗങ്ങള്‍ വിശദീകരിച്ചുപോയിട്ടുണ്ട്. (7:103-130 കാണുക) സഹോദരനെ പ്രവാചകനാക്കാനുള്ള മൂസാബി(അ)യുടെ അപേക്ഷ തത്സമയം തന്നെ അല്ലാഹു സ്വീകരിക്കയുണ്ടായി എന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചതായി കാണാം. മാനവചരിത്രത്തില്‍, ഒരു സഹോദരന്‍ തന്റെ സഹോദരന് ചെയ്ത ഏറ്റവും വലിയ ഉപകാരം ഹാറൂന്‍ നബിക്ക് മൂസാനബി അല്ലാഹുവിനോട് ചോദിച്ച് പ്രവാചകത്വം വാങ്ങിക്കൊടുത്തതാണ് എന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝٢٤
قَالَ رَبِّ ٱشۡرَحۡ لِي صَدۡرِي ۝٢٥
وَيَسِّرۡ لِيٓ أَمۡرِي ۝٢٦
وَٱحۡلُلۡ عُقۡدَةٗ مِّن لِّسَانِي ۝٢٧
يَفۡقَهُواْ قَوۡلِي ۝٢٨
وَٱجۡعَل لِّي وَزِيرٗا مِّنۡ أَهۡلِي ۝٢٩
هَٰرُونَ أَخِي ۝٣٠
ٱشۡدُدۡ بِهِۦٓ أَزۡرِي ۝٣١
وَأَشۡرِكۡهُ فِيٓ أَمۡرِي ۝٣٢
كَيۡ نُسَبِّحَكَ كَثِيرٗا ۝٣٣
وَنَذۡكُرَكَ كَثِيرًا ۝٣٤
إِنَّكَ كُنتَ بِنَا بَصِيرٗا ۝٣٥
36–42

അല്ലാഹു പ്രതികരിച്ചു: ഓ മൂസാ, താങ്കള്‍ അപേക്ഷിച്ചത് നല്‍കപ്പെട്ടിരിക്കുന്നു. മറ്റൊരിക്കല്‍ കൂടി-അനിവാര്യമായൊരു കാര്യം താങ്കളുടെ മാതാവിന് നാം ബോധനം നല്‍കിയപ്പോള്‍-താങ്കള്‍ക്കു നാം സവിശേഷാനുഗ്രഹം ചെയ്തിട്ടുണ്ട്: ' നീ ശിശുവിനെ പെട്ടിയിലാക്കി നദിയില്‍ നിക്ഷേപിക്കുക, ശിശുവിനെ പുഴ കരയിലെത്തിക്കും. എന്റെയും അവന്റെയും പ്രതിയോഗിയായ ഒരാള്‍ കുട്ടിയെയെടുത്ത് വളര്‍ത്തുന്നതാണ്.' എന്റെ പ്രത്യേക സ്‌നേഹം നിങ്ങളില്‍ ഞാന്‍ ചൊരിയുകയുമുണ്ടായി. എന്റെ മേല്‍നോട്ടത്തില്‍ നിങ്ങള്‍ പോറ്റിവളര്‍ത്തപ്പെടാന്‍ കൂടിയായിരുന്നു ഇതൊക്കെയും10
താങ്കളുടെ സഹോദരി നടന്നുചെന്ന് 'ഈ ശിശുവിന്റെ സംരക്ഷണമേറ്റെടുക്കുന്ന ഒരാളെ ഞാന്‍ അറിയിച്ചുതരട്ടെയോ' എന്നുചോദിച്ച സന്ദര്‍ഭവും സ്മരണീയമാണ്. അങ്ങനെ സ്വന്തം ഉമ്മയുടെയടുത്തു തന്നെ - അവര്‍ സന്തോഷനിര്‍ഭരയാകാനും ദുഃഖിക്കാതിരിക്കാനുമായി-താങ്കളെ നാം തിരിച്ചെത്തിക്കുകയുണ്ടായി. താങ്കള്‍ ഒരാളെ കൊല്ലുക എന്നതും സംഭവിച്ചു; ആ മനഃസംഘര്‍ഷത്തില്‍ നിന്നു താങ്കളെ നാം രക്ഷപ്പെടുത്തി.11
വിവിധ രീതികളിലൂടെ താങ്കളെ നാം പരീക്ഷിച്ചു; അങ്ങനെ മദ്‌യന്‍കാരൊത്ത് താങ്കള്‍ വര്‍ഷങ്ങള്‍ താമസിച്ചു. പിന്നെ, മൂസാ, താങ്കള്‍ ഒരു നിര്‍ണയപ്രകാരം വന്നിരിക്കയാണിപ്പോള്‍. എന്റെ കാര്യത്തിന് താങ്കളെ തയ്യാറാക്കിയിരിക്കയാണ് ഞാന്‍. താങ്കളും സഹോദരന്‍ ഹാറൂനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോവുക; എന്നെ അനുസ്മരിക്കുന്നതില്‍ നിങ്ങളിരുവരും വീഴ്ചകാട്ടരുത്.

2 വിശദീകരണങ്ങൾ കാണുക

10. മൂസാനബി(അ) പ്രസവിക്കപ്പെട്ട സന്ദര്‍ഭത്തില്‍ ഈജിപ്തില്‍ ശിശുഹത്യയുടെ അടിയന്തരാവസ്ഥയായിരുന്നു. ഇസ്രയേല്യരില്‍ ജനിക്കുന്ന ഒരാണ്‍കുട്ടി തന്റെ സിംഹാസനം തകര്‍ക്കുമെന്ന ജ്യോത്സ്യപ്രവചനം വിശ്വസിച്ച് മുഴുവന്‍ ഇസ്രയേലീ നവജാതമക്കളെയും കൊന്നൊടുക്കുകയായിരുന്നു ഫറോവ. എന്നാല്‍ ആ കുഞ്ഞിനെ, മൂസാനബിയെ സുരക്ഷിതമായി വളര്‍ത്താന്‍ അല്ലാഹു ഫറോവയെത്തന്നെ ഏല്‍പിച്ചു; അദ്ദേഹം രാജകുമാരനായി വളര്‍ന്നു! എന്തൊരത്ഭുതകരമായ സംവിധാനം!

11. സൂറത്തുല്‍ ഖസസ് 15-22 ല്‍ ഈ സംഭവം വിവരിച്ചിട്ടുണ്ട്. രാജകുമാരനായ മൂസാനബിയുടെ കൈയാല്‍ ഒരാള്‍ അപ്രതീക്ഷിതമായി കൊല്ലപ്പെടുകയായിരുന്നു. താമസിയാതെ കൊലപാതക വിവരം പരസ്യമായി സംഘര്‍ഷകലുഷമായ പശ്ചാത്തലത്തില്‍ നിന്നു മൂസാനബിയെ അല്ലാഹു രക്ഷിച്ചു.

قَالَ قَدۡ أُوتِيتَ سُؤۡلَكَ يَٰمُوسَىٰ ۝٣٦
وَلَقَدۡ مَنَنَّا عَلَيۡكَ مَرَّةً أُخۡرَىٰٓ ۝٣٧
إِذۡ أَوۡحَيۡنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ ۝٣٨
أَنِ ٱقۡذِفِيهِ فِي ٱلتَّابُوتِ فَٱقۡذِفِيهِ فِي ٱلۡيَمِّ فَلۡيُلۡقِهِ ٱلۡيَمُّ بِٱلسَّاحِلِ يَأۡخُذۡهُ عَدُوّٞ لِّي وَعَدُوّٞ لَّهُۥۚ وَأَلۡقَيۡتُ عَلَيۡكَ مَحَبَّةٗ مِّنِّي وَلِتُصۡنَعَ عَلَىٰ عَيۡنِيٓ ۝٣٩
إِذۡ تَمۡشِيٓ أُخۡتُكَ فَتَقُولُ هَلۡ أَدُلُّكُمۡ عَلَىٰ مَن يَكۡفُلُهُۥۖ فَرَجَعۡنَٰكَ إِلَىٰٓ أُمِّكَ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَۚ وَقَتَلۡتَ نَفۡسٗا فَنَجَّيۡنَٰكَ مِنَ ٱلۡغَمِّ وَفَتَنَّٰكَ فُتُونٗاۚ فَلَبِثۡتَ سِنِينَ فِيٓ أَهۡلِ مَدۡيَنَ ثُمَّ جِئۡتَ عَلَىٰ قَدَرٖ يَٰمُوسَىٰ ۝٤٠
وَٱصۡطَنَعۡتُكَ لِنَفۡسِي ۝٤١
ٱذۡهَبۡ أَنتَ وَأَخُوكَ بِـَٔايَٰتِي وَلَا تَنِيَا فِي ذِكۡرِي ۝٤٢
43–48

നിങ്ങളിരുവരും ഫറോവയുടെയടുത്ത് പോവുക. അവന്‍ ധിക്കാരിയായിക്കഴിഞ്ഞിട്ടുണ്ട്, തീര്‍ച്ച. എന്നിട്ട് നിങ്ങളിരുവരും അവനോട് മൃദുഭാഷണം നടത്തണം - അവന്‍ ഉപദേശം സ്വീകരിക്കുകയോ ഭയപ്പെടുകയോ ചെയ്‌തേക്കാം. അവര്‍ ബോധിപ്പിച്ചു: നാഥാ, ഞങ്ങളോടവന്‍ വിവേകശൂന്യതയോ ധിക്കാരമോ കാണിക്കുമോ എന്നാണു പേടി. അല്ലാഹു പ്രതികരിച്ചു: നിങ്ങളിരുവരും ഭയപ്പെടേണ്ട.12
കണ്ടും കേട്ടും നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട് ഞാന്‍ - നിങ്ങള്‍ അവനെ സമീപിച്ചു പറയുക: ഞങ്ങളിരുവരും നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാകുന്നു. അതിനാല്‍, ഇസ്രയേല്യരെ നീ മര്‍ദിക്കരുത്, ഞങ്ങളൊന്നിച്ചു വിട്ടയച്ചു തരണം. നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്; ഋജുവായ പന്ഥാവ് അനുധാവനം ചെയ്യുന്നവര്‍ക്കാണു സമാധാനം. സത്യം വ്യാജമാക്കുകയും അതില്‍ നിന്ന് പിന്തിരിയുകയും ചെയ്യുന്നവര്‍ക്ക് ശിക്ഷയാണുള്ളത് എന്നു ഞങ്ങള്‍ക്കു ദിവ്യസന്ദേശം ലഭിച്ചിട്ടുണ്ട്.

1 വിശദീകരണം കാണുക

12. അല്ലാഹുവിന്റെ പ്രത്യേക പരിരക്ഷയും സഹായവും ഉണ്ടാകുമെന്നു വ്യക്തമായറിഞ്ഞിട്ടും ഫറോവയെക്കുറിച്ച ഭയപ്പാട് പ്രകടിപ്പിക്കയാണവര്‍. ഏകാധിപതികളുടെയും സ്വേച്ഛാധിപതികളുടെയും ക്രോധത്തിനും ക്രൗര്യത്തിനും അതിര്‍വരമ്പുകളില്ല എന്നതിനാലാണത്. അത്തരക്കാരുടെ ചോരക്കൊതിയും പൈശാചികതയും മാനസിക കാഠിന്യവും ലോകചരിത്രത്തില്‍ കുപ്രസിദ്ധമാണ്.

ٱذۡهَبَآ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ ۝٤٣
فَقُولَا لَهُۥ قَوۡلٗا لَّيِّنٗا لَّعَلَّهُۥ يَتَذَكَّرُ أَوۡ يَخۡشَىٰ ۝٤٤
قَالَا رَبَّنَآ إِنَّنَا نَخَافُ أَن يَفۡرُطَ عَلَيۡنَآ أَوۡ أَن يَطۡغَىٰ ۝٤٥
قَالَ لَا تَخَافَآۖ إِنَّنِي مَعَكُمَآ أَسۡمَعُ وَأَرَىٰ ۝٤٦
فَأۡتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرۡسِلۡ مَعَنَا بَنِيٓ إِسۡرَٰٓءِيلَ وَلَا تُعَذِّبۡهُمۡۖ قَدۡ جِئۡنَٰكَ بِـَٔايَةٖ مِّن رَّبِّكَۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلۡهُدَىٰٓ ۝٤٧
إِنَّا قَدۡ أُوحِيَ إِلَيۡنَآ أَنَّ ٱلۡعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ ۝٤٨
49–55

ഫറോവ ചോദിച്ചു: അപ്പോള്‍, നിങ്ങളിരുവരുടെയും രക്ഷിതാവ് ആരാണ്? മൂസാനബി പ്രതികരിച്ചു: ഓരോ വസ്തുവിന്നും അതിന്റെ പ്രകൃതി നല്‍കുകയും എന്നിട്ടതിന് വഴികാട്ടുകയും ചെയ്തവനാണ് ഞങ്ങളുടെ നാഥന്‍.13
അവന്‍ ചോദിച്ചു: അപ്പോള്‍ ഗതകാല തലമുറകളുടെ സ്ഥിതിയോ?14
അദ്ദേഹം മറുപടി കൊടുത്തു: അവരെക്കുറിച്ച ജ്ഞാനം ഒരു രേഖയില്‍ എന്റെ നാഥന്റെ പക്കലുണ്ട്; അവന് പിഴച്ചുപോവുകയോ മറവി സംഭവിക്കുകയോ ചെയ്യില്ല. നിങ്ങള്‍ക്ക് ഭൂമിയെ തൊട്ടിലാക്കുകയും അതില്‍ വിവിധ മാര്‍ഗങ്ങളേര്‍പ്പെടുത്തുകയും അന്തരീക്ഷത്തില്‍ നിന്നു മഴവെള്ളം വര്‍ഷിച്ചുതരികയും ചെയ്തവനാണവന്‍. അങ്ങനെ അതുമുഖേന ഭിന്ന സസ്യജാലങ്ങളുടെ ഇണകള്‍ നാം ഉല്‍പാദിപ്പിക്കുകയുമുണ്ടായി. 'നിങ്ങള്‍ ആഹരിക്കുകയും കാലികളെ മേയ്ക്കുകയും ചെയ്യുക'-നിശ്ചയം ഇതില്‍ ബുദ്ധിമാന്മാര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. ഈ ഭൂമിയില്‍ നിന്നാണ് നിങ്ങളെ നാം പടച്ചത്; അതിലേക്കുതന്നെ നിങ്ങളെ മടക്കുകയും അതില്‍ നിന്നുതന്നെ മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും15

3 വിശദീകരണങ്ങൾ കാണുക

13. ഓരോ മനുഷ്യനും ജന്തുവിനും വൃക്ഷത്തിനും സസ്യത്തിനും മറ്റുമെല്ലാം ഓരോ പ്രകൃതിയും സ്വഭാവവും ധര്‍മവും രീതിയും ദൗത്യവുമുണ്ട്. അതു പ്രദാനം ചെയ്തവനാണ് അല്ലാഹു. ആഴത്തില്‍ ചിന്തിച്ചുനോക്കിയാല്‍ അത്യത്ഭുതകരമായ ഒരു കാര്യമാണിതെന്നു കാണാം.

