Sunday, 11 October 2026 Hijri: — 02:17:11 pm
MalayalamQuran.in
മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam മുത്തുവേൽ പാണ്ഡ്യൻ വരുന്നു; 'ജയിലർ 2' കേരള അഡ്വാൻസ് ബുക്കിംഗ് ഇന്ന് മുതൽ — Asianet News Malayalam രാജി വിവാദം: ആർ ശ്രീലേഖയുടെ വിശദീകരണം ഇന്നുണ്ടായേക്കും, സമൂഹ മാധ്യമത്തിലൂടെയാവും വിശദീകരണം — Asianet News Malayalam 'ഇന്ന് മറ്റൊരിടം ജന്തർ മന്തറാകും' ഗ്യാനേഷിനെയോ യുവാക്കളെയോ ജയിലിലിടുക? സമരാഹ്വാനവുമായി നേഹ ബോറ — Asianet News Malayalam
Quran translation reader

സാദ് ص Sad

Surah 38 മക്കിയ്യ • مكية • Makkiyah 88 ആയത്തുകൾ • 88 Ayahs

സൂറത്ത് സാദ് (Sad), ഖുർആൻ അധ്യായം 38 — അറബി ആയത്തുകളും മലയാളം വിവർത്തനവും ഉൾപ്പെടെ 88 ആയത്തുകൾ വായിക്കുക. Read Surah Sad with Arabic text and മലയാളം translation.

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
1

സ്വാദ്. മഹത്തായ ഖുര്‍ആന്‍ തന്നെയാണ് സത്യം! (സത്യനിഷേധികള്‍ പറയും പോലെയല്ല കാര്യം.)

صٓۚ وَٱلۡقُرۡءَانِ ذِي ٱلذِّكۡرِ ۝١
2

പക്ഷേ, സത്യനിഷേധികള്‍ ഊറ്റത്തിലും ഭിന്നിപ്പിലുമാണ്.

بَلِ ٱلَّذِينَ كَفَرُواْ فِي عِزَّةٖ وَشِقَاقٖ ۝٢
3

അവര്‍ക്കു മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ (രക്ഷക്കുവേണ്ടി) നിലവിളിച്ചു. അത് ഓടിരക്ഷപ്പെടാനുള്ള സമയമായിരുന്നില്ല!

كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنٖ فَنَادَواْ وَّلَاتَ حِينَ مَنَاصٖ ۝٣
4

തങ്ങളില്‍ നിന്നുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുക്കല്‍ വന്നതില്‍ അവര്‍ അത്ഭുതപ്പെടുകയാണ്. ഇയാള്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാണ് എന്ന് ആ സത്യനിഷേധികള്‍ പറയുകയും ചെയ്യുന്നു.

وَعَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡۖ وَقَالَ ٱلۡكَٰفِرُونَ هَٰذَا سَٰحِرٞ كَذَّابٌ ۝٤
5

പല ദൈവങ്ങളെ ഇയാള്‍ ഒരേയൊരു ദൈവമാക്കിയിരിക്കുകയാണോ? നിശ്ചയം ഇത് അത്യാശ്ചര്യകരമായ ഒരു കാര്യം തന്നെയാണ്.

أَجَعَلَ ٱلۡأٓلِهَةَ إِلَٰهٗا وَٰحِدًاۖ إِنَّ هَٰذَا لَشَيۡءٌ عُجَابٞ ۝٥
6

അവരില്‍ നിന്നുള്ള നേതാക്കള്‍ ഇങ്ങനെ പറഞ്ഞുംകൊണ്ടുപോയി: 'നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുകയും ബുദ്ധിമുട്ടുകള്‍ ക്ഷമിക്കുകയും ചെയ്യുക. നിശ്ചയമായും ഇത് ഉദ്ദേശ്യപൂര്‍വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാണ്.'

وَٱنطَلَقَ ٱلۡمَلَأُ مِنۡهُمۡ أَنِ ٱمۡشُواْ وَٱصۡبِرُواْ عَلَىٰٓ ءَالِهَتِكُمۡۖ إِنَّ هَٰذَا لَشَيۡءٞ يُرَادُ ۝٦
7

'അവസാനത്തെ മതത്തിലും നാം ഇതു കേട്ടിട്ടില്ല. ഇതും കള്ളംകെട്ടി പറയുക തന്നെയാകുന്നു.'

مَا سَمِعۡنَا بِهَٰذَا فِي ٱلۡمِلَّةِ ٱلۡأٓخِرَةِ إِنۡ هَٰذَآ إِلَّا ٱخۡتِلَٰقٌ ۝٧
8

നമ്മുടെ ഇടയില്‍ നിന്ന് ഇവനു തന്നെ ഈ ഉല്‍ബോധനം (ഖുര്‍ആന്‍) അവതരിപ്പിക്കപ്പെട്ടിരിക്കയാണോ?' പക്ഷേ, അവര്‍ എന്റെ ഉല്‍ബോധനത്തെക്കുറിച്ചുതന്നെ സംശയത്തിലാണ്. എന്നാല്‍, എന്റെ ശിക്ഷ ഇതുവരേക്കും അവര്‍ രുചി നോക്കിയിട്ടില്ല. (അതുകൊണ്ടാണ് ഇതിനെല്ലാം അവര്‍ക്ക് ധൈര്യം വന്നത്.)

أَءُنزِلَ عَلَيۡهِ ٱلذِّكۡرُ مِنۢ بَيۡنِنَاۚ بَلۡ هُمۡ فِي شَكّٖ مِّن ذِكۡرِيۚ بَل لَّمَّا يَذُوقُواْ عَذَابِ ۝٨
9

പ്രതാപശാലിയും വളരെ ദാനം ചെയ്യുന്നവനുമായ താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യത്തിന്റെ ഭണ്ഡാരങ്ങള്‍ അവരുടെ പക്കലാണോ?

