'സ്വാദ്'1
ഉദ്‌ബോധന വേദമായ ഖുര്‍ആന്‍ തന്നെ ശപഥം, സത്യനിഷേധികള്‍ ദുരാഭിജാത്യത്തിലും ശത്രുതയിലുമാകുന്നു. എത്രയെത്ര തലമുറകളെ അവര്‍ക്കുമുമ്പ് നാം ഉന്മൂലനം ചെയ്തിട്ടുണ്ട്! അപ്പോള്‍ അവര്‍ മുറവിളി കൂട്ടി. എന്നാല്‍ രക്ഷ നേടാനാകുന്ന നേരമല്ല അത്2
തങ്ങളിലേക്ക് സ്വന്തത്തില്‍ നിന്നുതന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ വന്നതില്‍ അദ്ഭുതം കൂറുകയാണവര്‍. 'ഇവന്‍ വ്യാജവാദിയായ ഒരു മാരണക്കാരനാണ്' എന്ന് നിഷേധികള്‍ തട്ടിവിട്ടു. ഇവന്‍ ബഹുദൈവങ്ങളെ ഏകദൈവമാക്കിയിരിക്കുകയാണോ? ഇതൊരു അദ്ഭുതകാര്യം തന്നെ, തീര്‍ച്ച. 'നിങ്ങള്‍ മുന്നോട്ടു നീങ്ങുകയും ദൈവങ്ങളുടെ കാര്യത്തില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുക; ഈ പുതിയ മതം ആസൂത്രിതം തന്നെ; ഇതിനെക്കുറിച്ച് അവസാനമതത്തില്‍ നാം യാതൊന്നും കേട്ടിട്ടില്ല; ഒരു കൃത്രിമ മതമാണിത്' എന്നിങ്ങനെ പറഞ്ഞുകൊണ്ട് അവരിലെ സാരഥികള്‍ കടന്നുപോയി3
3 വിശദീകരണങ്ങൾ കാണുക
1. അറബി അക്ഷരമാലയിലെ പതിനാലാമത്തേതാണ് 'സ്വാദ്'; രുചി എന്ന അര്‍ത്ഥത്തിലുള്ള മലയാളത്തിലെ സ്വാദ് അല്ല. പലപ്പോഴും കണ്ടതുപോലെ ഈ അധ്യായമാരംഭിക്കുന്നത് ഈ അക്ഷരവുമായാണ്. ഇതിന്റെ നാമവും അതുതന്നെ. ഖുര്‍ആനിന്റെ അമാനുഷികതയിലേക്കുള്ള ചൂണ്ടുപലകയാണത്.
2. നിഷേധികള്‍ ശിക്ഷ വന്നെത്തുമ്പോള്‍ മുറവിളി കൂട്ടും; സത്യവിശ്വാസം പ്രഖ്യാപിച്ചു നോക്കും. ഫിര്‍ഔന്‍ പോലും അങ്ങനെ ചെയ്തു (10:90-92). പക്ഷേ, സമയം കഴിഞ്ഞുപോയതു കൊണ്ട് യാതൊരു മോചനവും രക്ഷയും അവര്‍ക്കുണ്ടാവില്ല.
3. സാരഥികള്‍ കടന്നുപോയി എന്നാല്‍ നബി(സ്വ)യുടെ പ്രബോധനം ഗ്രഹിക്കാനോ ശ്രവിക്കാനോ തങ്ങളുടെ അന്ധമായ നിലപാട് പുനര്‍വിചിന്തനം നടത്താനോ അവര്‍ സന്നദ്ധരായില്ല എന്നര്‍ത്ഥം. മാത്രമല്ല, ദുര്‍ന്നടപ്പുകാരായ എല്ലാ നേതാക്കളെയും പോലെ തന്നെ അനുയായികളെ പിടിച്ചുനിറുത്താനും ദുര്‍മാര്‍ഗത്തിന് പ്രേരണ നല്‍കാനുമാണവര്‍ വ്യാജ പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത്. അവസാന മതം കൊണ്ടുള്ള വിവക്ഷ ക്രിസ്ത്യാനിസമാണ്. ഇസ്‌ലാമിന്ന് മുമ്പുതന്നെ-നിക്യാ സുന്നഹദോസില്‍ എ.സി 325ല്‍- അവര്‍ തൗഹീദില്‍ നിന്നു വ്യതിചലിച്ച് ത്രിയേകത്വം അംഗീകരിച്ച് മുശ്‌രിക്കുകളായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.