14. നിങ്ങളുടെ വാദമനുസരിച്ചുള്ള ഈ രക്ഷിതാവിനെയും ഈ പുത്തന്‍ മാര്‍ഗവും പരിചയപ്പെടുത്തിക്കൊണ്ട് ഇപ്പോഴല്ലേ നിങ്ങളുടെ എഴുന്നള്ളത്ത് ഉണ്ടായിട്ടുള്ളൂ? അപ്പോള്‍ പൂര്‍വിക സമൂഹങ്ങളുടെ നിലയെന്താണ്? നിങ്ങളെന്തുപറയുന്നു എന്നാണ് ചോദ്യം.

15. മനുഷ്യപിതാവ് ആദം നബി(അ)യെ മണ്ണില്‍ നിന്നാണ് സൃഷ്ടിച്ചത്. സകലമനുഷ്യരും മരിച്ച് മണ്ണോടു ചേരും. അവസാനം ഖിയാമനാളില്‍ മര്‍ത്യകുലത്തിലെ മുഴുവന്‍ അംഗങ്ങളെയും പുനര്‍ജനിപ്പിച്ച് ഹാജരാക്കി വിചാരണ ചെയ്ത്, അവരവരുടെ ജീവിതത്തിലനുവര്‍ത്തിച്ചിരുന്ന കര്‍മങ്ങള്‍ക്കനുസരിച്ച് വിജയമോ പരാജയമോ, സ്വര്‍ഗമോ നരകമോ നല്‍കി അല്ലാഹു നീതിനടപ്പാക്കും.

قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ ۝٤٩
قَالَ رَبُّنَا ٱلَّذِيٓ أَعۡطَىٰ كُلَّ شَيۡءٍ خَلۡقَهُۥ ثُمَّ هَدَىٰ ۝٥٠
قَالَ فَمَا بَالُ ٱلۡقُرُونِ ٱلۡأُولَىٰ ۝٥١
قَالَ عِلۡمُهَا عِندَ رَبِّي فِي كِتَٰبٖۖ لَّا يَضِلُّ رَبِّي وَلَا يَنسَى ۝٥٢
ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَسَلَكَ لَكُمۡ فِيهَا سُبُلٗا وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦٓ أَزۡوَٰجٗا مِّن نَّبَاتٖ شَتَّىٰ ۝٥٣
كُلُواْ وَٱرۡعَوۡاْ أَنۡعَٰمَكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ ۝٥٤
۞ مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ ۝٥٥
56–59

നമ്മുടെ എല്ലാ ദൃഷ്ടാന്തങ്ങളും ഫറോവക്കു കാണിച്ചുകൊടുക്കുകതന്നെ ചെയ്തു. എന്നാല്‍ അവന്‍ വ്യാജമാക്കുകയും നിരസിക്കുകയുമാണുണ്ടായത്. അവന്‍ ആക്രോശിച്ചു: ഹേ, മൂസാ, നിന്റെ ആഭിചാരം വഴി ഞങ്ങളെ നാട്ടില്‍ നിന്നു ബഹിഷ്‌കരിക്കാനാണോ നീ വന്നിട്ടുള്ളത്? എങ്കില്‍ തത്തുല്യാഭിചാരം നിന്റെയടുത്ത് ഞങ്ങളും ഹാജറാക്കാം. അതുകൊണ്ട് നമുക്കിടയില്‍ ഒരു നിശ്ചിത സമയം നീ ഏര്‍പ്പാടാക്കുക. ഞങ്ങളോ നീയോ അത് ലംഘിക്കരുത്; തുറസ്സായൊരിടത്തായിരിക്കണം. അദ്ദേഹം മറുപടി നല്‍കി: നിങ്ങളുടെ ആ നിശ്ചിത മുഹൂര്‍ത്തം ഉത്സവദിനത്തിലാക്കാം, പൂര്‍വാഹ്ന സമയം ആളുകള്‍ സംഗമിക്കണം.16

1 വിശദീകരണം കാണുക

16. അഹന്തയും ധിക്കാരവും തന്‍പോരിമയും മനുഷ്യനെ അന്ധനാക്കും; ശക്തിയും അധികാരവുമുണ്ടെങ്കില്‍ അത് പരമകാഷ്ഠ പ്രാപിക്കും. അതാണ് ഫറോവയില്‍ കാണുന്നത്. ഒമ്പത് പ്രധാന ദൃഷ്ടാന്തങ്ങല്‍ മൂസാനബി(അ)ക്ക് അല്ലാഹു നല്‍കിയിരുന്നു (ഖുര്‍. 17: 101) അതുമുഴുവന്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അവനെ കാണിച്ച് മൂസാനബി പ്രബോധനം തുടര്‍ന്നു. എന്നാല്‍ ഈ ആഭിചാരം വഴി ഞങ്ങളെ ഇന്നാട്ടില്‍ നിന്നു ബഹിഷ്‌കരിക്കാമെന്നാണോ നിന്റെ വ്യാമോഹം എന്നാണവന്‍ ചോദിച്ചത്! ഒടുവില്‍ അവര്‍ ആഭിചാര മത്സരത്തിനു തീരുമാനിച്ചു. നാട്ടിലെ ഉത്സവദിനം നിശ്ചിത സമയത്ത് സര്‍വരും പ്രവിശാലമായ മൈതാനത്ത് സംഗമിച്ച് ഏറ്റുമുട്ടണം - ഇതാണു വ്യവസ്ഥ.

وَلَقَدۡ أَرَيۡنَٰهُ ءَايَٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ ۝٥٦
قَالَ أَجِئۡتَنَا لِتُخۡرِجَنَا مِنۡ أَرۡضِنَا بِسِحۡرِكَ يَٰمُوسَىٰ ۝٥٧
فَلَنَأۡتِيَنَّكَ بِسِحۡرٖ مِّثۡلِهِۦ فَٱجۡعَلۡ بَيۡنَنَا وَبَيۡنَكَ مَوۡعِدٗا لَّا نُخۡلِفُهُۥ نَحۡنُ وَلَآ أَنتَ مَكَانٗا سُوٗى ۝٥٨
قَالَ مَوۡعِدُكُمۡ يَوۡمُ ٱلزِّينَةِ وَأَن يُحۡشَرَ ٱلنَّاسُ ضُحٗى ۝٥٩
60–62

എന്നിട്ട് ഫറോവ സ്ഥലംവിടുകയും ശേഷം കുതന്ത്രങ്ങള്‍ ആവാഹിച്ച് തിരിച്ചെത്തുകയുമുണ്ടായി. മൂസാനബി അവരോടു പറഞ്ഞു: നിങ്ങള്‍ക്കു നാശം! അല്ലാഹുവിന്റെ മേല്‍ നിങ്ങള്‍ വ്യാജം ചമയ്ക്കരുത്; ഏതെങ്കിലും ശിക്ഷ വഴി നിങ്ങളെയവന്‍ ഉന്മൂലം ചെയ്യും. വ്യാജം നിര്‍മിച്ചവന്‍ പരാജയപ്പെടുമെന്നു തീര്‍ച്ച. അപ്പോള്‍ ജനം സ്വന്തം നിലപാടില്‍ ഭിന്നപക്ഷരാവുകയും രഹസ്യസംഭാഷണങ്ങളിലേര്‍പ്പെടുകയുമുണ്ടായി.17

1 വിശദീകരണം കാണുക

17. മത്സരം തീരുമാനിച്ച് പിരിഞ്ഞ് പിന്നെയും കുറേ കഴിഞ്ഞാണ് ഏറ്റുമുട്ടാനെത്തുന്നത്. സമ്മേളിച്ച സ്ഥലത്തും മൂസാനബി(അ) ദഅ്‌വത്ത് നിര്‍വഹിച്ചു. അല്ലാഹുവിന്റെ മേല്‍ വ്യാജവാദങ്ങളുന്നയിച്ച് ദുര്‍മാര്‍ഗികളായവര്‍ പരാജിതരും ശിക്ഷാവിധേയരുമാകും. ഇത് കേട്ട് അവര്‍ ഭിന്നാഭിപ്രായക്കാരായി. പിന്നീട് യോജിപ്പിലെത്തി. സര്‍വസജ്ജീകരണങ്ങളുമായി എഴുപത്തിരണ്ട് സര്‍വകലാവല്ലഭരായ ആഭിചാരപടുക്കളാണ് സന്നിഹിതരായതെന്ന് ഇമാം ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്; കാഴ്ചക്കാരായി ഒട്ടേറെ ബഹുജനങ്ങളും.

فَتَوَلَّىٰ فِرۡعَوۡنُ فَجَمَعَ كَيۡدَهُۥ ثُمَّ أَتَىٰ ۝٦٠
قَالَ لَهُم مُّوسَىٰ وَيۡلَكُمۡ لَا تَفۡتَرُواْ عَلَى ٱللَّهِ كَذِبٗا فَيُسۡحِتَكُم بِعَذَابٖۖ وَقَدۡ خَابَ مَنِ ٱفۡتَرَىٰ ۝٦١
فَتَنَٰزَعُوٓاْ أَمۡرَهُم بَيۡنَهُمۡ وَأَسَرُّواْ ٱلنَّجۡوَىٰ ۝٦٢
63–69

അവര്‍ പ്രഖ്യാപിച്ചു: നിശ്ചയം, ഇവരിരുവരും മാരണ വിദ്യക്കാര്‍ തന്നെയാകുന്നു. അതുവഴി നിങ്ങളെ നാട്ടില്‍ നിന്നു ബഹിഷ്‌കരിക്കാനും നിങ്ങളുടെ അത്യുദാത്ത മാര്‍ഗം നശിപ്പിക്കാനുമാണിവര്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഒറ്റക്കെട്ടായി തന്ത്രം മെനയുകയും രംഗത്തെത്തുകയും ചെയ്യണം18
ആഭിചാര സംഘം പറഞ്ഞു: ഹേ മൂസാ, ഒന്നുകില്‍ നീ വടി നിലത്തിടൂ, അല്ലെങ്കില്‍ ആദ്യം ഞങ്ങള്‍ ഇടാം. അദ്ദേഹം പ്രതികരിച്ചു: ശരി, നിങ്ങള്‍ ഇട്ടുകൊള്ളുക. തല്‍സമയമതാ, ജാലവിദ്യ വഴി അവരുടെ കയറുകളും വടികളും ഇഴയുന്നുണ്ടെന്നു തനിക്കു തോന്നുകയും പരിഭ്രാന്തിയുണ്ടാവുകയും ചെയ്തു. നാം അരുളി: പരിഭ്രമിക്കേണ്ട; താങ്കള്‍ തന്നെയാണ് കൂടുതല്‍ ഉന്നതന്‍. താങ്കളുടെ വലതുകൈയിലുള്ള വടി താഴെയിടൂ; അവര്‍ ചെയ്തുകാട്ടിയതിനെയൊക്കെ അത് വിഴുങ്ങിക്കൊള്ളുന്നതാണ്. ഒരു ജാലവിദ്യക്കാരന്റെ കുതന്ത്രം മാത്രമാണ് അവര്‍ ഒപ്പിച്ചത്. ആഭിചാരകന്‍ എവിടെയെത്തിയാലും വിജയം നേടുകയില്ല.19

2 വിശദീകരണങ്ങൾ കാണുക

18. ഫിര്‍ഔനും ശിങ്കിടികളും ജനങ്ങളെ വികാരഭരിതരാക്കി ഇളക്കിവിടാന്‍ നോക്കുകയാണ്. ആഭിചാരമാണ് ഇവരിരുവരുടെയും കൈമുതലെന്നും നിങ്ങളെ നാട്ടില്‍ നിന്ന് ബഹിഷ്‌കരിക്കുകയാണവരുടെ ലക്ഷ്യമെന്നും യാതൊരു പ്രാമാണിക പിന്‍ബലവുമില്ലാതെ തട്ടിവിടുകയാണവര്‍. നിങ്ങളുടെ അത്യുദാത്തമായ പന്ഥാവില്‍ - ഫറോവന്‍ മതം - നിന്നു നിങ്ങളെ വ്യതിചലിപ്പിക്കുകയാണിവിടെ സംഭവിക്കാന്‍ പോകുന്നതെന്നും അവര്‍ തട്ടിവിട്ടു. അതുകൊണ്ട് ഈ വര്‍ഗശത്രുക്കളെ നാം ഒറ്റക്കെട്ടായി പദ്ധതികളാവിഷ്‌കരിച്ച് എതിര്‍ക്കണം. മത്സരദിനം ഒറ്റയണിയായി രംഗത്തെത്തി ഇരുവരെയും തറപറ്റിക്കണം. ഇങ്ങനെ തീരുമാനമെടുത്ത് അവര്‍ പിരിഞ്ഞു.