أَمۡ عِندَهُمۡ خَزَآئِنُ رَحۡمَةِ رَبِّكَ ٱلۡعَزِيزِ ٱلۡوَهَّابِ ۝٩
10

അല്ലെങ്കില്‍ ആകാശഭൂമികളുടെയും അവക്കിടയിലുള്ള വസ്തുക്കളുടെയും ആധിപത്യം അവര്‍ക്കാണോ? എന്നാലവര്‍ അതിന്റെ മാര്‍ഗങ്ങളില്‍ കയറിക്കൊള്ളട്ടെ.

أَمۡ لَهُم مُّلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَاۖ فَلۡيَرۡتَقُواْ فِي ٱلۡأَسۡبَٰبِ ۝١٠
11

(വാസ്തവത്തില്‍ അവര്‍) മിത്രകക്ഷികളില്‍ പെട്ട, അവിടെ വെച്ച് പരാജയപ്പെട്ടുപോകുന്ന ഒരു നിസ്സാരസൈന്യമാണ്.

جُندٞ مَّا هُنَالِكَ مَهۡزُومٞ مِّنَ ٱلۡأَحۡزَابِ ۝١١
12

നൂഹ് (നബി)യുടെ ജനതയും ആദ് സമുദായവും കുറ്റി (ആണി)കളുടെ ആളായ ഫിര്‍ഔനും ഇവര്‍ക്കുമുമ്പ് (സത്യത്തെ) നിഷേധിച്ചിട്ടുണ്ട്.

كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَعَادٞ وَفِرۡعَوۡنُ ذُو ٱلۡأَوۡتَادِ ۝١٢
13

സമൂദ് സമുദായവും ലൂഥ് (നബി)യുടെ ജനതയും മരക്കാവുകാരും (നിഷേധിച്ചിട്ടുണ്ട്).-അക്കൂട്ടരത്രെ മിത്രകക്ഷികള്‍.

وَثَمُودُ وَقَوۡمُ لُوطٖ وَأَصۡحَٰبُ لۡـَٔيۡكَةِۚ أُوْلَٰٓئِكَ ٱلۡأَحۡزَابُ ۝١٣
14

ഇവരെല്ലാവരും തന്നെ മുര്‍സലുകളെ നിഷേധിച്ചു. തന്നിമിത്തം എന്റെ ശിക്ഷ അവര്‍ക്ക് ബന്ധപ്പെട്ടു.

إِن كُلٌّ إِلَّا كَذَّبَ ٱلرُّسُلَ فَحَقَّ عِقَابِ ۝١٤
15

ഒരേയൊരു ഘോരശബ്ദം മാത്രമാണ് ഇക്കൂട്ടര്‍ ഇനി കാത്തുകൊണ്ടിരിക്കുന്നത്. അതിന് ഇനി ഒട്ടും താമസമില്ല.

وَمَا يَنظُرُ هَٰٓؤُلَآءِ إِلَّا صَيۡحَةٗ وَٰحِدَةٗ مَّا لَهَا مِن فَوَاقٖ ۝١٥
16

അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണ ചെയ്യുന്ന ദിവസത്തിന് മുമ്പു തന്നെ (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്ക് വേഗം തന്നേക്കണേ!

وَقَالُواْ رَبَّنَا عَجِّل لَّنَا قِطَّنَا قَبۡلَ يَوۡمِ ٱلۡحِسَابِ ۝١٦
17

(നബിയേ,) അവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളുക. നമ്മുടെ അടിമ ശക്തനായ ദാവൂദ് (നബി)യെ താങ്കള്‍ ഓര്‍ക്കുക. നിശ്ചയമായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) വളരെ മടക്കമുള്ള ആളായിരുന്നു.

ٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱذۡكُرۡ عَبۡدَنَا دَاوُۥدَ ذَا ٱلۡأَيۡدِۖ إِنَّهُۥٓ أَوَّابٌ ۝١٧
18

സന്ധ്യാസമയത്തും പ്രകാശസമയത്തും തസ്ബീഹ് ചെയ്തുകൊണ്ട് അദ്ദേഹത്തോടൊപ്പം പര്‍വതങ്ങളെ നാം കീഴ്പ്പെടുത്തുക തന്നെ ചെയ്തു.

إِنَّا سَخَّرۡنَا ٱلۡجِبَالَ مَعَهُۥ يُسَبِّحۡنَ بِٱلۡعَشِيِّ وَٱلۡإِشۡرَاقِ ۝١٨
19

ഒരുമിച്ചുകൂട്ടപ്പെട്ട നിലയില്‍ പക്ഷികളെയും (നാം കീഴ്പ്പെടുത്തി). അവ എല്ലാം തന്നെ അദ്ദേഹത്തോട് അനുസരണമുള്ളവയായിരുന്നു.

وَٱلطَّيۡرَ مَحۡشُورَةٗۖ كُلّٞ لَّهُۥٓ أَوَّابٞ ۝١٩
20

തന്റെ ആധിപത്യം നാം ശക്തമാക്കുകയും തനിക്ക് വിജ്ഞാനവും സംസാരവൈഭവവും നാം നല്‍കുകയും ചെയ്തു.

