60–65
മനുഷ്യരേ, നിങ്ങളോടു ഞാന്‍ ഇങ്ങനെ കല്‍പിച്ചിരുന്നില്ലേ?: പിശാചിനെ നിങ്ങളാരാധിക്കരുത്; നിശ്ചയം, നിങ്ങളുടെ സ്പഷ്ട ശത്രുവാണവന്‍; എന്നെയാണ് നിങ്ങളാരാധിക്കേണ്ടത്-ഇതാണ് ഋജുവായ പന്ഥാവ്.21
നിങ്ങളില്‍ ധാരാളം ജനപഥങ്ങളെ അവന്‍ വഴിതെറ്റിച്ചു; എന്നിട്ടും ആലോചിക്കുന്നവരായില്ലേ നിങ്ങള്‍? ഇതാ, നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെട്ടിരുന്ന നരകം! സത്യനിഷേധികളായിരുന്ന കാരണത്താല്‍ നിങ്ങളിതില്‍ പ്രവേശിക്കുക. അന്ന് അവരുടെ വായകള്‍ക്കു നാം മുദ്രചാര്‍ത്തുന്നതും കൈകള്‍ നമ്മോടു സംസാരിക്കുന്നതും കര്‍മങ്ങളെപ്പറ്റി കാലുകള്‍ സാക്ഷിനില്‍ക്കുന്നതുമാകുന്നു.22
2 വിശദീകരണങ്ങൾ കാണുക
21. അല്ലാഹുവിന്റെ ദൂതന്മാരൊക്കെയും ഒരേ ആശയമാണ് സമൂഹങ്ങളെ പഠിപ്പിച്ചത്-തൗഹീദും അനുബന്ധ കാര്യങ്ങളും; മനുഷ്യന്റെ കഠിനശത്രുവാണ് ഇബ്‌ലീസ് എന്നതിനാല്‍ ഒരു നിലക്കും അവനെ പിന്തുടരരുത്, അനുസരിക്കരുത്.
22. മലക്കുകള്‍ എഴുതിവെച്ച രേഖകളെപ്പോലും വിചാരണാസമയത്ത് നിഷേധി തള്ളിപ്പറയും, അവര്‍ ഞാന്‍ ചെയ്യാത്തതാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് തട്ടിവിടും. തത്സമയമാണ് വായക്ക് മുദ്രവെക്കുകയും അവയവങ്ങള്‍ സംസാരിക്കുകയും ചെയ്യുക എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മുസ്‌ലിം).
۞ أَلَمۡ أَعۡهَدۡ إِلَيۡكُمۡ يَٰبَنِيٓ ءَادَمَ أَن لَّا تَعۡبُدُواْ ٱلشَّيۡطَٰنَۖ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٞ ٦٠
وَأَنِ ٱعۡبُدُونِيۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ ٦١
وَلَقَدۡ أَضَلَّ مِنكُمۡ جِبِلّٗا كَثِيرًاۖ أَفَلَمۡ تَكُونُواْ تَعۡقِلُونَ ٦٢
هَٰذِهِۦ جَهَنَّمُ ٱلَّتِي كُنتُمۡ تُوعَدُونَ ٦٣
ٱصۡلَوۡهَا ٱلۡيَوۡمَ بِمَا كُنتُمۡ تَكۡفُرُونَ ٦٤
ٱلۡيَوۡمَ نَخۡتِمُ عَلَىٰٓ أَفۡوَٰهِهِمۡ وَتُكَلِّمُنَآ أَيۡدِيهِمۡ وَتَشۡهَدُ أَرۡجُلُهُم بِمَا كَانُواْ يَكۡسِبُونَ ٦٥