19. വലിയ ആഭിചാരസംഘത്തിന്റെ ബീഭത്സപ്രകടനങ്ങള്‍ കണ്ടു മൂസാനബി(അ) പരിഭ്രമിച്ചു. എന്നാല്‍ അല്ലാഹു സമാധാനിപ്പിക്കുകയും ഏറ്റം വലിയ ഔന്നത്യം താങ്കള്‍ക്കുതന്നെയാണുണ്ടാവുക എന്നു ശുഭവാര്‍ത്ത നല്‍കുകയുമുണ്ടായി.

قَالُوٓاْ إِنۡ هَٰذَٰنِ لَسَٰحِرَٰنِ يُرِيدَانِ أَن يُخۡرِجَاكُم مِّنۡ أَرۡضِكُم بِسِحۡرِهِمَا وَيَذۡهَبَا بِطَرِيقَتِكُمُ ٱلۡمُثۡلَىٰ ۝٦٣
فَأَجۡمِعُواْ كَيۡدَكُمۡ ثُمَّ ٱئۡتُواْ صَفّٗاۚ وَقَدۡ أَفۡلَحَ ٱلۡيَوۡمَ مَنِ ٱسۡتَعۡلَىٰ ۝٦٤
قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ ۝٦٥
قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ ۝٦٦
فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ ۝٦٧
قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ ۝٦٨
وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ ۝٦٩
70–71

ആഭിചാരകന്മാര്‍ തല്‍ക്ഷണം സാഷ്ടാംഗത്തിലായി വീണു. ഞങ്ങള്‍ ഹാറൂന്‍ നബിയുടെയും മൂസാനബിയുടെയും നാഥനില്‍ വിശ്വാസം കൈക്കൊണ്ടിരിക്കുന്നു എന്ന് അവര്‍ വിളംബരം ചെയ്തു! ഫറോവ ആക്രോശിച്ചു: ഞാന്‍ അനുമതിതരും മുമ്പ് അവനില്‍ നിങ്ങള്‍ വിശ്വസിച്ചുവോ? നിങ്ങള്‍ക്കു മാരണമഭ്യസിപ്പിച്ചു തന്ന നായകന്‍തന്നെയാണവന്‍. അതുകൊണ്ട് നിങ്ങളുടെ കര-ചരണങ്ങള്‍ വ്യത്യസ്ത ഭാഗത്തുനിന്നായി ഞാന്‍ വിച്ഛേദിക്കുകയും ഈന്തമരത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യും. ഏറ്റം കഠിനവും നീണ്ടതുമായ ശിക്ഷ ഞങ്ങളിലാരാണ് തരികയെന്നു നിങ്ങള്‍ക്കു ഗ്രഹിക്കാനാകും, തീര്‍ച്ച.20

1 വിശദീകരണം കാണുക

20. ഓര്‍ക്കാപുറത്ത് കനത്ത ഇരുട്ടടിയാണ് ഫറോവക്കു കിട്ടിയത്. തന്റെ അനുമതിയോടെ മാത്രമേ പ്രജകള്‍ എന്തെങ്കിലും ചെയ്യാവൂ എന്നാണല്ലോ അവന്റെ നിയമം. ഇവിടെ അതീവ നിര്‍ണായകമായ മത്സരവേദിയില്‍ ബഹുജനങ്ങളുടെ മുമ്പില്‍ പ്രഗദ്ഭരായ ആഭിചാരകന്മാര്‍ നിസ്സങ്കോചം സത്യവിശ്വാസം ഉച്ചൈസ്തരം പ്രഖ്യാപിക്കുകയാണ്. വലതുകൈയും ഇടതുകാലും അല്ലെങ്കില്‍ മറിച്ച് വിച്ഛേദിച്ച ശേഷം നിങ്ങളെ ക്രൂശിക്കും എന്നാണ് അപ്പോള്‍ ഫിര്‍ഔന്‍ ശിക്ഷവിധിച്ചത്.
ഇമാം ഹസനുല്‍ ബസ്വ്‌രി(റ)ക്ക് ഇവിടെ കൗതുകകരവും ശ്രദ്ധേയവുമായ ഒരു നിരീക്ഷണമുണ്ട്. താന്‍ പറയുന്നു: അല്ലാഹു എത്ര പരിശുദ്ധന്‍! നിഷേധികളായിക്കഴിയുകയും പിന്നീട് ജീവിതത്തില്‍ അല്ലാഹുവിനു വേണ്ടി ഒരേയൊരു സുജൂദ് മാത്രം നിര്‍വഹിക്കുകയും ചെയ്ത ഒരു സംഘമാളുകള്‍. ക്ഷണനേരം കൊണ്ട് അവരില്‍ സത്യവിശ്വാസം രൂഢമൂലമായി. എന്നാല്‍ നിങ്ങളില്‍ പലരും അറുപത്‌കൊല്ലം ഖുര്‍ആനുംകൊണ്ടു നടക്കുന്നുണ്ട്; എന്നിട്ടും തുച്ഛവിലക്ക് ദീനിനെ വില്‍ക്കുന്നതാണു കാണുന്നത്. എന്തൊരു വൈചിത്ര്യം, വിസ്മയം!

فَأُلۡقِيَ ٱلسَّحَرَةُ سُجَّدٗا قَالُوٓاْ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ ۝٧٠
قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَۖ فَلَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ فِي جُذُوعِ ٱلنَّخۡلِ وَلَتَعۡلَمُنَّ أَيُّنَآ أَشَدُّ عَذَابٗا وَأَبۡقَىٰ ۝٧١
72–74

അവര്‍ പ്രതികരിച്ചു: ഞങ്ങളെ സൃഷ്ടിച്ചവന്‍ തന്നെ ശപഥം, ഞങ്ങള്‍ക്കു ലഭിച്ച സ്പഷ്ട ദൃഷ്ടാന്തങ്ങളെക്കാള്‍ നിന്നെ ഞങ്ങള്‍ തെരഞ്ഞെടുക്കുകയേ ചെയ്യില്ല, തീര്‍ച്ച. അതുകൊണ്ട്, നീ ഇച്ഛിക്കും വിധം വിധിച്ചുകൊള്ളുക. ഈ ഭൗതിക ജീവിതത്തിലെ വിധി മാത്രമേ നിനക്കു നടപ്പാക്കാനാകൂ. സ്വയംകൃതപാതകങ്ങളും നീ നിര്‍ബന്ധിച്ചു ചെയ്യിച്ച ആഭിചാരവൃത്തിയും ഞങ്ങള്‍ക്കു പൊറുത്തുതരുന്നതിനായി നാഥനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഏറ്റം ഉദാത്തനും ശാശ്വതനും അല്ലാഹുവത്രേ. നിശ്ചയം, പാപിയായിക്കൊണ്ട് ആരൊരാള്‍ തന്റെ നാഥന്റെ സന്നിധിയില്‍ ചെല്ലുന്നുവോ അവനുള്ളത് നരകം തന്നെ; അതിലവന്‍ മരിക്കുകയോ ജീവിക്കുകയോ ചെയ്യില്ല.21

1 വിശദീകരണം കാണുക

21. മരിച്ചുകിട്ടിയാല്‍ പിന്നെ ശിക്ഷയുടെ വേദനയറിയുകയില്ലല്ലോ. എന്നാല്‍, നരകവാസികള്‍ക്കു മരണമുണ്ടാകില്ല. സുഖസന്തോഷാഹ്ലാദത്തിലായി ജീവിക്കാനേ ഏതൊരാളും ആഗ്രഹിക്കൂ; അത്തരമൊരു ജീവിതവും ഇവര്‍ക്കുണ്ടാകില്ല. അനന്തമായ ശിക്ഷയും വേദനയും കഷ്ടപ്പാടും മാത്രമാണവര്‍ക്ക് പ്രതിഫലം. ഇത്തരമൊരു ജീവിതം ആഗ്രഹിക്കാത്തതുകൊണ്ടാണല്ലോ പലരും ആത്മഹത്യയില്‍ ചെന്നെത്തുന്നത്.

قَالُواْ لَن نُّؤۡثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلۡبَيِّنَٰتِ وَٱلَّذِي فَطَرَنَاۖ فَٱقۡضِ مَآ أَنتَ قَاضٍۖ إِنَّمَا تَقۡضِي هَٰذِهِ ٱلۡحَيَوٰةَ ٱلدُّنۡيَآ ۝٧٢
إِنَّآ ءَامَنَّا بِرَبِّنَا لِيَغۡفِرَ لَنَا خَطَٰيَٰنَا وَمَآ أَكۡرَهۡتَنَا عَلَيۡهِ مِنَ ٱلسِّحۡرِۗ وَٱللَّهُ خَيۡرٞ وَأَبۡقَىٰٓ ۝٧٣
إِنَّهُۥ مَن يَأۡتِ رَبَّهُۥ مُجۡرِمٗا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ ۝٧٤
75–76

എന്നാല്‍ സല്‍ക്കര്‍മങ്ങളനുവര്‍ത്തിച്ച സത്യവിശ്വാസിയായിക്കൊണ്ടാണ് ഒരാള്‍ അല്ലാഹിവിങ്കല്‍ ചെല്ലുന്നതെങ്കില്‍ അവര്‍ക്ക് ഉന്നത പദവികള്‍, അടിയിലൂടെ ആറുകളൊഴുകുന്ന ശാശ്വത നിവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങള്‍ ആണുണ്ടാവുക. അവരതില്‍ സ്ഥിരവാസികളായിരിക്കും. ജീവിതവിശുദ്ധിയാര്‍ജിച്ചവരുടെ പ്രതിഫലമത്രേ അത്.22

1 വിശദീകരണം കാണുക

22. സത്യവിശ്വാസം പുല്‍കിയ ആഭിചാരകരുടെ പ്രഖ്യാപനമാണ് സൂക്തം 76 ന്റെ അവസാനം വരെ. ഫിര്‍ഔനെ ധിക്കരിച്ചുകൊണ്ട് സത്യവിശ്വാസം പുല്‍കുകയും സുജൂദില്‍ വീഴുകയും ചെയ്തപ്പോള്‍ അവരര്‍ഹിക്കുന്ന സ്വര്‍ഗീയ മണിമന്ദിരങ്ങള്‍ അല്ലാഹു കാണിച്ചുകൊടുത്തുവെന്നും തന്മൂലമാണ് കടുകിട വ്യതിചലിക്കാതെ, യാതൊരു ചാഞ്ചല്യവുമില്ലാതെ ഫിര്‍ഔന്റെ മുഖത്തുനോക്കി ഈ ദൃഢപ്രഖ്യാപനം നടത്താന്‍ അവര്‍ക്ക് സാധിച്ചതെന്നും ഇമാം ഇക്‌രിമ(റ) പ്രസ്താവിച്ചതായി കാണാം. ഇമാം ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: രാവിലെ അവര്‍ നിഷേധികളായ ആഭിചാരകന്മാരായിരുന്നു. എന്നാല്‍ സന്ധ്യയായപ്പോഴേക്കും പുണ്യവാന്മാരായ രക്തസാക്ഷികളായിത്തീരുകയുണ്ടായി!

وَمَن يَأۡتِهِۦ مُؤۡمِنٗا قَدۡ عَمِلَ ٱلصَّٰلِحَٰتِ فَأُوْلَٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلۡعُلَىٰ ۝٧٥
جَنَّٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ ۝٧٦
77–79

മൂസാ നബിയ്ക്കു നാം ദിവ്യബോധനം നല്‍കി: എന്റെ അടിമകളുമായി രാത്രി സ്ഥലം വിടുക; ശത്രു പിടിക്കുമെന്നു പേടിക്കാതെ കടലില്‍ അവര്‍ക്കായി ഒരുണങ്ങിയ വഴിയുണ്ടാക്കുക; ഒരു ഭയപ്പാടും വേണ്ട. അങ്ങനെ ഫറോവ സേനാവ്യൂഹവുമായി അവരെ പിന്തുടര്‍ന്നു. തത്സമയം കടല്‍ ജലം അവരെ ഒന്നടങ്കം മൂടിക്കളഞ്ഞു! ഫറോവ തന്റെ ജനത്തെ വഴിപിഴപ്പിക്കുകയാണുണ്ടായത്, നേര്‍മാര്‍ഗത്തിലാക്കിയില്ല.23

1 വിശദീകരണം കാണുക

23. സന്മാര്‍ഗത്തിലേക്കു മാത്രമാണ് നിങ്ങളെ ഞാന്‍ നയിക്കുന്നത് എന്ന് ഫിര്‍ഔന്‍ പ്രജകളോട് തട്ടിവിടാറുണ്ടായിരുന്നു.(ഖുര്‍ആന്‍ 40:29) ഒടുവില്‍, അവന്റെ പിന്നാലെ പരസ്സഹസ്രങ്ങളായി വന്ന് ഉപ്പുവെള്ളം കുടിച്ചു ചെങ്കടലില്‍ ചെത്തൊടുങ്ങാനായിരുന്നു ആ നിസ്സാഹായരുടെ വിധി! കടല്‍ജലം ഭിത്തികളായി ഉയര്‍ന്നു നില്‍ക്കുക മാത്രമല്ല, സഞ്ചാരമാര്‍ഗ്ഗം ഉണങ്ങി ഉറച്ച് സുഭദ്രമായിരുന്നു എന്നാണ് സൂചന.