وَشَدَدۡنَا مُلۡكَهُۥ وَءَاتَيۡنَٰهُ ٱلۡحِكۡمَةَ وَفَصۡلَ ٱلۡخِطَابِ ۝٢٠
21

(നബിയേ,) വ്യവഹാരകക്ഷികള്‍ ദാവൂദ് (നബി)യുടെ ആരാധനാമന്ദിരത്തില്‍ മതില്‍ കയറി ചാടിവന്നപ്പോഴത്തെ വര്‍ത്തമാനം താങ്കള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

۞ وَهَلۡ أَتَىٰكَ نَبَؤُاْ ٱلۡخَصۡمِ إِذۡ تَسَوَّرُواْ ٱلۡمِحۡرَابَ ۝٢١
22

അതായത് അവര്‍ ദാവൂദ് (നബി)യുടെ മുന്നില്‍ കടന്നുവന്ന സന്ദര്‍ഭം. അപ്പോള്‍ അദ്ദേഹം അവരെപ്പറ്റി ഭയപ്പെട്ടു. അവര്‍ പറഞ്ഞു: 'താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ടു വ്യവഹാര കക്ഷികളാണ്. ഞങ്ങളില്‍ ചിലര്‍ ചിലരോട് അതിക്രമം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ സത്യമനുസരിച്ച് വിധി കല്‍പിക്കണം. അനീതി ചെയ്യരുത്. ഞങ്ങള്‍ക്ക് നേരായ മാര്‍ഗത്തിലേക്ക് മാര്‍ഗദര്‍ശനം നല്‍കുകയും വേണം.'

إِذۡ دَخَلُواْ عَلَىٰ دَاوُۥدَ فَفَزِعَ مِنۡهُمۡۖ قَالُواْ لَا تَخَفۡۖ خَصۡمَانِ بَغَىٰ بَعۡضُنَا عَلَىٰ بَعۡضٖ فَٱحۡكُم بَيۡنَنَا بِٱلۡحَقِّ وَلَا تُشۡطِطۡ وَٱهۡدِنَآ إِلَىٰ سَوَآءِ ٱلصِّرَٰطِ ۝٢٢
23

നിശ്ചയമായും ഇവന്‍ എന്റെ സഹോദരനാണ്. ഇവന് തൊണ്ണൂറ്റി ഒമ്പത് പിടയാടുകളുണ്ട്. എനിക്ക് ഒരേയൊരു പിടയാടും. എന്നിട്ട്, ആ ആടുകൂടി എനിക്ക് വിട്ടുതരേണമെന്ന് ഇവന്‍ പറഞ്ഞു. സംസാരത്തില്‍ ഇവന്‍ എന്നെ തോല്‍പിച്ചുകളയുകയും ചെയ്തു.'

إِنَّ هَٰذَآ أَخِي لَهُۥ تِسۡعٞ وَتِسۡعُونَ نَعۡجَةٗ وَلِيَ نَعۡجَةٞ وَٰحِدَةٞ فَقَالَ أَكۡفِلۡنِيهَا وَعَزَّنِي فِي ٱلۡخِطَابِ ۝٢٣
24

അദ്ദേഹം (ദാവൂദ് നബി) പറഞ്ഞു: 'അവന്റെ പിടയാടുകളിലേക്ക് നിന്റെ പിടയാടിനെ ചോദിച്ചതു നിമിത്തം അവന്‍ നിന്നോട് അനീതി പ്രവര്‍ത്തിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്; നിശ്ചയമായും പങ്കാളികളില്‍ അധികപേരും പരസ്പരം അതിക്രമം പ്രവര്‍ത്തിക്കാറുണ്ട്; സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരൊഴികെ. അവരാണെങ്കില്‍ വളരെ കുറച്ചുമായിരിക്കും.' നാം അദ്ദേഹത്തെ പരീക്ഷിച്ചതാണെന്ന് ദാവൂദ് (നബി) ധരിച്ചു. അതിനാല്‍ അദ്ദേഹം തന്റെ റബ്ബിനോട് പൊറുക്കലിനെ തേടുകയും സുജൂദ് ചെയ്യുന്നവരായി നിലംപതിക്കുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.

قَالَ لَقَدۡ ظَلَمَكَ بِسُؤَالِ نَعۡجَتِكَ إِلَىٰ نِعَاجِهِۦۖ وَإِنَّ كَثِيرٗا مِّنَ ٱلۡخُلَطَآءِ لَيَبۡغِي بَعۡضُهُمۡ عَلَىٰ بَعۡضٍ إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَقَلِيلٞ مَّا هُمۡۗ وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسۡتَغۡفَرَ رَبَّهُۥ وَخَرَّۤ رَاكِعٗاۤ وَأَنَابَ۩ ۝٢٤
25

അപ്പോള്‍ അദ്ദേഹത്തിന് അത് നാം പൊറുത്തുകൊടുത്തു. അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സമീപസ്ഥാനവും നല്ല മടക്കസ്ഥലവുമുണ്ട്, തീര്‍ച്ച.

فَغَفَرۡنَا لَهُۥ ذَٰلِكَۖ وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ ۝٢٥
26

ഹേ ദാവൂദ്, നിശ്ചയമായും താങ്കളെ നാം ഭൂമിയിലൊരു പ്രതിനിധിയാക്കിയിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം വിധി കല്‍പിക്കുക. താങ്കള്‍ ദേഹേച്ഛയെ പിന്‍പറ്റരുത്. പിന്‍പറ്റുന്ന പക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അത് താങ്കളെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവര്‍ക്ക്-അവര്‍ ന്യായവിസ്താര ദിവസത്തെ വിസ്മരിച്ച കാരണത്താല്‍-കഠിനമായ ശിക്ഷയുണ്ടായിരിക്കും, തീര്‍ച്ച.

يَٰدَاوُۥدُ إِنَّا جَعَلۡنَٰكَ خَلِيفَةٗ فِي ٱلۡأَرۡضِ فَٱحۡكُم بَيۡنَ ٱلنَّاسِ بِٱلۡحَقِّ وَلَا تَتَّبِعِ ٱلۡهَوَىٰ فَيُضِلَّكَ عَن سَبِيلِ ٱللَّهِۚ إِنَّ ٱلَّذِينَ يَضِلُّونَ عَن سَبِيلِ ٱللَّهِ لَهُمۡ عَذَابٞ شَدِيدُۢ بِمَا نَسُواْ يَوۡمَ ٱلۡحِسَابِ ۝٢٦
27

ആകാശഭൂമികളെയും അവക്കിടയിലുള്ളവയെയും നാം വൃഥാ (ഒരുദ്ദേശ്യവും കൂടാതെ) സൃഷ്ടിച്ചിട്ടില്ല. അത് സത്യനിഷേധികളുടെ ധാരണയാണ്. എന്നാല്‍, സത്യനിഷേധികള്‍ക്ക് നരകത്തില്‍ വമ്പിച്ച നാശമാണുള്ളത്.

وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا بَٰطِلٗاۚ ذَٰلِكَ ظَنُّ ٱلَّذِينَ كَفَرُواْۚ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِنَ ٱلنَّارِ ۝٢٧
28

അതല്ല-സത്യത്തില്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുമോ? അതല്ലെങ്കില്‍ ഭയഭക്തിയോടെ ജീവിക്കുന്നവരെ ദുഷ്ടന്മാരെപ്പോലെ നാം ആക്കുമോ?

أَمۡ نَجۡعَلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ كَٱلۡمُفۡسِدِينَ فِي ٱلۡأَرۡضِ أَمۡ نَجۡعَلُ ٱلۡمُتَّقِينَ كَٱلۡفُجَّارِ ۝٢٨
29

ഇത് താങ്കള്‍ക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഒരു വേദഗ്രന്ഥമാകുന്നു. ഇതിലെ വാക്യങ്ങളെ മനുഷ്യര്‍ മനസ്സിരുത്തി ചിന്തിക്കുവാനും ബുദ്ധിമാന്മാര്‍ ഓര്‍മിക്കുവാനും വേണ്ടിയത്രെ (ഇത് നാം താങ്കള്‍ക്ക് അവതരിപ്പിച്ചുതന്നത്).

كِتَٰبٌ أَنزَلۡنَٰهُ إِلَيۡكَ مُبَٰرَكٞ لِّيَدَّبَّرُوٓاْ ءَايَٰتِهِۦ وَلِيَتَذَكَّرَ أُوْلُواْ ٱلۡأَلۡبَٰبِ ۝٢٩
30

സുലൈമാന്‍ (നബി)യെ ദാവൂദ് (നബി)ക്ക് നാം പ്രദാനം ചെയ്തു. അദ്ദേഹം എത്ര നല്ല അടിമ! അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) വളരെ മടക്കമുള്ള ആള്‍ തന്നെയാകുന്നു.

وَوَهَبۡنَا لِدَاوُۥدَ سُلَيۡمَٰنَۚ نِعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٌ ۝٣٠
31

വളരെ വേഗത്തില്‍ ഓടുന്ന മേത്തരം കുതിരകള്‍ സായാഹ്നവേളയില്‍ അദ്ദേഹത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം (ഓര്‍ക്കുക).

إِذۡ عُرِضَ عَلَيۡهِ بِٱلۡعَشِيِّ ٱلصَّٰفِنَٰتُ ٱلۡجِيَادُ ۝٣١
32

അപ്പോള്‍ അദ്ദേഹം പറഞ്ഞു:'എന്റെ രക്ഷിതാവിനെപ്പറ്റിയുള്ള സ്മരണ നിമിത്തം ഈ നന്മയോടു (കുതിരകളോടു)ള്ള സ്നേഹം ഞാനിഷ്ടപ്പെടുകതന്നെ ചെയ്തിരിക്കുന്നു.' അങ്ങനെ അവ മറവില്‍ തിരോധാനം ചെയ്തു. (ദൃഷ്ടിയില്‍ നിന്ന് മറഞ്ഞു.)

فَقَالَ إِنِّيٓ أَحۡبَبۡتُ حُبَّ ٱلۡخَيۡرِ عَن ذِكۡرِ رَبِّي حَتَّىٰ تَوَارَتۡ بِٱلۡحِجَابِ ۝٣٢
33

(അദ്ദേഹം പറഞ്ഞു:) 'നിങ്ങള്‍ അവയെ എന്റെ അടുത്തേക്ക് തിരിച്ചുകൊണ്ടുവരിക.' എന്നിട്ടദ്ദേഹം അവയുടെ കണങ്കാലുകളും പിരടികളും തടകുവാന്‍ തുടങ്ങി.

رُدُّوهَا عَلَيَّۖ فَطَفِقَ مَسۡحَۢا بِٱلسُّوقِ وَٱلۡأَعۡنَاقِ ۝٣٣
34

നിശ്ചയമായും സുലൈമാനെ നാം ഒന്ന് പരീക്ഷിച്ചു. അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേല്‍ നാം ഒരു ജഡം ഇട്ടു. പിന്നെ അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) മടങ്ങി പശ്ചാത്തപിച്ചു.

وَلَقَدۡ فَتَنَّا سُلَيۡمَٰنَ وَأَلۡقَيۡنَا عَلَىٰ كُرۡسِيِّهِۦ جَسَدٗا ثُمَّ أَنَابَ ۝٣٤
35

അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്ക് നീ പൊറുത്തുതരികയും എന്റെ ശേഷം മറ്റാര്‍ക്കും സൌകര്യപ്പെടാത്ത ഒരു രാജാധിപത്യം എനിക്ക് നീ പ്രദാനം ചെയ്യുകയും ചെയ്യേണമേ. നിശ്ചയമായും നീ തന്നെയാണല്ലോ അതിയായി ദാനം ചെയ്യുന്നവന്‍.