وَلَقَدۡ أَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِي فَٱضۡرِبۡ لَهُمۡ طَرِيقٗا فِي ٱلۡبَحۡرِ يَبَسٗا لَّا تَخَٰفُ دَرَكٗا وَلَا تَخۡشَىٰ ۝٧٧
فَأَتۡبَعَهُمۡ فِرۡعَوۡنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلۡيَمِّ مَا غَشِيَهُمۡ ۝٧٨
وَأَضَلَّ فِرۡعَوۡنُ قَوۡمَهُۥ وَمَا هَدَىٰ ۝٧٩
80–82

ഇസ്രയേല്യരേ, പ്രതിയോഗിയില്‍ നിന്നു നാം നിങ്ങളെ രക്ഷപ്പെടുത്തുകയും സീനാ മലയുടെ വലതുഭാഗം നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും കട്ടിത്തേനും കാടയും ഇറക്കിത്തരികയുമുണ്ടായി. 'നാം തന്ന വിശിഷ്ടാഹാരം ഭുജിക്കുക, പരിധിവിടരുത്. അതിരു കടന്നാല്‍ നിങ്ങള്‍ എന്റെ കോപത്തിന് പാത്രീഭൂതരാകും. ആരിലെങ്കിലും എന്റെ കോപം നിപതിക്കുന്നുവെങ്കില്‍ അവന്‍ നിലം പതിച്ചതു തന്നെ!24
പശ്ചാതപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും അങ്ങനെ സന്മാര്‍ഗനിഷ്ഠനാകുകയും ചെയ്തവന് ഞാന്‍ ധാരാളമായി പൊറുത്തു കൊടുക്കുക തന്നെ ചെയ്യുന്നതാണ്.

1 വിശദീകരണം കാണുക

24. ഇസ്രയേല്യര്‍ക്ക് നല്‍കിയ സുപ്രധാനമായ മൂന്ന് അമൂല്യാനുഗ്രഹങ്ങളാണിവിടെ അനുസ്മരിപ്പിക്കുന്നത് - ഫിര്‍ഔന്റെ കഠോപീഢനങ്ങളില്‍ നിന്നു രക്ഷപ്പെടുത്തി; സീനാമലയില്‍ വെച്ച് ഇസ്രയേല്യരുടെ ഇഹ-പരമോക്ഷത്തിനായി മൂസാ നബി(അ)ക്ക് പ്രവാചകത്വവും തൗറാത്തും നല്‍കി; മരുഭൂമിയില്‍ അലഞ്ഞു കഴിച്ചുകൂട്ടിയ നാല്‍പത് വര്‍ഷം മന്നും സല്‍വയും കനിഞ്ഞേകി. ഇത് നിരന്തരം അനുസ്മരിച്ച് കൃതജ്ഞരായി, നന്ദികേട് കാട്ടാതെ ജീവിച്ച് അല്ലാഹുവിന്റെ ഇഷ്ടദാസരാകണം-ഇതായിരുന്നു ദിവ്യാനുശാസനം. എന്നാല്‍ സര്‍വ്വം മറന്ന് കടുത്ത കൃതഘ്‌നതയാണവര്‍ കാണിച്ചത്.

يَٰبَنِيٓ إِسۡرَٰٓءِيلَ قَدۡ أَنجَيۡنَٰكُم مِّنۡ عَدُوِّكُمۡ وَوَٰعَدۡنَٰكُمۡ جَانِبَ ٱلطُّورِ ٱلۡأَيۡمَنَ وَنَزَّلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰ ۝٨٠
كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَلَا تَطۡغَوۡاْ فِيهِ فَيَحِلَّ عَلَيۡكُمۡ غَضَبِيۖ وَمَن يَحۡلِلۡ عَلَيۡهِ غَضَبِي فَقَدۡ هَوَىٰ ۝٨١
وَإِنِّي لَغَفَّارٞ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا ثُمَّ ٱهۡتَدَىٰ ۝٨٢
83–86

ഹേ മൂസാ, സ്വന്തം ജനതയെ വിട്ടേച്ച് താങ്കള്‍ അതിദ്രുതം(സീനാമലയിലേക്ക്) വരാന്‍ എന്താണു കാരണം? അദ്ദേഹം പ്രതികരിച്ചു: അവരിതാ എന്റെ വഴിയെ തന്നെയുണ്ട്; നിന്റെ പ്രീതിക്കായാണു നാഥാ ഞാന്‍ നിങ്കലേക്കു തിരക്കിട്ടു വന്നത്.25
അല്ലാഹു പറഞ്ഞു: എന്നാല്‍ താങ്കളുടെ പുറപ്പാടിനു ശേഷം ജനതയെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു, സാമിരി അവരെ വഴിതെറ്റിച്ചു കളഞ്ഞു26
അങ്ങനെ രോഷാകുലനും ഖിന്നനുമായി സ്വജനത്തിനടുത്ത് തിരിച്ചു ചെന്ന് മൂസാ നബി ചോദിച്ചു: എന്റെ ജനമേ, നാഥന്‍ നിങ്ങളോട് (തൗറാത്ത് തരാമെന്ന) വിശിഷ്ട വാഗ്ദാനം ചെയ്തിരുന്നില്ലേ? എന്നിട്ടിപ്പോള്‍ ഏറെക്കാലമായോ? അതല്ല നാഥന്റെ ക്രോധമിറങ്ങണമെന്നു തന്നെയാണോ നിങ്ങളുടെ ഉദ്ദേശ്യം? തന്നിമിത്തമാണോ ഞാനുമായുള്ള കരാര്‍ നിങ്ങള്‍ ലംഘിച്ചത്?27

3 വിശദീകരണങ്ങൾ കാണുക

25. സീനാ മലയിലേക്ക് പോകാന്‍ എഴുപത് നേതാക്കളെ മൂസാ നബി(അ) തെരഞ്ഞെടുത്തിരുന്നു. (ഖുര്‍ആന്‍ 7:155) യാത്രാമധ്യേ, ലക്ഷ്യത്തിലെത്തുന്നതിന്റെ അല്‍പം മുമ്പ് അവരെ വിട്ടേച്ച് അദ്ദേഹം ഒറ്റക്ക് ധൃതിയില്‍ ചെന്നു. അതാണ് പശ്ചാത്തലം.

26. ഹാറൂന്‍ നബി(അ)യെ ജനങ്ങളുടെ കാര്യങ്ങളൊക്കെ ഏല്‍പിച്ചാണ് മൂസാ നബി(അ) ദൈവിക കൂടിക്കാഴ്ചക്ക് പുറപ്പെട്ടിരുന്നത്. എന്നാല്‍ അവരിലെ കപടവിശ്വാസിയും ആഭിചാരകനുമായ സാമിരി ചില കുതന്ത്രങ്ങളൊപ്പിച്ച് ജനത്തെ വഴിതെറ്റിച്ചു. സ്വര്‍ണം കൊണ്ട് ഒരു കാളക്കുട്ടിയുടെ പ്രതിമയുണ്ടാക്കി ഇതാണ് നിങ്ങളുടെയും മൂസായുടെയും ദൈവമെന്നവന്‍ തട്ടിവിട്ടു. അവരതംഗീകരിക്കുകയും അതിനെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു! എന്തൊരു മൂഢജനം!!

27. ഞാന്‍ നിങ്ങളെ വിട്ടുപോയിട്ട് അധികം നാളുകളായിട്ടില്ലല്ലോ എന്നാണ് 'ഏറെക്കാലമായോ' എന്ന ചോദ്യത്തിന്റെയര്‍ഥം. മഹത്തായ ഒട്ടേറെ അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായിട്ടും ഇത്ര ഹീനമായ നന്ദികേടാണ് നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ അല്ലാഹുവിന്റെ ക്രോധവും ശാപവുമൊക്കെ നിങ്ങളില്‍ ഇറങ്ങും? വടികൊടുത്ത് അടി വാങ്ങുന്ന ഈ ബുദ്ധിശൂന്യതയാണോ നിങ്ങള്‍ ചെയ്യുന്നതെന്നു താത്പര്യം.

۞ وَمَآ أَعۡجَلَكَ عَن قَوۡمِكَ يَٰمُوسَىٰ ۝٨٣
قَالَ هُمۡ أُوْلَآءِ عَلَىٰٓ أَثَرِي وَعَجِلۡتُ إِلَيۡكَ رَبِّ لِتَرۡضَىٰ ۝٨٤
قَالَ فَإِنَّا قَدۡ فَتَنَّا قَوۡمَكَ مِنۢ بَعۡدِكَ وَأَضَلَّهُمُ ٱلسَّامِرِيُّ ۝٨٥
فَرَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗاۚ قَالَ يَٰقَوۡمِ أَلَمۡ يَعِدۡكُمۡ رَبُّكُمۡ وَعۡدًا حَسَنًاۚ أَفَطَالَ عَلَيۡكُمُ ٱلۡعَهۡدُ أَمۡ أَرَدتُّمۡ أَن يَحِلَّ عَلَيۡكُمۡ غَضَبٞ مِّن رَّبِّكُمۡ فَأَخۡلَفۡتُم مَّوۡعِدِي ۝٨٦
87–89

അവര്‍ പ്രതികരിച്ചു: താങ്കളുമായുളള കരാര്‍ സ്വേച്ഛാനുസൃതം ഞങ്ങള്‍ ലംഘിച്ചതല്ല; പ്രത്യുത, കോപ്റ്റിക്കു(ഖിബ്ഥി)കളുടെ ആഭരണങ്ങള്‍ ഞങ്ങള്‍ വശമുണ്ടായിരുന്നു, അവ ഞങ്ങള്‍ തീയിലെറിഞ്ഞു; സാമിരിയും തീയിലിട്ടു. അങ്ങനെ അവന്‍ ഒരു കാളക്കിടാവിനെ-മുക്രയിടുന്ന ഒരു ജഡത്തെ-(ആരാധിക്കാനായി) അവര്‍ക്കു നിര്‍മ്മിച്ചുകൊടുത്തു28
തത്സമയമവര്‍ പരസ്പരം പറഞ്ഞു: നിങ്ങളുടെ ദൈവം ഇതാണ്; മൂസായുടെയും-പക്ഷേ, അദ്ദേഹമിത് അശ്രദ്ധമായി വിട്ടേച്ചു പോയിരിക്കയാകുന്നു. എന്നാല്‍ ഈ 'ദൈവം' ഒരു വാക്കു പോലും തങ്ങളോടു പ്രതികരിക്കുന്നില്ലെന്നും യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിനാകുന്നില്ലെന്നും അവര്‍ക്കു കണ്ടുകൂടേ!29

2 വിശദീകരണങ്ങൾ കാണുക

28. ഫറോവയുടെ അനുയായികളായ കോപ്റ്റിക്കുകളില്‍ നിന്നു വായ്പ വാങ്ങിയ ആഭരണങ്ങള്‍ ഇസ്രയേല്യര്‍ വശമുണ്ടായിരുന്നു. അവ നിഷിദ്ധമാണെന്ന കാരണം പറഞ്ഞ് തീയിലെറിഞ്ഞു നശിപ്പിച്ചു കളയാന്‍ സാമിരി കല്‍പിക്കുകയും അങ്ങനെ ഉരുകിയ സ്വര്‍ണത്തില്‍ നിന്ന് ഒരു കാളക്കുട്ടിയുടെ പ്രതിമ അവനുണ്ടാക്കിയെടുക്കുകയും ചെയ്തു. ചില കുതന്ത്രങ്ങളൊപ്പിച്ച് അവന്‍ അതില്‍ നിന്ന് ഒരു ശബദം- കാളകള്‍ മുക്രയിടുന്ന പോലെ- പുറപ്പെടുവിക്കുകയും ഇതു ദൈവമാണെന്ന് തട്ടിവിടുകയും ചെയ്തപ്പോള്‍ അവരതിനെ ആരാധിക്കാന്‍ തുടങ്ങി. ജിബ്‌രീലിന്റെ കുതിരയുടെ പാദസ്പര്‍ശനമേറ്റ അത്ഭുത സിദ്ധിയുള്ള മണ്ണ് സാമിരിയുടെ കൈയിലുണ്ടായിരുന്നുവെന്നും അത് കാളക്കുട്ടിയുടെ പ്രതിമക്കകത്ത് നിക്ഷേപിച്ചതിനാലാണ് മുക്രയിടുന്നതായതെന്നും മിക്ക മുഫസ്സിറുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

29. മൂസാ നബിയുടെ ദൈവവും ഈ കാളക്കിടാവാണ്; പക്ഷേ, ഇക്കാര്യം മറന്നാണ് അദ്ദേഹം സീനാമലയിലേക്ക് അല്ലാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പോയിരിക്കുന്നത് എന്നു താത്പര്യം.

قَالُواْ مَآ أَخۡلَفۡنَا مَوۡعِدَكَ بِمَلۡكِنَا وَلَٰكِنَّا حُمِّلۡنَآ أَوۡزَارٗا مِّن زِينَةِ ٱلۡقَوۡمِ فَقَذَفۡنَٰهَا فَكَذَٰلِكَ أَلۡقَى ٱلسَّامِرِيُّ ۝٨٧
فَأَخۡرَجَ لَهُمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٞ فَقَالُواْ هَٰذَآ إِلَٰهُكُمۡ وَإِلَٰهُ مُوسَىٰ فَنَسِيَ ۝٨٨
أَفَلَا يَرَوۡنَ أَلَّا يَرۡجِعُ إِلَيۡهِمۡ قَوۡلٗا وَلَا يَمۡلِكُ لَهُمۡ ضَرّٗا وَلَا نَفۡعٗا ۝٨٩
90–91

ഹാറൂന്‍ നബി ആദ്യമേ അവരോടിങ്ങനെ പറഞ്ഞിരുന്നു: എന്റെ ജനമേ, ഈ കാളക്കിടാവു വഴി നിങ്ങള്‍ പരീക്ഷണവിധേയരാവുകയാണ്. കരുണാമയനായ അല്ലാഹു തന്നെയാണ് നിങ്ങളുടെ രക്ഷിതാവ്, തീര്‍ച്ച. അതുകൊണ്ട് എന്നെ നിങ്ങള്‍ അനുധാവനം ചെയ്യുകയും എന്റെ കല്‍പന അനുസരിക്കുകയും വേണം. അവര്‍ പ്രതികരിച്ചു: മൂസാ നബി തിരിച്ചെത്തും വരെ ഞങ്ങള്‍ ഇതില്‍ തന്നെ നിമഗ്നരായിരിക്കുന്നതാണ്!30

1 വിശദീകരണം കാണുക

30. വിഷയത്തിന്റെ ഗൗരവവും ബിംബത്തെയാരാധിക്കുന്നതിന്റെ നിരര്‍ത്ഥകതയുമൊക്കെ തുടക്കം മുതലേ ഹാറൂന്‍ നബി(അ) ജനത്തെ ഉണര്‍ത്തായ്കയല്ല; അവര്‍ ധിക്കരിച്ചു. മൂസാ നബി(അ) തിരിച്ചെത്തും വരെ ഒരു കാരണവശാലും ഈ പുതിയ നിലപാടില്‍ നിന്നു തങ്ങള്‍ വ്യതിചലിക്കില്ല എന്ന് അവര്‍ ശഠിച്ചു പറഞ്ഞു.

وَلَقَدۡ قَالَ لَهُمۡ هَٰرُونُ مِن قَبۡلُ يَٰقَوۡمِ إِنَّمَا فُتِنتُم بِهِۦۖ وَإِنَّ رَبَّكُمُ ٱلرَّحۡمَٰنُ فَٱتَّبِعُونِي وَأَطِيعُوٓاْ أَمۡرِي ۝٩٠
قَالُواْ لَن نَّبۡرَحَ عَلَيۡهِ عَٰكِفِينَ حَتَّىٰ يَرۡجِعَ إِلَيۡنَا مُوسَىٰ ۝٩١
92–96

(മടങ്ങിയെത്തി കാര്യങ്ങള്‍ നേരില്‍ കണ്ടപ്പോള്‍) മൂസാ നബി ചോദിച്ചു: ഓ ഹാറൂന്‍, ജനത്തിനു മാര്‍ഗഭ്രംശം വന്നതായി കണ്ടപ്പോള്‍ എന്നെ പിന്തുടരാതിരിക്കാന്‍ എന്തു പ്രതിബന്ധമാണ് താങ്കള്‍ക്കുണ്ടായത്? എന്റെ ശാസനക്ക് എതിരു പ്രവര്‍ത്തിക്കയാണോ നിങ്ങള്‍ ചെയ്തത്? അദ്ദേഹം പ്രതികരിച്ചു: എന്റെ മാതൃപുത്രാ, എന്റെ താടിയിലും തലയിലും പിടിച്ചു വലിക്കാതിരിക്കൂ; 'ഇസ്രയേല്യരില്‍ നീ ഛിദ്രതയുണ്ടാക്കിയെന്നും എന്റെ നിര്‍ദ്ദേശം കാത്തുനിന്നില്ലെ'ന്നും നീ ആക്ഷേപിക്കുമെന്നു ഞാന്‍ ഭയന്നു31
(തുടര്‍ന്നു സാമിരിയോട്) അദ്ദേഹം ചോദിച്ചു: ഹേ സാമിരീ, നിനക്കെന്തുണ്ട് പറയാന്‍? അവന്‍ മറുപടി നല്‍കി: ജനം കാണാത്തൊരു വസ്തുത ഞാന്‍ കണ്ടുപിടിച്ചു. അങ്ങനെ അല്ലാഹു അയച്ച ജിബ്‌രീലിന്റെ കാല്‍ച്ചുവട്ടില്‍ നിന്നു ഞാനൊരു പിടി മണ്ണെടുക്കുകയും എനിക്കു ബോധിച്ചതനുസരിച്ചു അത്(കാളക്കുട്ടിയില്‍) നിക്ഷേപിക്കുകയും ചെയ്തു32

2 വിശദീകരണങ്ങൾ കാണുക

31. ജനം ശിര്‍ക്ക് പുല്‍കിയിരിക്കുന്നുവെന്ന് സീനാമലയില്‍ വെച്ച് അല്ലാഹു മൂസാ നബി(അ)യെ അറിയിച്ചിരുന്നു.(സൂക്തം: 85) അവിടന്നു മടങ്ങിയെത്തിയപ്പോള്‍ സ്ഥിതിഗതികള്‍ കണ്ട് നബി രോഷാകുലനായി. ജനത്തെ താക്കീത് ചെയ്ത് ഉദ്‌ബോധനം നടത്തി. സഹോദരന്‍ ഹാറൂന്‍ നബിയെ തലമുടിയും താടിയും പിടിച്ചു വലിച്ച് ചോദ്യം ചെയ്തു. അല്ലാഹുവിനു വേണ്ടിയുള്ള ക്രോധം തന്നെ മഥിച്ചുകളഞ്ഞിരുന്നു. ഹാറൂന്‍ നബി(അ) പ്രതികരിച്ചത് ഇതാണ്: ഞാന്‍ കര്‍ക്കശ നിലപാട് കൈക്കൊണ്ടിരുന്നുവെങ്കില്‍ ജനം ഛിദ്രിച്ച് ഭിന്ന കക്ഷികളാകും. ഏറ്റുമുട്ടലിലേക്കും യുദ്ധത്തിലേക്കും അതു നയിക്കും; അപ്പോള്‍ അതു പറഞ്ഞ് നിങ്ങള്‍ എന്നെ അധിക്ഷേപിക്കുമെന്നും ഞാന്‍ തിരിച്ചെത്തും വരെ കാത്തുനില്‍ക്കാമായിരുന്നില്ലേ എന്നു ചോദിക്കുമെന്നും പേടിച്ചാണ് ഞാന്‍ നിസ്സംഗനായി നില്‍ക്കേണ്ടി വന്നത്.

32. കടല്‍ പിളര്‍ന്ന് ഇസ്രയേല്യര്‍ അതിലൂടെ നടന്നപ്പോള്‍ ഒരു യോദ്ധാവിന്റെ വേഷത്തില്‍ കുതിരപ്പുറത്തു ജിബ്‌രീല്‍ ഉണ്ടായിരുന്നു. കുതിരയുടെ പാദസ്പര്‍ശമേല്‍ക്കുന്ന മണ്ണില്‍ ഉടനെത്തന്നെ പുല്ലുമുളച്ചുകൊണ്ടിരുന്ന അത്ഭുതം സാമിരി കണ്ടുമനസ്സിലാക്കി. മറ്റൊരാളും ഇത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഈ അസാധാരണത്വം കണ്ട് സാമിരി ആ മണ്ണെടുത്ത് സൂക്ഷിച്ചിരുന്നു. വ്യാഖ്യാതാക്കളില്‍ പലരും ഇത് പ്രതിപാദിച്ചിട്ടുണ്ട്.

قَالَ يَٰهَٰرُونُ مَا مَنَعَكَ إِذۡ رَأَيۡتَهُمۡ ضَلُّوٓاْ ۝٩٢
أَلَّا تَتَّبِعَنِۖ أَفَعَصَيۡتَ أَمۡرِي ۝٩٣
قَالَ يَبۡنَؤُمَّ لَا تَأۡخُذۡ بِلِحۡيَتِي وَلَا بِرَأۡسِيٓۖ إِنِّي خَشِيتُ أَن تَقُولَ فَرَّقۡتَ بَيۡنَ بَنِيٓ إِسۡرَٰٓءِيلَ وَلَمۡ تَرۡقُبۡ قَوۡلِي ۝٩٤
قَالَ فَمَا خَطۡبُكَ يَٰسَٰمِرِيُّ ۝٩٥
قَالَ بَصُرۡتُ بِمَا لَمۡ يَبۡصُرُواْ بِهِۦ فَقَبَضۡتُ قَبۡضَةٗ مِّنۡ أَثَرِ ٱلرَّسُولِ فَنَبَذۡتُهَا وَكَذَٰلِكَ سَوَّلَتۡ لِي نَفۡسِي ۝٩٦
97–98

മൂസാ നബി പറഞ്ഞു: പോകണം നീ, ഇനി 'എന്നെ തൊട്ടുപോകരുത്' എന്ന് ആജീവനാന്തം നീ വിലപിച്ചു കഴിയണം; അലംഘനീയമായ ഒരവധി നിനക്കുണ്ട്. നീ ധ്യാനിച്ചുകൊണ്ടിരുന്ന ദൈവത്തെ നോക്കൂ, നാമതിനെ ചുട്ടെരിച്ചു ഭസ്മമാക്കി കടലില്‍ വിതറിക്കളയും33
അല്ലാഹു മാത്രമാണ് നിങ്ങളുടെ ദൈവം. അവനല്ലാതെ മറ്റൊരു ദൈവവുമില്ല. അവന്റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍ക്കൊള്ളുന്നതത്രേ.

1 വിശദീകരണം കാണുക

33. ബനൂ ഇസ്‌റായീലിനെ ഒന്നടങ്കം ശിര്‍ക്ക് ചെയ്യിച്ചതിനു ശിക്ഷയാണ് സാമിരിക്കു നല്‍കുന്നത്. ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയാത്തവിധം അസ്പര്‍ശ്യനായി, തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനുമായി, സമൂഹത്തില്‍ നിന്നു ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട് നിന്ദ്യനായിക്കഴിഞ്ഞു അവന്‍. പരലോകത്താകട്ടെ, അലംഘനീയ ശിക്ഷ വേറെയുമുണ്ട്.

قَالَ فَٱذۡهَبۡ فَإِنَّ لَكَ فِي ٱلۡحَيَوٰةِ أَن تَقُولَ لَا مِسَاسَۖ وَإِنَّ لَكَ مَوۡعِدٗا لَّن تُخۡلَفَهُۥۖ وَٱنظُرۡ إِلَىٰٓ إِلَٰهِكَ ٱلَّذِي ظَلۡتَ عَلَيۡهِ عَاكِفٗاۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِي ٱلۡيَمِّ نَسۡفًا ۝٩٧
إِنَّمَآ إِلَٰهُكُمُ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۚ وَسِعَ كُلَّ شَيۡءٍ عِلۡمٗا ۝٩٨
99–104

ഗതകാലവൃത്താന്തങ്ങളില്‍ നിന്ന് ഇങ്ങനെ താങ്കള്‍ക്കു നാം പ്രതിപാദിച്ചു തരികയാണ്. നമ്മുടെ പക്കല്‍ നിന്നുള്ള സന്ദേശം താങ്കള്‍ക്കു നാം നല്‍കുക തന്നെ ചെയ്തിരിക്കുന്നു; അതില്‍ നിന്ന് ആരെങ്കിലും പിന്തിരിയുന്ന പക്ഷം പുനരുത്ഥാനനാള്‍ അവന്‍ പാപഭാരം പേറും തീര്‍ച്ച. അവരതില്‍ ശാശ്വതവാസികളായിരിക്കും. കാഹളത്തില്‍ ഊതപ്പെടുന്ന പുനരുത്ഥാനദിനത്തിലെ ആ ചുമട് അവര്‍ക്കെത്ര ഹീനം!34
അന്ന് അധര്‍മകാരികളെ നീലക്കണ്ണന്മാരായി നാം സംഗമിപ്പിക്കുന്നതാണ്. പത്തുദിവസമേ നിങ്ങള്‍ ഭൂമിയില്‍ കഴിഞ്ഞുകൂടിയിട്ടുള്ളൂ എന്ന് അവര്‍ പരസ്പരം അടക്കം പറയും. ഒറ്റനാളേ വസിച്ചിട്ടുള്ളൂ എന്ന് അവരിലെ പ്രത്യുല്പന്നമതി അഭിപ്രായപ്പെടുമ്പോള്‍, അവരുടെ ജല്പനങ്ങളെക്കുറിച്ചെല്ലാം നമുക്ക് നന്നായറിയാം35

2 വിശദീകരണങ്ങൾ കാണുക

34. പൂര്‍വ്വകാല പ്രവാചകന്മാരുടെയും സമൂഹങ്ങളുടെയും സംഭവങ്ങളുടെയും ഉപര്യുദ്ധൃതമാം വിധമുള്ള വിവരണം അല്ലാഹു നല്‍കുന്ന ദിവ്യബോധനത്തിലൂടെയാണ് തിരുമേനി(സ) മാനവികതക്കു മുന്നില്‍ സമര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് വിശുദ്ധ ഖുര്‍ആനെയും നബി(സ)യെയും ഓരോ മനുഷ്യനും അംഗീകരിക്കുകയും അനുധാവനം ചെയ്യുകയും വേണം. മറിച്ചാണെങ്കിലോ, അസഹനീയവും പരാജയപൂര്‍ണവുമായ പാരത്രിക ജീവിതമാകും ഫലം.