قَالَ رَبِّ ٱغۡفِرۡ لِي وَهَبۡ لِي مُلۡكٗا لَّا يَنۢبَغِي لِأَحَدٖ مِّنۢ بَعۡدِيٓۖ إِنَّكَ أَنتَ ٱلۡوَهَّابُ ۝٣٥
36

അപ്പോള്‍ അദ്ദേഹത്തിന് നാം കാറ്റിനെ അധീനമാക്കിക്കൊടുത്തു. താന്‍ ഉന്നംവെക്കുന്ന സ്ഥലത്തേക്ക് തന്റെ കല്‍പന പ്രകാരം സൌമ്യമായി ആ കാറ്റു സഞ്ചരിക്കുമായിരുന്നു.

فَسَخَّرۡنَا لَهُ ٱلرِّيحَ تَجۡرِي بِأَمۡرِهِۦ رُخَآءً حَيۡثُ أَصَابَ ۝٣٦
37

എല്ലാ വിധ കെട്ടിടനിര്‍മാണക്കാരും (സമുദ്രത്തില്‍) മുങ്ങുന്നവരുമായ പിശാചുക്കളെയും,

وَٱلشَّيَٰطِينَ كُلَّ بَنَّآءٖ وَغَوَّاصٖ ۝٣٧
38

ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടിരുന്ന മറ്റു ചില പിശാചുക്കളെയും (അധീനമാക്കിക്കൊടുത്തു.)

وَءَاخَرِينَ مُقَرَّنِينَ فِي ٱلۡأَصۡفَادِ ۝٣٨
39

(എന്നിട്ട് നാം പറഞ്ഞു:) ഇത് നമ്മുടെ സംഭാവനയാണ്. അതുകൊണ്ട് താങ്കള്‍ക്ക് ഉപകാരം ചെയ്യുകയോ വെച്ചുകൊള്ളുകയോ ചെയ്യാം. താങ്കളുടെ മേല്‍ വിചാരണയില്ല.

هَٰذَا عَطَآؤُنَا فَٱمۡنُنۡ أَوۡ أَمۡسِكۡ بِغَيۡرِ حِسَابٖ ۝٣٩
40

നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും നല്ല മടക്കസ്ഥലവുമുണ്ട്.

وَإِنَّ لَهُۥ عِندَنَا لَزُلۡفَىٰ وَحُسۡنَ مَـَٔابٖ ۝٤٠
41

നമ്മുടെ അടിമ അയ്യൂബ് (നബി) യെ ഓര്‍ക്കുക. അദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ച സന്ദര്‍ഭം: നിശ്ചയമായും അവശതയും പീഡനവുമായി പിശാച് എന്നെ സ്പര്‍ശിച്ചിരിക്കുന്നു.

وَٱذۡكُرۡ عَبۡدَنَآ أَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلشَّيۡطَٰنُ بِنُصۡبٖ وَعَذَابٍ ۝٤١
42

(നാം ഉത്തരം നല്‍കി:) താങ്കളുടെ കാലുകൊണ്ട് താങ്കള്‍ തട്ടുക. ഇതാ തണുത്ത സ്നാനജലവും പാനീയവും.

ٱرۡكُضۡ بِرِجۡلِكَۖ هَٰذَا مُغۡتَسَلُۢ بَارِدٞ وَشَرَابٞ ۝٤٢
43

തന്റെ വീട്ടുകാരെയും അവരൊന്നിച്ച് അത്ര വേറെയും അദ്ദേഹത്തിന് നാം പ്രദാനം ചെയ്യുകയുമുണ്ടായി. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു (പ്രത്യേക) കാരുണ്യവും ബുദ്ധിമാന്മാര്‍ക്ക് ഒരു പാഠവുമായിട്ടത്രെ (നാമങ്ങനെ ചെയ്തത്).

وَوَهَبۡنَا لَهُۥٓ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنَّا وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ ۝٤٣
44

(അദ്ദേഹത്തോട് നാം കല്‍പിച്ചു:) 'താങ്കള്‍ ഒരു പിടി പുല്ല് കൈയിലെടുക്കുക. എന്നിട്ട് അതുകൊണ്ട് അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക.' ക്ഷമാശീലനായി അദ്ദേഹത്തെ നാം കണ്ടെത്തുക തന്നെ ചെയ്തു-എത്ര നല്ല അടിമ! നിശ്ചയമായും അദ്ദേ ഹം വളരെ പശ്ചാത്തപിക്കുന്ന ആളാകുന്നു.(26)

وَخُذۡ بِيَدِكَ ضِغۡثٗا فَٱضۡرِب بِّهِۦ وَلَا تَحۡنَثۡۗ إِنَّا وَجَدۡنَٰهُ صَابِرٗاۚ نِّعۡمَ ٱلۡعَبۡدُ إِنَّهُۥٓ أَوَّابٞ ۝٤٤
45

നമ്മുടെ അടിമകളെ, അതായത് കര്‍മശക്തിയും ഉള്‍ക്കാഴ്ചയുമുണ്ടായിരുന്ന ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരെ ഓര്‍ക്കുക.

وَٱذۡكُرۡ عِبَٰدَنَآ إِبۡرَٰهِيمَ وَإِسۡحَٰقَ وَيَعۡقُوبَ أُوْلِي ٱلۡأَيۡدِي وَٱلۡأَبۡصَٰرِ ۝٤٥
46

നിശ്ചയമായും ഒരു പരിപാവനകാര്യം കൊണ്ട് അവരെ നാം  പ്രത്യേകമാക്കി. അതായത് പരലോകസ്മരണ കൊണ്ട്.