35. നരകം മുന്നില്‍ കണ്ട്, പേടിച്ചരണ്ട്, മുഖം കറുത്ത് കരുവാളിച്ച് നീലക്കണ്ണുമായി-അറബികള്‍ക്ക് നീലക്കണ്ണ് വലിയ വിദ്വേഷജനകമായിരുന്നു-വിവര്‍ണരായാണ് നിഷേധികള്‍ മഹ്ശറില്‍ വരിക-അനന്തമായ പാരത്രിക ജീവിതകാലം ബോധ്യപ്പെടുന്ന അവര്‍ക്ക് ഭൗതിക ലോകത്തെ ആയുഷ്‌കാലം വളരെ തുച്ഛമായാണനുഭവപ്പെടുക. പത്തുദിവസമായിരുന്നു അതെന്നും ഇല്ല, ഒറ്റ ദിവസമേ ഉണ്ടായിരുന്നുള്ളൂ എന്നും പരസ്പരം പതുക്കെ ചര്‍ച്ച നടത്തും. ഒരു മണിക്കൂറേ ദുന്‍യാവില്‍ ജീവിച്ചിട്ടുള്ളൂ എന്ന് അവര്‍ ശപഥം ചെയ്യുമെന്ന് സൂറത്തുര്‍റൂം 55-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവയൊന്നും പരസ്പരവിരുദ്ധമല്ല; ഓരോരുത്തരുടെ വ്യത്യസ്ത അഭിപ്രായങ്ങളാണ്.

كَذَٰلِكَ نَقُصُّ عَلَيۡكَ مِنۡ أَنۢبَآءِ مَا قَدۡ سَبَقَۚ وَقَدۡ ءَاتَيۡنَٰكَ مِن لَّدُنَّا ذِكۡرٗا ۝٩٩
مَّنۡ أَعۡرَضَ عَنۡهُ فَإِنَّهُۥ يَحۡمِلُ يَوۡمَ ٱلۡقِيَٰمَةِ وِزۡرًا ۝١٠٠
خَٰلِدِينَ فِيهِۖ وَسَآءَ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ حِمۡلٗا ۝١٠١
يَوۡمَ يُنفَخُ فِي ٱلصُّورِۚ وَنَحۡشُرُ ٱلۡمُجۡرِمِينَ يَوۡمَئِذٖ زُرۡقٗا ۝١٠٢
يَتَخَٰفَتُونَ بَيۡنَهُمۡ إِن لَّبِثۡتُمۡ إِلَّا عَشۡرٗا ۝١٠٣
نَّحۡنُ أَعۡلَمُ بِمَا يَقُولُونَ إِذۡ يَقُولُ أَمۡثَلُهُمۡ طَرِيقَةً إِن لَّبِثۡتُمۡ إِلَّا يَوۡمٗا ۝١٠٤
105–112

പര്‍വ്വതങ്ങളെക്കുറിച്ച് താങ്കളോടവര്‍ ചോദിക്കും36
പ്രതികരിക്കുക: എന്റെ നാഥന്‍ അവയെ ഛിന്നഭിന്നമാക്കി ധൂളീകരിക്കുന്നതും താങ്കള്‍ക്കു നിംനോന്നതികള്‍ കാണാനാകാത്ത സമനിരപ്പുള്ള മൈതാനമാക്കുന്നതുമാകുന്നു. വിളിക്കുന്നവന്റെ പിന്നില്‍ ഒരു വിധ വക്രതയുമില്ലാതെ അന്നവര്‍ പോകും. കരുണാമയനായ അല്ലാഹുവിനെക്കുറിച്ച ഭയപ്പാടു മൂലം ആരവങ്ങളത്രയും ശാന്തമാകും; നേര്‍ത്ത ഒരു മുഴക്കമേ താങ്കള്‍ ശ്രവിക്കൂ. പരമകാരുണികന്‍ ആര്‍ക്ക് അനുമതി നല്‍കുകയും ആരുടെ ഭാഷ്യം ഇഷ്ടപ്പെടുകയും ചെയ്തിരുന്നോ അവന്നല്ലാതെ ശുപാര്‍ശ പ്രയോജകീഭവിക്കില്ല37
അവരുടെ മുന്നിലും പിന്നിലുമുള്ളതത്രയും അവനറിയാം; അവര്‍ക്കാകട്ടെ അവയെപ്പറ്റിയൊന്നും പൂര്‍ണജ്ഞാനമില്ല താനും. ചിരഞ്ജീവിയും സര്‍വ്വത്തിന്റെയും നിയന്താവുമായവന് മര്‍ത്യവദനങ്ങള്‍ വിധേയമായിക്കഴിയുകയും പാപഭാരം വഹിച്ചവര്‍ പരാജിതരാവുകയും ചെയ്യും. എന്നാല്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മ്മങ്ങളനുഷ്ഠിച്ചവന് അനീതിയോ അവകാശ നിഷേധമോ സംബന്ധിച്ച് ഒന്നും തന്നെ പേടിക്കേണ്ട.

2 വിശദീകരണങ്ങൾ കാണുക

36. ഇസ്‌ലാമിലെ മൗലിക വിശ്വാസങ്ങളിലൊന്നായ അന്ത്യനാളിനെ നിഷേധികള്‍ അവഹേളിക്കുകയാണ്. അങ്ങനെയൊന്നുണ്ടാകുമെങ്കില്‍ ഭീമാകാരങ്ങളായ ഈ പാറമലകളൊക്കെ എന്താകും എന്നാണവരുടെ ചോദ്യം. അറേബ്യന്‍ ഉപദ്വീപില്‍ നിരവധി സ്ഥലങ്ങളില്‍ കരിമ്പാറയുടെ മലകള്‍ കാണാം. എന്നാല്‍ അന്ത്യനാളില്‍ അവയൊക്കെ ഛിന്നഭിന്നമാക്കപ്പെടുന്നതും മാലോകരത്രയും വിനയാന്വിതരായി ഇസ്രാഫീലി(അ)ന്റെ പിന്നില്‍ സമ്പൂര്‍ണ വിധേയത്വം പ്രകടിപ്പിച്ച് മഹ്ശറില്‍ ഹാജറാകുന്നതുമാണ്. ലോകത്തിന്റെ ആദ്യന്തമുള്ള ജനകോടികളുടെ മഹാസംഗമം.

37. പാരത്രിക ലോകത്ത് ശുപാര്‍ശകള്‍ ഫലപ്പെടില്ല എന്ന് ഖുര്‍ആനില്‍ പലേടത്തുമുണ്ട് (ഉദാഹരണം 2:254) എന്നാല്‍ അല്ലാഹുവിന്റെ അനുമതിയുള്ള ചിലര്‍ അവിടെ ശുപാര്‍ശ ചെയ്യും എന്ന് ഖുര്‍ആനിലും ഹദീസിലും ഒട്ടേറെ സ്ഥലത്ത് വ്യക്തമാക്കിയതായി കാണാം. സത്യവിശ്വാസവും സല്‍ക്കര്‍മാനുഷ്ഠാനവുമായി നാഥന്റെ സംതൃപ്തി കൈവരിച്ച പ്രവാചകരും പുണ്യപുരുഷന്മാരുമാണവര്‍.

وَيَسۡـَٔلُونَكَ عَنِ ٱلۡجِبَالِ فَقُلۡ يَنسِفُهَا رَبِّي نَسۡفٗا ۝١٠٥
فَيَذَرُهَا قَاعٗا صَفۡصَفٗا ۝١٠٦
لَّا تَرَىٰ فِيهَا عِوَجٗا وَلَآ أَمۡتٗا ۝١٠٧
يَوۡمَئِذٖ يَتَّبِعُونَ ٱلدَّاعِيَ لَا عِوَجَ لَهُۥۖ وَخَشَعَتِ ٱلۡأَصۡوَاتُ لِلرَّحۡمَٰنِ فَلَا تَسۡمَعُ إِلَّا هَمۡسٗا ۝١٠٨
يَوۡمَئِذٖ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَرَضِيَ لَهُۥ قَوۡلٗا ۝١٠٩
يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يُحِيطُونَ بِهِۦ عِلۡمٗا ۝١١٠
۞ وَعَنَتِ ٱلۡوُجُوهُ لِلۡحَيِّ ٱلۡقَيُّومِۖ وَقَدۡ خَابَ مَنۡ حَمَلَ ظُلۡمٗا ۝١١١
وَمَن يَعۡمَلۡ مِنَ ٱلصَّٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا يَخَافُ ظُلۡمٗا وَلَا هَضۡمٗا ۝١١٢
113–114

ഇവ്വിധം അറബി ഭാഷയില്‍ ഈ ഖുര്‍ആന്‍ നാം അവതരിപ്പിക്കുകയും ജനം ദോഷബാധ സൂക്ഷിക്കുകയോ സ്മരണപുതുക്കുകയോ ചെയ്യാനായി ഭിന്നരീതിയിലുള്ള താക്കീതുകള്‍ പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു.38
യഥാര്‍ത്ഥ രാജാവായ അല്ലാഹു പരമോന്നതന്‍ തന്നെ! ഖുര്‍ആന്‍ പാരായണ നിര്‍വ്വഹണത്തിനായി-താങ്കള്‍ക്ക് ബോധനം നല്‍കപ്പെട്ടു തീരും മുമ്പേ- തത്രപ്പെടേണ്ട. 'നാഥാ, എനിക്കു നീ വിജ്ഞാന വര്‍ദ്ധന നല്‍കേണമേ' എന്നു താങ്കള്‍ പ്രാര്‍ത്ഥിക്കുക.39

2 വിശദീകരണങ്ങൾ കാണുക

38. വിശുദ്ധ ഖുര്‍ആന്‍ പ്രാഥമികമായി സംബോധന ചെയ്തത് അറബികളെയായിരുന്നു. അവരുടെ ഭാഷയില്‍ തന്നെ അവതരിപ്പിച്ചുകൊണ്ട് അതിന്റെ അമാനുഷികത അല്ലാഹു വ്യക്തമാക്കി. മര്‍ത്യകുലമൊന്നടങ്കവും ജിന്നു സമൂഹവും ദോഷബാധസൂക്ഷിക്കുക, സ്രഷ്ടാവിനെയും സ്വര്‍ഗ-നരകങ്ങളെയും മറ്റും സംബന്ധിച്ച ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടിരിക്കുക തുടങ്ങിയ ലക്ഷ്യമാണ് ഖുര്‍ആനവതരണത്തിനുള്ളത്.

39. ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, വഴിയെ മറന്നു പോകുമോ എന്നു പേടിച്ച് ജിബ്‌രീലി(അ)നോടൊപ്പം തന്നെ ഓതാന്‍ നബി(സ) ധൃതികാണിച്ചിരുന്നു. അതുവേണ്ട, ശ്രദ്ധിച്ച് കേട്ട് പിന്നീട് ഓതിയാല്‍ മതി എന്നാണിവിടെ ഉണര്‍ത്തുന്നത്. അല്‍ ഖിയാമ 16-19 സൂക്തങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാനം വര്‍ധിപ്പിച്ചുതരാനായി ദുആ ചെയ്യാനും ഇവിടെ കല്‍പിച്ചിരിക്കയാണ്.

وَكَذَٰلِكَ أَنزَلۡنَٰهُ قُرۡءَانًا عَرَبِيّٗا وَصَرَّفۡنَا فِيهِ مِنَ ٱلۡوَعِيدِ لَعَلَّهُمۡ يَتَّقُونَ أَوۡ يُحۡدِثُ لَهُمۡ ذِكۡرٗا ۝١١٣
فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۗ وَلَا تَعۡجَلۡ بِٱلۡقُرۡءَانِ مِن قَبۡلِ أَن يُقۡضَىٰٓ إِلَيۡكَ وَحۡيُهُۥۖ وَقُل رَّبِّ زِدۡنِي عِلۡمٗا ۝١١٤
115–119

മുമ്പ്, ആദം നബിയോട് (നിരുദ്ധ ഫലം ഭുജിക്കരുതെന്ന്) നാം കരാര്‍ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹമത് വിസ്മരിച്ചു പോയി. തനിക്കു നിശ്ചയ ദാര്‍ഢ്യമുള്ളതായി നാം കണ്ടില്ല.40
ആദമിന് നിങ്ങള്‍ സാഷ്ടാംഗം നമിക്കൂ എന്നു മലക്കുകളോട് നാമാജ്ഞാപിച്ച സന്ദര്‍ഭം സ്മരണീയമാണ്. അപ്പോഴവര്‍ - ഇബ്‌ലീസൊഴികെ - സൂജൂദ് ചെയ്തു; അവന്‍ വിസമ്മതിക്കുകയാണുണ്ടായത്. തത്സമയം നാമരുളി: ആദമേ, നിശ്ചയം ഇവന്‍ നിങ്ങളുടെയും ഭാര്യയുടെയും ശത്രുവാണ്. അതിനാല്‍ സ്വര്‍ഗത്തില്‍ നിന്ന് നിങ്ങളിരുവരെയുമവന്‍ ബഹിഷ്‌ക്കരിക്കാതിരിക്കട്ടെ. അതുണ്ടായാല്‍ നിങ്ങള്‍ നിര്‍ഭാഗ്യനാകും. ഇവിടെ നിങ്ങള്‍ക്ക് വിശപ്പോ നഗ്നതയോ ദാഹമോ സൂര്യതാപമോ ഉണ്ടാകാതെ കഴിയാം.41

2 വിശദീകരണങ്ങൾ കാണുക

40. ആദിപിതാവ് ആദം നബി(അ)യെ സൃഷ്ടിച്ച് സ്വര്‍ഗത്തിലാക്കുകയും നിശ്ചിത ഫലം തിന്നുന്നത് അല്ലാഹു നിരോധിക്കുകയും ചെയ്തു. പക്ഷേ, അതു വിസ്മരിക്കുകയും ഇബ്‌ലീസിന്റെ ദുര്‍ബോധനത്തില്‍ പെടുകയും ചെയ്ത അദ്ദേഹം അതു തിന്നുകളഞ്ഞു.