إِنَّآ أَخۡلَصۡنَٰهُم بِخَالِصَةٖ ذِكۡرَى ٱلدَّارِ ۝٤٦
47

അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാരില്‍ പെട്ടവര്‍ തന്നെയാകുന്നു.

وَإِنَّهُمۡ عِندَنَا لَمِنَ ٱلۡمُصۡطَفَيۡنَ ٱلۡأَخۡيَارِ ۝٤٧
48

ഇസ്മാഈല്‍, അല്‍യസഅ്, ദുല്‍കിഫ്ല്‍ എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും തന്നെ ഉത്തമന്മാരില്‍ പെട്ടവരായിരുന്നു.

وَٱذۡكُرۡ إِسۡمَٰعِيلَ وَٱلۡيَسَعَ وَذَا ٱلۡكِفۡلِۖ وَكُلّٞ مِّنَ ٱلۡأَخۡيَارِ ۝٤٨
49

ഇതൊരു പ്രസ്താവനയാണ്. നിശ്ചയമായും ദോഷബാധയെ സൂക്ഷിക്കുന്നവര്‍ക്ക് നല്ല മടക്കസ്ഥാനമുണ്ട്.

هَٰذَا ذِكۡرٞۚ وَإِنَّ لِلۡمُتَّقِينَ لَحُسۡنَ مَـَٔابٖ ۝٤٩
50

അതായത് അവര്‍ക്കായി വാതിലുകള്‍ തുറന്നുവെക്കപ്പെട്ട സ്ഥിരതാമസത്തിനുള്ള സ്വര്‍ഗങ്ങള്‍.

جَنَّٰتِ عَدۡنٖ مُّفَتَّحَةٗ لَّهُمُ ٱلۡأَبۡوَٰبُ ۝٥٠
51

അവരതില്‍ (ചില കട്ടിലുകളില്‍) ചാരി ഇരിക്കുന്നവരായി (സുഖമനുഭവിക്കും). അവരവിടെ ധാരാളം പഴങ്ങള്‍ക്കും പാനീയങ്ങള്‍ക്കും ആവശ്യപ്പെടും.

مُتَّكِـِٔينَ فِيهَا يَدۡعُونَ فِيهَا بِفَٰكِهَةٖ كَثِيرَةٖ وَشَرَابٖ ۝٥١
52

അവരുടെയടുത്ത് കണ്ണുകളെ (പരദൃഷ്ടി വെക്കാതെ) നിയന്ത്രിക്കുന്നവരും സമവയസ്കരുമായ തരുണികളുമുണ്ടായിരിക്കും.

۞ وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ أَتۡرَابٌ ۝٥٢
53

വിചാരണാ ദിവസത്തേക്ക് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണിതെല്ലാം.

هَٰذَا مَا تُوعَدُونَ لِيَوۡمِ ٱلۡحِسَابِ ۝٥٣
54

നിശ്ചയമായും ഇത് നമ്മുടെ വക (പാരിതോഷികമായി) നല്‍കുന്നതാണ്. ഇത് ഒരിക്കലും തീര്‍ന്നുപോവുകയില്ല.

إِنَّ هَٰذَا لَرِزۡقُنَا مَا لَهُۥ مِن نَّفَادٍ ۝٥٤
55

ഇതാണ് (അവരുടെ അവസ്ഥ). നിശ്ചയമായും ധിക്കാരികള്‍ക്ക് മോശമായ ഒരു മടക്കസ്ഥാനമാണുണ്ടായിരിക്കുക.

هَٰذَاۚ وَإِنَّ لِلطَّٰغِينَ لَشَرَّ مَـَٔابٖ ۝٥٥
56

അതായത് നരകം! അവരതില്‍ പ്രവേശിക്കും. അപ്പോള്‍ അതെത്രയോ ചീത്ത വിശ്രമസ്ഥാനം!

جَهَنَّمَ يَصۡلَوۡنَهَا فَبِئۡسَ ٱلۡمِهَادُ ۝٥٦
57

ഇതാണ് (ഇവര്‍ക്കുള്ളത്). അതുകൊണ്ട് ഇതവര്‍ ആസ്വദിച്ചുകൊള്ളട്ടെ. കഠിനചൂടുള്ള വെള്ളവും (ദുര്‍ഗന്ധത്തോടെ ഒഴുകിവരുന്ന) അതിതണുപ്പുള്ള വെള്ളവും!

هَٰذَا فَلۡيَذُوقُوهُ حَمِيمٞ وَغَسَّاقٞ ۝٥٧
58

ഈ ഇനത്തില്‍ പെട്ട മറ്റുതരം ശിക്ഷകള്‍ വേറെയും!

وَءَاخَرُ مِن شَكۡلِهِۦٓ أَزۡوَٰجٌ ۝٥٨
59

ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിരക്കിക്കടക്കുന്ന ഒരു കൂട്ടമാണ്. അവര്‍ക്ക് സ്വാഗതമില്ല. നിശ്ചയമായും അവര്‍ നരകത്തില്‍ കടന്നെരിയുന്നവരാണ്.

هَٰذَا فَوۡجٞ مُّقۡتَحِمٞ مَّعَكُمۡ لَا مَرۡحَبَۢا بِهِمۡۚ إِنَّهُمۡ صَالُواْ ٱلنَّارِ ۝٥٩
60

അവര്‍ (തിരക്കിക്കടക്കുന്നവര്‍) പറയും: പക്ഷേ, നിങ്ങളാണ് (അതിന് കൂടുതല്‍ അവകാശപ്പെട്ടവര്‍). നിങ്ങള്‍ക്ക് സ്വാഗതമില്ല. നിങ്ങളാണ് ഞങ്ങള്‍ക്കീ ശിക്ഷ മുന്‍കൂട്ടി ഒരുക്കിത്തന്നത്. ആ വാസസ്ഥലം വളരെ ചീത്ത.

قَالُواْ بَلۡ أَنتُمۡ لَا مَرۡحَبَۢا بِكُمۡۖ أَنتُمۡ قَدَّمۡتُمُوهُ لَنَاۖ فَبِئۡسَ ٱلۡقَرَارُ ۝٦٠
61

അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കിത് മുമ്പേ വരുത്തിവെച്ചവനാരോ അവന് നരകത്തില്‍ ഇരട്ടി ശിക്ഷ നീ വര്‍ധിപ്പിക്കേണമേ.

قَالُواْ رَبَّنَا مَن قَدَّمَ لَنَا هَٰذَا فَزِدۡهُ عَذَابٗا ضِعۡفٗا فِي ٱلنَّارِ ۝٦١
62

അവര്‍ (പരസ്പരം) പറയും: 'നമുക്കെന്തു പറ്റി, ദുര്‍ജനങ്ങളുടെ കൂട്ടത്തില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന ചില ആളുകളെ (ഇവിടെ) കാണുന്നില്ലല്ലോ!'

وَقَالُواْ مَا لَنَا لَا نَرَىٰ رِجَالٗا كُنَّا نَعُدُّهُم مِّنَ ٱلۡأَشۡرَارِ ۝٦٢
63

(യാഥാര്‍ഥ്യം അറിയാതെ) നാം അവരെ പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരില്‍ നിന്ന് നമ്മുടെ കണ്ണുകള്‍ തെറ്റിയതാണോ?

أَتَّخَذۡنَٰهُمۡ سِخۡرِيًّا أَمۡ زَاغَتۡ عَنۡهُمُ ٱلۡأَبۡصَٰرُ ۝٦٣
64

നിശ്ചയമായും അത് സത്യം തന്നെയാണ്. (അതെ,) നരകക്കാര്‍ അന്യോന്യം നടത്തുന്ന വഴക്ക് (വിവാദം) ആകുന്നു അത്.

إِنَّ ذَٰلِكَ لَحَقّٞ تَخَاصُمُ أَهۡلِ ٱلنَّارِ ۝٦٤
65

(നബിയേ,) പറയുക: നിശ്ചയമായും ഞാനൊരു താക്കീതുകാരന്‍ മാത്രമാണ്. ഏകനും സര്‍വാധിപതിയുമായ അല്ലാഹു അല്ലാതെ യാതൊരു ഇലാഹുമില്ല തന്നെ.

قُلۡ إِنَّمَآ أَنَا۠ مُنذِرٞۖ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُ ٱلۡوَٰحِدُ ٱلۡقَهَّارُ ۝٦٥
66

അവന്‍ ആകാശഭൂമികളുടെയും അവക്കിടയിലുള്ളവയുടെയും രക്ഷിതാവാകുന്നു. പ്രതാപശാലിയും വളരെ പൊറുക്കുന്നവനും.

رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلۡعَزِيزُ ٱلۡغَفَّٰرُ ۝٦٦
67

പറയുക: അത് (ഖുര്‍ആന്‍) മഹത്തായ ഒരു വാര്‍ത്തയാണ്.

قُلۡ هُوَ نَبَؤٌاْ عَظِيمٌ ۝٦٧
68

നിങ്ങള്‍ അത് അഗണ്യമാക്കി തിരിഞ്ഞുപോകുന്നു.

أَنتُمۡ عَنۡهُ مُعۡرِضُونَ ۝٦٨
69

ഉന്നതസമൂഹത്തെക്കുറിച്ച്-അവര്‍ വിവാദം നടത്തിക്കൊണ്ടിരുന്നപ്പോള്‍-എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.

مَا كَانَ لِيَ مِنۡ عِلۡمِۭ بِٱلۡمَلَإِ ٱلۡأَعۡلَىٰٓ إِذۡ يَخۡتَصِمُونَ ۝٦٩
70

ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരനായിരിക്കണമെന്ന് മാത്രമാണ് എനിക്ക് വഹ്യ് നല്‍കപ്പെടുന്നത്.

إِن يُوحَىٰٓ إِلَيَّ إِلَّآ أَنَّمَآ أَنَا۠ نَذِيرٞ مُّبِينٌ ۝٧٠
71

താങ്കളുടെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): നിശ്ചയമായും ഞാന്‍ കളിമണ്ണില്‍ നിന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കുവാന്‍ പോകുന്നു.

إِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّي خَٰلِقُۢ بَشَرٗا مِّن طِينٖ ۝٧١
72

അങ്ങനെ ഞാനവന് രൂപം നല്‍കി ശരിപ്പെടുത്തുകയും അവനില്‍ എന്റെ (വക) റൂഹില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന് സാഷ്ടാംഗം ചെയ്യുന്നവരായി വീഴുക.

فَإِذَا سَوَّيۡتُهُۥ وَنَفَخۡتُ فِيهِ مِن رُّوحِي فَقَعُواْ لَهُۥ سَٰجِدِينَ ۝٧٢
73

അങ്ങനെ മലക്കുകള്‍ എല്ലാവരും-മുഴുവനും തന്നെ-സുജൂദ് ചെയ്തു.