41. ഏതൊരു മനുഷ്യന്റെയും മൗലികാഭിലാഷമാണ് ഇവിടെ പറഞ്ഞ നാലുകാര്യങ്ങള്‍: വിശപ്പു തീര്‍ക്കാന്‍ ഭക്ഷണം ലഭിക്കുക, ദാഹം തീര്‍ക്കാന്‍ ശുദ്ധജലം കിട്ടുക, ആവശ്യമായ ഉടയാടകളുണ്ടാവുക, സൂര്യതാപവും അതിശൈത്യവുമേല്‍ക്കാതെ സമാധാന-സന്തോഷ സമേതം കഴിഞ്ഞുകൂടാനുള്ള ഒരു വീടുണ്ടാവുക - ഇവയത്രയും ഇവിടെ ലഭ്യമാണ് എന്നുണര്‍ത്തുകയാണ്.

وَلَقَدۡ عَهِدۡنَآ إِلَىٰٓ ءَادَمَ مِن قَبۡلُ فَنَسِيَ وَلَمۡ نَجِدۡ لَهُۥ عَزۡمٗا ۝١١٥
وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ ۝١١٦
فَقُلۡنَا يَٰٓـَٔادَمُ إِنَّ هَٰذَا عَدُوّٞ لَّكَ وَلِزَوۡجِكَ فَلَا يُخۡرِجَنَّكُمَا مِنَ ٱلۡجَنَّةِ فَتَشۡقَىٰٓ ۝١١٧
إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعۡرَىٰ ۝١١٨
وَأَنَّكَ لَا تَظۡمَؤُاْ فِيهَا وَلَا تَضۡحَىٰ ۝١١٩
120–123

എന്നിട്ട്, പിശാച് അദ്ദേഹത്തിനു ദുഷ്‌പ്രേരണ നല്‍കി. അവന്‍ ചോദിച്ചു: ഹേ ആദം, നിത്യജീവിതവും ശാശ്വതാധിപത്യവുമുണ്ടാക്കുന്ന ഒരു മരത്തെക്കുറിച്ച് താങ്കള്‍ക്കു ഞാന്‍ പറഞ്ഞു തരട്ടെയോ? അങ്ങനെ അവരിരുവരും ആ മരത്തില്‍ നിന്നു ഭുജിച്ചു. തല്‍ക്ഷണം അവരുടെ നഗ്നത വെളിപ്പെട്ടു. അവര്‍ സ്വര്‍ഗത്തിലെ ഇലകള്‍ തങ്ങളുടെ മേല്‍ പതിച്ചുവെക്കാന്‍ തുടങ്ങി. ആദം നബി തന്റെ നാഥനോടു അനുസരണരാഹിത്യം കാട്ടുകയും വ്യതിചലിച്ചുപോവുകയുമുണ്ടായി.42
എന്നാല്‍ പിന്നീട് തന്റെ രക്ഷിതാവ് അദ്ദേഹത്തെഉല്‍കൃഷ്ടനായി തെരെഞ്ഞെടുത്തു. പശ്ചാത്താപം സ്വീകരിച്ച് സന്മാര്‍ഗ ദര്‍ശനമേകി.43
അല്ലാഹു അരുളി: നിങ്ങളിരുവരുമൊന്നിച്ച് ഇവിടെ നിന്നു ഇറങ്ങുക. പരസ്പരം ശത്രുക്കളാണ് നിങ്ങള്‍. എന്റെയടുത്തു നിന്നുള്ള എന്തെങ്കിലും മാര്‍ഗദര്‍ശനം വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ ആരത് അനുധാവനം ചെയ്യുന്നുവോ അവര്‍ മാര്‍ഗഭ്രഷ്ടരോ ഭാഗ്യശൂന്യരോ ആയിത്തീരില്ല.44

3 വിശദീകരണങ്ങൾ കാണുക

42. ആദം നബി(അ)നു സുജൂദ് ചെയ്യാത്തതിന്റെ പേരിലാണല്ലോ ഇബ്‌ലീസ് എന്നെന്നേക്കുമായി അഭിശപ്തനായി ആട്ടപ്പെട്ടത്. ഈ പക വെച്ച് അവന്‍ ആദം നബി(അ)യെ ചതിച്ചു. നിരോധിത വൃക്ഷത്തിന്റെ ഫലഭോജനം കൊണ്ട് കുഴപ്പമൊന്നുമില്ല, മരണത്തെ അതിജയിക്കാനും അജയ്യമായ മേധാവിത്വം നേടാനും ആകുമെന്നേയുള്ളൂ എന്നവന്‍ വ്യക്തമാക്കുകയും അല്ലാഹുവിന്റെ പേരില്‍ കള്ളസത്യം ചെയ്യുകയുമുണ്ടായി. ഒരു ദുര്‍ബല നിമിഷത്തില്‍ അല്ലാഹുവിന്റെ നിരോധനം വിസ്മരിച്ചതുകൊണ്ട് നബി ചതിക്കുഴിയില്‍ വീണുപോയി.

43. തന്റെ വീഴ്ച ആദം നബി(അ)ക്കു ബോധ്യപ്പെട്ടു. കടുത്ത കുറ്റബോധമുണ്ടായി. അപ്പോള്‍ അല്ലാഹു ബോധനം നല്‍കിയ പശ്ചാത്താപ വചനങ്ങള്‍ ഉരുവിട്ടു; അവന്‍ പാപമോചനമേകി. അല്‍-ബഖറ 37-ലും മറ്റും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ആദം നബി(അ) പശ്ചാത്തപിക്കുകയും അല്ലാഹു പൊറുത്തുകൊടുക്കുകയും ചെയ്തു കഴിഞ്ഞിരിക്കയാല്‍ മനുഷ്യന്റെ ജന്മപാപം എന്ന ഒരു സങ്കല്‍പം തികഞ്ഞ വങ്കത്തമാണ്. ഇന്നു ജനിച്ചു വീഴുന്ന ഒരു ശിശു ജന്മപാപം എന്ന ദുഷിച്ച ഭാണ്ഡവും പേറിക്കൊണ്ടാണ് വരുന്നത് എന്ന ക്രിസ്തീയ വിശ്വാസം തിര്‍ത്തും ദുര്‍ബലവും അടിസ്ഥാനരഹിതവുമാണ്. മറ്റൊരു കുറ്റവാളിയുടെ പാപം ഒരു വ്യക്തിയും വഹിക്കില്ല.

44. ഭൂമിയില്‍ തന്റെ പ്രാതിനിധ്യം വഹിക്കാനണല്ലോ ആദം നബി(അ)യെ സൃഷ്ടിച്ചതു തന്നെ.(ഖുര്‍ആന്‍ 2:30) ഈ കാരണം വെച്ച് സ്വര്‍ഗത്തില്‍ നിന്ന് അങ്ങോട്ട് നബിയെ മാറ്റുകയാണ്. 'നിങ്ങള്‍ പരസ്പരം ശത്രുക്കളാണ്' എന്നതിന്റെ വിവക്ഷ മക്കളാണ്, മര്‍ത്യസമൂഹം. അധികാരം, സമ്പത്ത്, സ്ഥാനമാനങ്ങള്‍, ദേഹേച്ഛകള്‍ തുടങ്ങി നൂറുകൂട്ടം കാര്യങ്ങള്‍ക്കായി എന്നും ശത്രുതയിലാണല്ലോ മനുഷ്യര്‍.
ഇമാം ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു: ഖുര്‍ആന്‍ പഠിച്ചു പാരായണം ചെയ്യുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്ത ഒരാളും തന്നെ ഭൗതിക ലോകത്ത് വഴിതെറ്റിപ്പോവില്ല, പാരത്രിക ലോകത്ത് നിര്‍ഭാഗ്യനാവില്ല-അല്ലാഹു ഏറ്റെടുത്തതാണ് ഇക്കാര്യം. തുടര്‍ന്നദ്ദേഹം ഈ സൂക്തം ഓതി.

فَوَسۡوَسَ إِلَيۡهِ ٱلشَّيۡطَٰنُ قَالَ يَٰٓـَٔادَمُ هَلۡ أَدُلُّكَ عَلَىٰ شَجَرَةِ ٱلۡخُلۡدِ وَمُلۡكٖ لَّا يَبۡلَىٰ ۝١٢٠
فَأَكَلَا مِنۡهَا فَبَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ ۝١٢١
ثُمَّ ٱجۡتَبَٰهُ رَبُّهُۥ فَتَابَ عَلَيۡهِ وَهَدَىٰ ۝١٢٢
قَالَ ٱهۡبِطَا مِنۡهَا جَمِيعَۢاۖ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ فَإِمَّا يَأۡتِيَنَّكُم مِّنِّي هُدٗى فَمَنِ ٱتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشۡقَىٰ ۝١٢٣
124–129

എന്റെ സന്ദേശത്തെ അവഗണിച്ചുകളയുന്ന ഒരാള്‍ക്ക് നിശ്ചയം, സങ്കുചിത ജീവിതമാണുണ്ടാവുക. പുനരുത്ഥാന നാളില്‍ അവനെ അന്ധനായി നാം സംഗമിപ്പിക്കുന്നതാണ്45
അവന്‍ ചോദിക്കും: നാഥാ, എന്തുകൊണ്ടാണ് എന്നെ നീ അന്ധനായി എഴുന്നേല്‍പ്പിച്ചിരിക്കുന്നത്, ഞാന്‍ ദുന്‍യാവില്‍ കാഴ്ചയുള്ളവനായിരുന്നുവല്ലോ? അല്ലാഹു പ്രതികരിക്കും: അതു ശരിതന്നെ; പക്ഷേ, എന്റെ ദൃഷ്ടാന്തങ്ങള്‍ നിനക്കു വന്നെത്തിയിരുന്നു, എന്നിട്ട് നീയത് വിസ്മരിച്ചു; അതുപോലെ ഇന്നു നീയും വിസ്മരിക്കപ്പെടുകയാണ്. പരിധിവിട്ട ജീവിതം നയിക്കുകയും തന്റെ നാഥന്റെ ദൃഷ്ടാന്തങ്ങള്‍ അവിശ്വസിക്കുകയും ചെയ്തവര്‍ക്ക് അങ്ങനെയാണു നാം പ്രതിഫലം നല്‍കുക. എന്നാല്‍ പാരത്രിക ശിക്ഷ ഏറെ കഠിനവും ശാശ്വതവും തന്നെയത്രേ. ഇവരുടെ മുമ്പ് എത്രയോ തലമുറകള്‍ നാം സംഹരിച്ചുകളഞ്ഞിട്ടുണ്ടെന്നുള്ളത് ഇവര്‍ക്ക് മാര്‍ഗദര്‍ശകമാകുന്നില്ലേ? അവരുടെ ആവാസകേന്ദ്രങ്ങളിലൂടെ ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്46
ഇതില്‍ ബുദ്ധിമാന്മാര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്, തീര്‍ച്ച. താങ്കളുടെ നാഥന്റെ പക്കല്‍ നിന്നു ഒരു വചനവും നിര്‍ണയിക്കപ്പെട്ട ഒരവധിയും നേരത്തെ ഇല്ലായിരുന്നെങ്കില്‍, അത്തരമൊരുന്മൂലന നടപടി ഇവര്‍ക്കും അനിവാര്യമായേനേ47

3 വിശദീകരണങ്ങൾ കാണുക

45. കണ്ണും കാതും ബുദ്ധിയും ചിന്താശേഷിയുമൊക്കെ നല്‍കി അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച ശേഷം അവന്റെ മാര്‍ഗദര്‍ശനത്തിനായി സത്യത്തിന്റെ സന്ദേശം നല്‍കി. പ്രവാചകന്മാരെയും ദിവ്യഗ്രന്ഥങ്ങളും നല്‍കി. അവയൊക്കെ അവഗണിച്ചു ജീവിച്ച നിഷേധി തികഞ്ഞ പരാജിതനും മഹാഭാഗ്യശൂന്യനുമാണ്. കാരണം ഭൗതിക ലോകത്ത് കുടുസ്സായ ജീവിതമാണവനുണ്ടാവുക. പ്രത്യക്ഷത്തില്‍ ആനന്ദപൂര്‍ണമാണെങ്കില്‍ പോലും അവന്റെ മനസ്സ് സംഘര്‍ഷഭരിതമായിരിക്കും. സത്യം കാണാതെ പോയ ഈ അവഗണനക്കു പകരം കണ്ണുകാണാനാകാതെയാണവന്‍ പാരത്രിക ലോകത്ത് സംഗമിപ്പിക്കപ്പെടുക.