فَسَجَدَ ٱلۡمَلَٰٓئِكَةُ كُلُّهُمۡ أَجۡمَعُونَ ۝٧٣
74

ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിച്ചു. സത്യനിഷേധികളില്‍ പെട്ടവനായിരുന്നു അവന്‍.

إِلَّآ إِبۡلِيسَ ٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَٰفِرِينَ ۝٧٤
75

അല്ലാഹു ചോദിച്ചു: ഹേ ഇബ്ലീസ്, ഞാന്‍ സ്വന്തം സൃഷ്ടിച്ചുണ്ടാക്കിയതിന് സുജൂദ് ചെയ്യുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്താണ്? നീ അഹംഭാവം കാണിച്ചതോ അതല്ല, നീ ഉന്നതന്മാരില്‍ പെട്ടവനാണോ?

قَالَ يَٰٓإِبۡلِيسُ مَا مَنَعَكَ أَن تَسۡجُدَ لِمَا خَلَقۡتُ بِيَدَيَّۖ أَسۡتَكۡبَرۡتَ أَمۡ كُنتَ مِنَ ٱلۡعَالِينَ ۝٧٥
76

അവന്‍ പറഞ്ഞു: ഞാന്‍ അവനേക്കാള്‍ ഉത്തമനാണ്. എന്നെ നീ അഗ്നി കൊണ്ട് സൃഷ്ടിച്ചിരിക്കുന്നു; അവനെ കളിമണ്ണു കൊണ്ടും.

قَالَ أَنَا۠ خَيۡرٞ مِّنۡهُ خَلَقۡتَنِي مِن نَّارٖ وَخَلَقۡتَهُۥ مِن طِينٖ ۝٧٦
77

അല്ലാഹു പറഞ്ഞു: എന്നാല്‍ ഇതില്‍ നിന്ന് നീ പുറത്തുപോകണം. നിശ്ചയമായും നീ ആട്ടപ്പെട്ടവനാകുന്നു.

قَالَ فَٱخۡرُجۡ مِنۡهَا فَإِنَّكَ رَجِيمٞ ۝٧٧
78

പ്രതിഫലം നല്‍കപ്പെടുന്ന ദിവസം വരെ നിന്റെ മേല്‍ എന്റെ ശാപമുണ്ടായിരിക്കുക തന്നെ ചെയ്യും.

وَإِنَّ عَلَيۡكَ لَعۡنَتِيٓ إِلَىٰ يَوۡمِ ٱلدِّينِ ۝٧٨
79

അവന്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, എന്നാല്‍ അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ കാലതാമസം തരേണമേ!

قَالَ رَبِّ فَأَنظِرۡنِيٓ إِلَىٰ يَوۡمِ يُبۡعَثُونَ ۝٧٩
80

അല്ലാഹു പറഞ്ഞു: എന്നാല്‍, നിശ്ചയമായും നീ കാലതാമസം നല്‍കപ്പെട്ടവരില്‍ തന്നെയാകുന്നു.

قَالَ فَإِنَّكَ مِنَ ٱلۡمُنظَرِينَ ۝٨٠
81

പക്ഷേ,) അറിയപ്പെട്ട ആ സമയത്തിന്റെ ദിവസം വരെ (മാത്രം).

إِلَىٰ يَوۡمِ ٱلۡوَقۡتِ ٱلۡمَعۡلُومِ ۝٨١
82

ഇബ്ലീസ് പറഞ്ഞു: എന്നാല്‍ നിന്റെ പ്രതാപം കൊണ്ട് സത്യം, നിശ്ചയമായും അവരെല്ലാവരെയും ഞാന്‍ വഴി തെറ്റിക്കും.

قَالَ فَبِعِزَّتِكَ لَأُغۡوِيَنَّهُمۡ أَجۡمَعِينَ ۝٨٢
83

നിന്റെ നിഷ്കളങ്കരായ അടിമകളെ ഒഴികെ-

إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ ۝٨٣
84

അല്ലാഹു പറഞ്ഞു: എന്നാല്‍ സത്യം (ഇതാണ്):- സത്യമേ ഞാന്‍ പറയുകയുള്ളൂ-

قَالَ فَٱلۡحَقُّ وَٱلۡحَقَّ أَقُولُ ۝٨٤
85

നിന്നെക്കൊണ്ടും മനുഷ്യരില്‍ നിന്നു നിന്നെ പിന്‍പറ്റിയ എല്ലാവരെക്കൊണ്ടുമായി നരകം ഞാന്‍ നിറക്കുക തന്നെ ചെയ്യും.

لَأَمۡلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنۡهُمۡ أَجۡمَعِينَ ۝٨٥
86

(നബിയേ,) പറയുക: ഇതിന്റെ (ഖുര്‍ആന്റെ) പേരില്‍ നിങ്ങളോട് യാതൊരു പ്രതിഫലവും ഞാന്‍ ആവശ്യപ്പെടുന്നില്ല. ഞാന്‍ കൃത്രിമമായി സാഹസം കാട്ടുന്നവരില്‍ പെട്ടവനുമല്ല.

قُلۡ مَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٖ وَمَآ أَنَا۠ مِنَ ٱلۡمُتَكَلِّفِينَ ۝٨٦
87

ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു സന്ദേശം മാത്രമാകുന്നു.

إِنۡ هُوَ إِلَّا ذِكۡرٞ لِّلۡعَٰلَمِينَ ۝٨٧
88

നിശ്ചയമായും ഇതിന്റെ സത്യാവസ്ഥ അടുത്തുതന്നെ നിങ്ങള്‍ക്ക് ബോധ്യമാകുന്നതാണ്.

وَلَتَعۡلَمُنَّ نَبَأَهُۥ بَعۡدَ حِينِۭ ۝٨٨