46. അറേബ്യന്‍ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ സത്യനിഷേധികളായ ധിക്കാരീ സമൂഹങ്ങള്‍ വേരോടെ പിഴുതെറിയപ്പെട്ടതിന്റെ ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ കാണാം. ഹൂദ്, സമൂദ്, ലൂത്ത് നബിയുടെ ജനത, അബ്‌റഹത്ത് സേന മുതലായവ ഉദാഹരണം. അത്തരം അധര്‍മ്മകാരികളുടെ ഉന്മൂലനസംഭവങ്ങളില്‍ നിന്നു എന്തുകൊണ്ട് ഇവര്‍ പാഠം പഠിക്കുന്നില്ല എന്നു ചോദിക്കുകയാണ്.

47. തിരുമേനി(സ)യുടെ സാന്നിധ്യത്തില്‍ സ്വന്തം ജനത്തെ ശിക്ഷയിറക്കി നശിപ്പിക്കുകയില്ല (അന്‍ഫാല്‍ :33) എന്ന ഒരു തീരുമാനം അല്ലാഹുവിനുണ്ട്. അതാണിവിടെ സൂചിപ്പിച്ച 'വചനം'. ഓരോ വ്യക്തിയുടെയും ആയുസ്സും ഭാഗധേയങ്ങളും അല്ലാഹുവിന്റെ വിധിയനുസരിച്ചു തന്നെ സംഭവിച്ചുകൊണ്ടിരിക്കും. അതൊന്നുമില്ലായിരുന്നെങ്കില്‍ കൂട്ട സംഹരണത്തിനു മതിയായ അക്രമവും ധിക്കാരവും നിഷേധവുമൊക്കെയാണിവര്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണു വിവക്ഷ.

وَمَنۡ أَعۡرَضَ عَن ذِكۡرِي فَإِنَّ لَهُۥ مَعِيشَةٗ ضَنكٗا وَنَحۡشُرُهُۥ يَوۡمَ ٱلۡقِيَٰمَةِ أَعۡمَىٰ ۝١٢٤
قَالَ رَبِّ لِمَ حَشَرۡتَنِيٓ أَعۡمَىٰ وَقَدۡ كُنتُ بَصِيرٗا ۝١٢٥
قَالَ كَذَٰلِكَ أَتَتۡكَ ءَايَٰتُنَا فَنَسِيتَهَاۖ وَكَذَٰلِكَ ٱلۡيَوۡمَ تُنسَىٰ ۝١٢٦
وَكَذَٰلِكَ نَجۡزِي مَنۡ أَسۡرَفَ وَلَمۡ يُؤۡمِنۢ بِـَٔايَٰتِ رَبِّهِۦۚ وَلَعَذَابُ ٱلۡأٓخِرَةِ أَشَدُّ وَأَبۡقَىٰٓ ۝١٢٧
أَفَلَمۡ يَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا قَبۡلَهُم مِّنَ ٱلۡقُرُونِ يَمۡشُونَ فِي مَسَٰكِنِهِمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ ۝١٢٨
وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَكَانَ لِزَامٗا وَأَجَلٞ مُّسَمّٗى ۝١٢٩
130

അതുകൊണ്ട്, ഈ നിഷേധികളുടെ ജല്പനങ്ങളില്‍ താങ്കള്‍ ക്ഷമ കൈകൊള്ളുക. സൂര്യന്‍ ഉദിക്കുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും മുമ്പും ദിനരാത്രങ്ങളുടെ ചില മുഹൂര്‍ത്തങ്ങളിലും നാഥനെ സ്തുതിക്കുകയും അവന്റെ മഹത്ത്വം വാഴ്ത്തുകയും ചെയ്യുക48
എങ്കില്‍ താങ്കള്‍ക്കു ദൈവിക സംതൃപ്തി ലഭിച്ചേക്കും.

1 വിശദീകരണം കാണുക

48. അഞ്ചുനേരത്തെ നിര്‍ബന്ധ നിസ്‌കാരങ്ങളാണ് ഇവിടെ വിവക്ഷിതമായിട്ടുള്ളതെന്നാണ് വ്യാഖ്യാതാക്കളില്‍ മിക്കവരും പറയുന്നത്. അവതന്നെ യഥായോഗ്യം നിര്‍വ്വഹിക്കുകയാണെങ്കില്‍ വിശ്വാസിക്ക് വിജയം സുനിശ്ചിതമാണ്. നമസ്‌കാരം നിഷിദ്ധ കാര്യങ്ങളെയും ഹീനപ്രവൃത്തികളെയും തടയുമെന്നാണല്ലോ അല്ലാഹു പറഞ്ഞിട്ടുള്ളത്.(അന്‍കബൂത്ത് 45) പക്ഷേ, പലരും കുറ്റമറ്റതായി അവ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണു വസ്തുത.

فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ غُرُوبِهَاۖ وَمِنۡ ءَانَآيِٕ ٱلَّيۡلِ فَسَبِّحۡ وَأَطۡرَافَ ٱلنَّهَارِ لَعَلَّكَ تَرۡضَىٰ ۝١٣٠
131–132

അവരില്‍ വിവിധ വിഭാഗങ്ങള്‍ക്ക് - അവരെ പരീക്ഷിക്കാനായി - നാം നല്‍കിയ ഭൗതിക ജീവിതാലങ്കാരങ്ങളിലേക്ക് താങ്കള്‍ കണ്ണു നീട്ടേണ്ട49
താങ്കളുടെ നാഥന്‍ തരുന്ന ഉപജീവനമത്രേ ഏറ്റം ഉദാത്തവും ശാശ്വതവും. സ്വന്തം കുടുംബത്തോട് താങ്കള്‍ നമസ്‌കരിക്കാന്‍ ശാസിക്കുകയും യഥായോഗ്യമതു നിര്‍വ്വഹിക്കുന്നതില്‍ ക്ഷമാപൂര്‍വ്വം നിലയുറപ്പിക്കുകയും ചെയ്യുക. താങ്കള്‍ക്കു നാം ഉപജീവനം തരികയാണ്, അതിങ്ങോട്ട് ചോദിക്കുന്നില്ല. ശോഭനമായ പരിണതിയുണ്ടാവുക ധര്‍മനിഷ്ഠനാകുന്നു.50

2 വിശദീകരണങ്ങൾ കാണുക

49. നിഷേധീ സമൂഹങ്ങള്‍ വിവിധ തരത്തിലുള്ള ഭൗതിക സൗഭാഗ്യങ്ങള്‍ കൊണ്ട് അനുഗൃഹീതരായി കാണാം. എന്നാല്‍ സത്യവിശ്വാസികള്‍ അതില്‍ വഞ്ചിതരായി പോകരുത്. അല്ലാഹു ഒരാളെ സ്‌നേഹിക്കുന്നതിന്റെ അടയാളമല്ല ഭൗതിക ശ്രേയസ്സ്, മറിച്ച്, അതൊരു പരീക്ഷണമാണ്. ഇവിടെ സംബോധന നബി(സ)യോടാണെങ്കിലും സത്യവിശ്വാസികളായ അനുയായികളാണ് ഉദ്ദേശ്യം. കാരണം, അവിടന്ന് ഭൗതിക പരിത്യാഗിയായിരുന്നു.

50. തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിക്കുന്നതാരോ അവര്‍ക്കാണ് പാരത്രിക വിജയവും സ്വര്‍ഗീയ ലോകവും കനിഞ്ഞേകപ്പെടുക; ദുന്‍യാവിലുണ്ടായിരുന്ന അലങ്കാരാര്‍ഭാടങ്ങളോ ക്ഷേമാവസ്ഥകളോ പരിഗണിച്ചല്ല അന്തിമവിജയം.

وَلَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ زَهۡرَةَ ٱلۡحَيَوٰةِ ٱلدُّنۡيَا لِنَفۡتِنَهُمۡ فِيهِۚ وَرِزۡقُ رَبِّكَ خَيۡرٞ وَأَبۡقَىٰ ۝١٣١
وَأۡمُرۡ أَهۡلَكَ بِٱلصَّلَوٰةِ وَٱصۡطَبِرۡ عَلَيۡهَاۖ لَا نَسۡـَٔلُكَ رِزۡقٗاۖ نَّحۡنُ نَرۡزُقُكَۗ وَٱلۡعَٰقِبَةُ لِلتَّقۡوَىٰ ۝١٣٢
133–135

എന്തുകൊണ്ട് പ്രവാചകന്‍ ഞങ്ങള്‍ക്ക് തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തം കൊണ്ടുവന്നു തരുന്നില്ലെന്നാണവരുടെ ചോദ്യം. അവര്‍ക്കെന്തേ പൂര്‍വ്വിക ഗ്രന്ഥങ്ങളിലെ പ്രത്യക്ഷ ദൃഷ്ടാന്തം വന്നുകിട്ടിയില്ലേ?51
ഇതിനു മുമ്പ് എന്തെങ്കിലും ശിക്ഷകൊണ്ട് നാമവരെ സംഹരിച്ചിരുന്നുവെങ്കില്‍, അവര്‍ പറയുമായിരുന്നു: 'നാഥാ, ഞങ്ങളിലേക്ക് നീയെന്തേ ഒരു ദൂതനെ നിയോഗിച്ചില്ല? എങ്കില്‍ അപമാനിതരും ഹീനരുമായിത്തീരും മുമ്പേ ഞങ്ങള്‍ നിന്റെ ദൃഷ്ടാന്തങ്ങളനുധാവനം ചെയ്‌തേനെ52
നബി, പ്രതികരിക്കുക: എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നവരാകുന്നു; നിങ്ങളും പ്രതീക്ഷിക്കുക. ഋജുമാര്‍ഗത്തിന്റെയാളുകള്‍ ആരാണെന്നും സന്മാര്‍ഗം കൈവരിച്ചുകഴിഞ്ഞവര്‍ ആരാണെന്നും തത്സമയം നിങ്ങള്‍ക്ക് മനസ്സിലാക്കാനാവുന്നതാണ്53

3 വിശദീകരണങ്ങൾ കാണുക

51. പൂര്‍വ്വ ഗ്രന്ഥങ്ങളിലെ പ്രത്യക്ഷ ദൃഷ്ടാന്തം എന്നതു കൊണ്ടുള്ള വിവക്ഷ മുഹമ്മദ് നബി(സ)യും വിശുദ്ധ ഖുര്‍ആനുമാണ്. അവിടെത്തെക്കുറിച്ച വ്യക്തമായ പ്രസ്താവങ്ങള്‍ പൂര്‍വ്വവേദങ്ങളിലുണ്ടായിരുന്നു. പൂര്‍വ്വികസമൂഹങ്ങളെയും സംഭവങ്ങളെയും കുറിച്ച ധാരാളം പരാമര്‍ശങ്ങളും പ്രസ്താവങ്ങളും ഖുര്‍ആനിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

52. നബി(സ)യും ഖുര്‍ആനും വരും മുമ്പ് നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും പേരില്‍ മക്കാമുശ്‌രിക്കുകളെ നശിപ്പിച്ചിരുന്നുവെങ്കില്‍ പരലോകത്ത് അവരുടെ ശൈലിമാറും-നീയെന്തേ നാഥാ, ഞങ്ങളിലേക്ക് പ്രവാചകനെ നിയോഗിച്ചില്ല, സന്മാര്‍ഗദര്‍ശകഗ്രന്ഥമിറക്കിയില്ല? അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗ നിഷ്ഠരായേനെ എന്നവര്‍ തട്ടിവിടും.

53. സത്യം ബോധ്യമാകാത്തവരല്ല നിഷേധികള്‍, ദുര്‍വാശിയും മത്സരമനഃസ്ഥിതിയും ദുശ്ശാഠ്യവും ചിന്താശൂന്യതയുമാണവര്‍ക്ക്. അതുകൊണ്ട്, മരണാനന്തരലോകം പ്രതീക്ഷിച്ചിരിക്കുകയേ ഇനി നിവൃത്തിയുള്ളൂ. ആരാണിവിടെ വിജയിക്കുക, സൗഭാഗ്യരാവുക? പരാജിതരും നരകക്കാരും ആരൊക്കെയായിരിക്കും? ആ കാത്തിരിപ്പു തുടരുക തന്നെ. അന്ന് വിശ്വാസികള്‍ക്കും നിഷേധികള്‍ക്കും എല്ലാം സ്പഷ്ടമായി അനുഭവബോധ്യമായിത്തീരുന്നതാണ്.

وَقَالُواْ لَوۡلَا يَأۡتِينَا بِـَٔايَةٖ مِّن رَّبِّهِۦٓۚ أَوَلَمۡ تَأۡتِهِم بَيِّنَةُ مَا فِي ٱلصُّحُفِ ٱلۡأُولَىٰ ۝١٣٣
وَلَوۡ أَنَّآ أَهۡلَكۡنَٰهُم بِعَذَابٖ مِّن قَبۡلِهِۦ لَقَالُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ مِن قَبۡلِ أَن نَّذِلَّ وَنَخۡزَىٰ ۝١٣٤
قُلۡ كُلّٞ مُّتَرَبِّصٞ فَتَرَبَّصُواْۖ فَسَتَعۡلَمُونَ مَنۡ أَصۡحَٰبُ ٱلصِّرَٰطِ ٱلسَّوِيِّ وَمَنِ ٱهۡتَدَىٰ ۝١٣٥